നി​ര​ക്കു വര്‍ധിപ്പിക്കണം; സ്വ​കാ​ര്യ ബ​സു​ക​ള്‍ വീണ്ടും അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ലേ​ക്ക്

കോ​ഴി​ക്കോ​ട്: ഡീ​സ​ല്‍ വി​ല വീണ്ടും വ​ര്‍​ധി​ച്ച​തോ​ടെ നി​ര​ക്കു വ​ര്‍​ധ​ന ആ​വ​ശ്യ​പ്പെ​ട്ടു സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​ക​ള്‍ സ​മ​ര​ത്തി​ലേ​ക്ക്. മി​നി​മം ചാ​ര്‍​ജ് 12 രൂ​പ​യാ​ക്കാ​നും കി​ലോ​മീ​റ്റ​റി​ന് ഒ​രു രൂ​പ നി​ര​ക്കി​ല്‍ ചാ​ര്‍​ജ് വ​ര്‍​ധി​പ്പി​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ടാ​ണു സം​ഘ​ട​ന​ക​ള്‍ സ​മ​ര​ത്തി​നായി ഒരുങ്ങുന്നത്. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മി​നി​മം യാ​ത്രാ​നി​ര​ക്ക് ആ​റു രൂ​പ​യാ​ക്കാ​നും നി​കു​തി​യി​ള​വ് ന​ല്‍​ക​ണ​മെ​ന്നും ആ​വ​ശ്യ​മു​ണ്ട്.

ഡീ​സ​ലി​ന് 66 രൂ​പ വി​ല​യു​ള്ള​പ്പോ​ഴാ​ണു ബ​സ് ചാ​ര്‍​ജ് എ​ട്ടു രൂ​പ​യാ​യി വ​ര്‍​ധി​പ്പി​ച്ച​ത്. ഡീ​സ​ലി​ന് ഓ​രോ അ​ഞ്ചു​രൂ​പ വ​ര്‍​ധി​ക്കു​ന്പോ​ഴും കാ​ലാ​നു​സൃ​ത​മാ​യി ബ​സ് ചാ​ര്‍​ജും വ​ര്‍​ധി​പ്പി​ച്ചി​രു​ന്നു. കോ​വി​ഡ് കാ​ല​ത്ത് 10 രൂ​പ​യാ​യി​രു​ന്നു മി​നി​മം ചാ​ര്‍​ജ്. എ​ന്നാ​ല്‍ അ​തു പി​ന്നീ​ട് എ​ട്ടു രൂ​പ​യാ​ക്കി പു​നഃ​സ്ഥാ​പി​ച്ചു.

Related posts

Leave a Comment