പ്രതിഷേധ പ്രകടനം നടത്തി

പറവൂർ : സംസ്ഥാന വ്യാപകമായി കോൺഗ്രസ് പാർട്ടി ഓഫീസുകളും ,കൊടിമരങ്ങളും നശിപ്പിച്ചതിലും , കെ എസ് യു വിദ്യാർത്ഥികളെ മർദിച്ചതിലും, സിപിഎമ്മിന്റെ പ്രതികാര രാഷ്ട്രീയത്തിന് എതിരായും പ്രതിഷേധിച്ചു പറവൂർ കോൺഗ്രസ് യൂത്ത് കോൺഗ്രസ് സംയുക്ത നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പറവൂർ ടൗണിൽ ഇന്ന് വൈകുനേരം പ്രതിഷേധ പ്രകടനം നടത്തി .കെപിസിസി വൈസ് പ്രസിഡന്റ് കെ പി ധനപാലൻ ഉത്ഘാടനം ചെയ്തു .പറവൂർ ബ്ലോക്ക് പ്രസിഡന്റ് എം ജെ രാജു ,വടക്കേക്കര ബ്ലോക്ക് പ്രസിഡന്റ് പി ർ സൈജൻ ,ജില്ലാ പഞ്ചായത്ത് മെമ്പർ ഷാരോൺ പനക്കൽ ,യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീരാജ് കെ ആർ ,മുൻ പറവൂർ ചെയര്മാന് രമേശ് കുറുപ് ,മഹിളാ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ബീന ശശിധരൻ ,ഡെന്നി തോമസ് ,അനിൽ ഏലിയാസ് ,എം എ നസീർ ,സുനിൽ കുന്നത്തൂർ ,പറവൂർ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മനു പെരുവരം ,അജിത് ,മൈസസ് ,സോഫ്യ് ജോജോ ,രഞ്ജിത ഉണ്ണികൃഷ്ണൻ ,വിപിൻ ദാസ് , ജിൽജോ പാണ്ടിപ്പള്ളി ,മധുലാൽ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി

Related posts

Leave a Comment