പുനർ നിർമ്മിച്ച പാത്തിപ്പാലത്തിന്റെ ഉത്ഘാടനം നടത്തി

കാലടി: പ്രളയത്തിൽ ഒലിച്ചുപോയ കാഞ്ഞൂർ പഞ്ചായത്ത് 12-ാം വാർഡിലെ പുനർ നിർമ്മിച്ച് പാത്തിപ്പാലത്തിന്റെ ഉത്ഘാടനം 2021 സെപ്റ്റംബർ 19 ഞായർ ഉച്ചക്ക് 3 മണിക്ക്ബെന്നി ബെഹനാൻ എം.പി നിർവ്വഹിച്ചു. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി ദയാനന്ദൻ സ്വാഗതം പറയുകയും, വൈസ് പ്രസിഡന്റ് കൃഷ്ണകുമാർ കെ.എൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ശാരദ മോഹൻ, ശ്രീമൂലനഗരം പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ സി മാർട്ടിൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.വി അഭിജിത്ത്, സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാന്മാരായ വിജി ബിജു, സരിത ബാബു, എക്സിക്യൂട്ടീവ് എഞ്ചിനീയർ മിനി ടി എൻ എന്നിവർ ആശംസകൾ പറയുകയും, വാർഡുമെമ്പർ ജിഷി ഷാജു നന്ദി പറയുകയും ചെയ്തു. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് എ ഇ ശ്രീജ ജി എൻ റിപ്പോർട്ട്‌ അവതരിപ്പിക്കുകയും ചെയ്തു.

2018-ലെ പ്രളയത്തിൽ ഈ പാലം ഒലിച്ച് പോയപ്പോൾ പുനർ നിർമ്മിക്കുന്നതിനായി സർക്കാരിൽ നിന്നും ഫണ്ട് ആവശ്യപ്പെട്ടെങ്കിലും ലഭിക്കുകയുണ്ടായില്ല. ഗതാഗതത്തിനായി പാത്തിപ്പാലത്തിനെ ആശ്രയിച്ചിരുന്ന പ്രദേശവാസികൾ അനുഭവിച്ചിരുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയ അൻവർ സാദത്ത് എം.എൽ.എ, തന്റെ 2018-19 ലെ ആസ്തി വികസന ഫണ്ടിൽ നിന്നും 99.20 ലക്ഷം രൂപ അനുവദിച്ചാണ് പാത്തിപ്പാലത്തിന്റെ പുനർനിർമ്മാണം പൂർത്തിയാക്കിയത്. ഈ പാലം യാഥാർത്ഥ്യമായതോടെ വളരെയധികം യാത്രാ ക്ലേശം അനുഭവിച്ചിരുന്ന പ്രദേശവാസികൾക്ക് വലിയ ആശ്വാസമായിരിക്കുകയാണെന്നും എം.എൽ.എ പറഞ്ഞു. പ്രളയത്തിൽ തകർന്ന റോഡുകളും, പാലങ്ങളും പുനർ നിർമ്മിക്കുന്നതിനാവശ്യമായ ഫണ്ട് അനുവദിക്കുന്നതാണെന്ന് സർക്കാർ പ്രഖ്യാപനം ഉണ്ടായിരുന്നു. എന്നാൽ ഈ പ്രഖ്യാപാനം വെറും ജലരേഖ മാത്രമായിരുന്നു എന്നും എം.എൽ.എ പറഞ്ഞു.

Related posts

Leave a Comment