കൈത്താങ്ങായി രാഹുൽ ബ്രിഗേഡ് ; കാരമൂല തോട്ടക്കടവിൽ തടയണ കെട്ടി

മുക്കം :കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ കാരമൂലയിൽ രാഹുൽ ബ്രിഗേഡ് നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പുഴക്ക് കുറുകെ തടയണ കെട്ടിയും പാലത്തിന്റെ അടിഭാഗങ്ങളിൽ അടിഞ്ഞ മാലിന്യങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. കാരശ്ശേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്മിത വി. പി, മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ വി. എൻ ജംനാസ്, രാഹുൽ ബ്രിഗേഡ് സെൻട്രൽ കമ്മറ്റി അംഗങ്ങളായ ജുനൈദ് പാണ്ടികശാല, സൂഫിയാൻ കെ. പി, രാഹുൽ ബ്രിഗേഡ് ക്യാപ്റ്റൻ സിനീഷ് സായ്, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ ജംഷിദ് ഒളകര, ശാന്താദേവി മൂത്തേടത്ത്, സത്യൻ മുണ്ടയിൽ, വാസുദേവൻ മാസ്റ്റർ രാഹുൽ ബ്രിഗേഡ് മണ്ഡലം നേതാക്കളായ നിഷാദ് വീച്ചി, നിഷാദ് മുക്കം, ബിജു ഓത്തിക്കൽ, ഷാനിബ് ചോണാട്, ജിന്റോ പൂഞ്ചത്തറപ്പിൽ , ജോർജ്കുട്ടി,നൗഫൽ മാട്ടുമുറി, റഹ്മത്ത് കാരാളിപറമ്പ്, എന്നിവർ നേതൃത്വം നൽകി .

Related posts

Leave a Comment