Wayanad
മൂന്ന് വയസുകാരന്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ പ്രതികള്‍ക്ക് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഹാജരായത് വിവാദത്തില്‍

വയനാട്: മൂന്ന് വയസുകാരന്‍ പൊള്ളലേറ്റ് മരിച്ച കേസില്‍ അറസ്റ്റിലായ കുട്ടിയുടെ പിതാവിനും നാട്ടുവൈദ്യനും വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹാജരായത് വിവാദത്തില്‍. മാനന്തവാടി പ്രത്യേക കോടതി പബ്ലിക് പ്രോസിക്യൂട്ടര്‍ ജോഷി മുണ്ടയ്ക്കലാണ് മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രതികള്‍ക്കുവേണ്ടി വാദിച്ച് ജാമ്യം നേടിക്കൊടുത്തത്. പബ്ലിക് പ്രൊസിക്യൂട്ടറുടെ അധികാരം ഉപയോഗിച്ച് ജോഷി പൊലീസില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചതായും ആരോപണം ഉയരുന്നുണ്ട്.
മതിയായ ചികിത്സ കിട്ടാതെയായിരുന്നു പൊള്ളലേറ്റ കുട്ടി മരിച്ചത്. കുട്ടിയുടെ ചികിത്സയ്ക്ക് വിമുഖത കാണിച്ച പിതാവ് വൈശ്യമ്പത്ത് അല്‍ത്താഫ്, ചികിത്സിച്ച നാട്ടുവൈദ്യന്‍ കമ്മന ഐക്കരക്കുടി ജോര്‍ജ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. മറ്റൊരു അഭിഭാഷകനാണ് പ്രതികളുടെ വക്കാലത്ത് എടുത്തിരുന്നതെങ്കിലും ജോഷി മുണ്ടയ്ക്കലാണ് വാദിച്ചത്. അതേസമയം, വിവരം പുറത്തറിഞ്ഞതോടെ പൊലീസ് രഹസ്യാന്വേഷണ വിഭാഗം സംഭവം അന്വേഷിച്ചു വരികയാണ്.
ജൂണ്‍ 9 നാണ് വീട്ടില്‍ കുടിക്കാനായി കരുതിവച്ച ചൂടുവെള്ളം നിറച്ച ബക്കറ്റില്‍ വീണ് 3 വയസുകാരനായ മുഹമ്മദ് അസാനുവിന് പൊള്ളലേല്‍ക്കുന്നത്. 20 ന് കുട്ടി മരിച്ചു. മാനന്തവാടി മെഡിക്കല്‍ കോളെജില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് റഫര്‍ ചെയ്ത കുട്ടിയെ മതിയായ ചികിത്സ നല്‍കേണ്ടതിനു പകരം നാട്ടുവൈദ്യനെ കാണിച്ച് വീട്ടില്‍ തന്നെ ചികിത്സിക്കുകയായിരുന്നു.
Kerala
മാനന്തവാടിയിൽ പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് വഴിയോര കടയിലേക്ക് ഇടിച്ചുകയറി അപകടം; ഒരാൾ മരിച്ചു

വയനാട്: മാനന്തവാടി വള്ളിയൂര്‍ക്കാവില്‍ പോലീസ് ജീപ്പ് അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു.വഴിയോര കച്ചവടക്കാരനായ ശ്രീധരനാണ് മരിച്ചത്. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കുണ്ട്. തലശേരി മാഹി സ്വദേശി പ്രബീഷ്, പോലീസ് ഉദ്യോഗസ്ഥരായ കെ.ബി.പ്രശാന്ത്, ജോളി സാമൂവല്‍, വി.കൃഷ്ണന് എന്നിവര്‍ക്കാണ് പരിക്കേറ്റത്. വൈകുന്നേരം മൂന്നോടെയാണ് അപകടം.
അമ്പലവയല്‍ പോലീസിന്റെ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. വഴിയോര കച്ചവടക്കാരനെ ഇടിച്ച് തെറിപ്പിച്ചതിന് ശേഷം ജീപ്പ് മറിയുകയായിരുന്നു. കണ്ണൂരില്‍നിന്ന് മോഷണക്കേസ് പ്രതിയുമായി വന്ന വാഹനം ബത്തേരിയിലെ കോടതിയിലേക്ക് പോകുമ്പോഴാണ് അപകടം.
Kerala
ജോയിന്റ് കൗണ്‍സില്‍ നേതാവിന്റെ മാനസിക പീഡനം; വയനാട് പ്രിൻസിപ്പല്‍ കൃഷി ഓഫീസിൽ, ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു

വയനാട്: വയനാട് കളക്‌ടറേറ്റിലെ പ്രിൻസിപ്പല്‍ കൃഷി ഓഫീസില്‍ ജീവനക്കാരിയുടെ ആത്മഹത്യാ ശ്രമം. ക്ലർക്കാണ് ഓഫീസിലെ ശുചിമുറിയില്‍ കൈ ഞരമ്ബ് മുറിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്.സഹപ്രവർത്തകനും ജോയിന്റ് കൗണ്‍സില്‍ നേതാവുമായ പ്രജിത്ത് മാനസികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ചായിരുന്നു ആത്മഹത്യാ ശ്രമം. ഇതുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയിലെ സിറ്റിംഗിലും ജീവനക്കാരിയെ മോശമായി പ്രജിത്ത് ചിത്രീകരിച്ചുവെന്നും ആരോപണമുണ്ട്.
ഇക്കാര്യം ചൂണ്ടിക്കാട്ടി യുവതി ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതി നിലനില്‍ക്കവെ യുവതിയെ ക്രമവിരുദ്ധമായി സ്ഥലംമാറ്റുകയും ചെയ്‌തു. യുവതി നല്‍കിയ പരാതിയില്‍ ഇന്ന് വനിതാ കമ്മീഷൻ സിറ്റിംഗ് ഉണ്ടായിരുന്നു. ഈ സിറ്റിംഗിലും ജീവനക്കാരിയെ മോശമായി ചിത്രീകരിച്ചുവെന്ന് സഹപ്രവർത്തക പറഞ്ഞു. ഇതില്‍ മനംനൊന്താണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചുവെന്നാണ് ഇവർ പറയുന്നത്.
Kerala
യു.കെ യിലേക്ക് വിസ വാഗ്ദാനം ചെയ്ത് 44 ലക്ഷം തട്ടിയ കേസിൽ രണ്ടുപേർ കൂടി പിടിയിൽ

- പിടികൂടിയത് കർണാടക ഹുൻസൂരിൽ ഇഞ്ചി തൊട്ടത്തിൽ ഒളിവിൽ കഴിയവേ
കൽപ്പറ്റ: യു.കെയിലേക്ക് കുടുംബ വിസ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് തിരുവനന്തപുരം സ്വദേശിയിൽ നിന്നും 44 ലക്ഷം രൂപയോളം തട്ടിയെടുത്ത കേസിൽ രണ്ട് പേരെ കർണാടക ഹുൻസൂരിൽ നിന്ന് പിടികൂടി. പരാതിക്കാരിയിൽ നിന്നും അക്കൗണ്ട് വഴി പണം സ്വീകരിച്ച കൽപ്പറ്റ ചുഴലി മാമ്പറ്റ പറമ്പിൽ സബീർ (25), കോട്ടത്തറ പുതുശ്ശേരിയിൽ അലക്സ് അഗസ്റ്റിൻ (25) എന്നിവരെയാണ് ഇഞ്ചി തോട്ടത്തിൽ ഒളിച്ചു കഴിയവെ പിടികൂടിയത്. ഒന്നാം പ്രതിയായ അന്നയുടെ നിർദ്ദേശ പ്രകാരം പരാതിക്കാരി ഇരുവരുടെയും അക്കൌണ്ടുകളിലേക്ക് 9 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തിരുന്നു.
2023 ഓഗസ്റ്റ് മുതൽ 2024 മെയ് വരെയുള്ള കാലയളവിൽ 4471675 ലക്ഷം രൂപ സേവ്യറും ഭാര്യ അന്നയും കൂട്ടാളികളും കൂടി തിരുവനന്തപുരം, ആറ്റിങ്ങൽ സ്വദേശിനിയിൽ നിന്നും ബന്ധുക്കളിൽ നിന്നുമായി തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്. മുട്ടിൽ, എടപ്പട്ടി, കിഴക്കേപുരക്കൽ, ജോൺസൺ സേവ്യറിനെ(51) വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ഇപ്പോൾ റിമാൻഡിലാണ്. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് എന്നിങ്ങനെയുള്ള സോഷ്യൽ മീഡിയ പേജുകൾ വഴിയുള്ള പരസ്യം കണ്ടാണ് ഇവരുമായി യുവതി ബന്ധപ്പെടുന്നത്. ഓട്ടിസം ബാധിച്ച കുട്ടിക്ക് യു.കെയിൽ മികച്ച ചികിത്സാ സൗകര്യം ഒരുക്കി നൽകുമെന്നും, കുടുംബത്തോടൊപ്പം അവിടെ താമസിക്കാമെന്നും വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്.
ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസിന്റെ നിർദേശപ്രകാരം സബ് ഇൻസ്‌പെക്ടർ രാംകുമാറും സംഘവുമാണ് പ്രതികളെ പിടികൂടിയത്.
-
News3 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News2 months ago
പണിമുടക്ക് നോട്ടീസ് നൽകി
-
News3 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram1 month ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
-
Kerala1 month ago
ധനസമാഹരണത്തിന് ശമ്പളം ലക്ഷ്യമിട്ട്
ബഡ്ജറ്റ് അവതരിപ്പിക്കുന്ന സര്‍ക്കാര്‍ കേരളത്തില്‍ മാത്രം; ചവറ ജയകുമാര്‍ -
Featured2 months ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
-
Featured1 month ago
കേരളം രഞ്ജിട്രോഫി സെമിയില്‍
You must be logged in to post a comment Login