രാജീവ് ഗാന്ധി യൂത്ത് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ ഭൂപടം വരച്ച് 75 ദീപങ്ങൾ തെളിയിച്ച് സ്വാതന്ത്ര ദിന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു

രാജ്യത്തിന്റെ എഴുത്തിയഞ്ചാം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് സേവ് ഇന്ത്യ എന്ന മുദ്രാവാക്യമുയർത്തി അർദ്ധരാത്രിയിൽ ഫാസിസത്തിനെതിരെ രാജ്യ രക്ഷാ പ്രതിജ്ഞ ചൊല്ലി രാജീവ് ഗാന്ധി യൂത്ത് ഫൗണ്ടേഷൻ പെരുമ്പാവൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ ഭൂപടം വരച്ച് 75 ദീപങ്ങൾ തെളിയിച്ച് സ്വാതന്ത്ര ദിന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.എം.സക്കീർ ഹുസൈൻ പരിപാടി ഉത്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ്സ് മുൻ ദേശിയ കോർഡിനേറ്റർ അഡ്വക്കേറ്റ് ടി.ജി സുനിൽ മുഖ്യ പ്രഭാഷണം നടത്തി.
രാജീവ് യൂത്ത് ഫൗണ്ടേഷൻ നിയോജകമണ്ഡലം ചെയർമാൻ ജെഫർ റോഡ്രിഗ്സ് അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി സഫീർ മുഹമ്മദ്‌,ചീഫ് കോർഡിനേറ്റർ റിജു കുര്യൻ, വിജീഷ് വിദ്യാധരൻ,പ്രിൻസ് മാത്യു, തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Related posts

Leave a Comment