Connect with us
inner ad

Cinema

അംഗീകാരനിറവില്‍ ദി പ്രൊപോസല്‍ ……

Avatar

Published

on

വിദേശരാജ്യങ്ങളില്‍ ചിത്രീകരിക്കുകയും അതുവഴി ആസ്വാദനത്തിന്റെ പുതിയ കാഴ്ച്ചകളും വാണിജ്യത്തിന്റെ വഴികളും തുറക്കുന്ന ഇന്ത്യന്‍ ചലച്ചിത്രങ്ങള്‍ക്കുള്ള IIFTC (ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ടൂറിസം കോണ്‍ക്ലേവ്) പുരസ്‌കാരം നേടി മലയാളചിത്രം ‘ദി പ്രൊപോസല്‍’. മുംബയില്‍ നടന്ന IIFTC 2023 ചടങ്ങില്‍ വെച്ചായിരുന്നു സിനിമാറ്റിക് എക്‌സലന്‍സ് പുരസ്‌ക്കാരലബ്ധി.

പൂര്‍ണ്ണമായും ഓസ്‌ട്രേലിയയില്‍ ചിത്രീകരിച്ച ആദ്യമലയാള ചിത്രമെന്ന സവിശേഷതയാണ് ചിത്രത്തെ അംഗീകാരത്തി നര്‍ഹമാക്കിയത്. തമിഴില്‍ നിന്നും റോക്കറ്ററി-ദി നമ്പി എഫക്ട്, തെലുങ്കില്‍ RRR, കന്നട ചിത്രം റെയ്‌മോ, ഗുജറാത്തി ചിത്രം ഹൂണ് തരി ഹീര്‍ എന്നീ ചിത്രങ്ങളാണ് അവാര്‍ഡ് നേടിയ മറ്റ് ചിത്രങ്ങള്‍. 2022-ല്‍ സൈനപ്‌ളേയില്‍ റിലീസായ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് ജോ ജോസഫാണ്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ജോ ജോസഫ്, അനുമോദ് പോള്‍, അമര രാജ, ക്ലെയര്‍ സാറ മാര്‍ട്ടിന്‍, സുഹാസ് പാട്ടത്തില്‍, കാര്‍ത്തിക മേനോന്‍ തോമസ് എന്നിവര്‍  അഭിനയിച്ചിരിക്കുന്നു.ചിത്രത്തിന്റെ പി ആര്‍ ഓ അജയ് തുണ്ടത്തില്‍.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Cinema

മനോജ്‌ കെ ജയന്റെ പിതാവും സംഗീതജ്ഞനുമായ കെ ജി ജയന്‍ അന്തരിച്ചു

Published

on

പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി. ജയന്‍ അന്തരിച്ചു. തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.90 വയസായിരുന്നു. ഇരട്ടസഹോദരനായ കെജി വിജയനൊപ്പം ചേർന്ന് കച്ചേരികൾ നടത്തിയിരുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ആയിരത്തിലധികം ഗാനങ്ങൾക്കാണ് ഇരുവരും ഈണമിട്ടത്. ചലച്ചിത്ര ഗാനങ്ങൾ ഭക്തിഗാനങ്ങൾ തുടങ്ങിയവയ്ക്കും ഈണമിട്ടു. 2019 ല്‍ രാജ്യം പത്മശ്രീ നല്‍കി കെ.ജി. ജയനെ ആദരിച്ചു. കേരള സം​ഗീത നാടക അക്കാദമി അവാർഡ്, ഹരിവരാസനം അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Cinema

യുവനടൻ സുജിത്ത് രാജേന്ദ്രൻ വാഹനാപകടത്തിൽ മരിച്ചു

Published

on

യുവനടനും ഗായകനുമായ സുജിത്ത് രാജേന്ദ്രൻ (32) വാഹനാപകടത്തിൽ മരിച്ചു. ആലുവ-പറവൂർ റോഡ് സെറ്റിൽമെന്റ് സ്‌കൂളിന് മുന്നിൽ വെച്ചായിരുന്നു അപകടം. ആലുവ– പറവൂർ റോഡ് സെറ്റിൽമെന്റ് സ്കൂളിനു മുന്നിൽ വച്ച് മാർച്ച് 26നാണ് അപകടമുണ്ടായത്. സംസ്കാരം ഇന്ന് വൈകീട്ട് അഞ്ചിന് തോന്ന്യക്കാവ് ശ്മശാനത്തിൽ നടക്കും.

‘കിനാവള്ളി’ എന്ന ചിത്രത്തിലൂടെയാണ് സുജിത്ത് സിനിമ രംഗത്തേക്ക് ചുവടുവെയ്ക്കുന്നത്. ഈ സിനിമയിൽ ഗാനമാലപിച്ചതും സുജിത്താണ്. സണ്ണി ലിയോണി താരമാകുന്ന മലയാള ചിത്രം രംഗീല, മാരത്തോൺ എന്നീ ചിത്രങ്ങളിലും സുജിത് സാനിധ്യം അറിയിച്ചിട്ടുണ്ട്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Cinema

‘ദ കേരള സ്റ്റോറി’ പ്രദർശിപ്പിച്ച് ഇടുക്കി രൂപത

Published

on

വിശ്വാസോത്സവത്തിന്‍റെ ഭാഗമായി ”ദ കേരള സ്റ്റോറി” പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത. ഏപ്രിൽ നാലാം തീയതിയാണ് രൂപതയിലെ പത്ത് മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി സിനിമ പ്രദര്‍ശനം നടത്തിയത്.
പ്രണയ ബോധവത്ക്കരണത്തിന്‍റെ ഭാഗമായിട്ടാണ് കുട്ടികൾക്കായി സിനിമ പ്രദര്‍ശിപ്പിച്ചതെന്ന് രൂപത അധികൃതര്‍ പറഞ്ഞു.

കനത്ത പ്രതിഷേധങ്ങള്‍ക്കിടെയാണ് വിവാദ സിനിമ ‘ദ കേരള സ്റ്റോറി’ കഴിഞ്ഞ ദിവസം ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തത്. ചിത്രം ദൂരദര്‍ശനില്‍ പ്രദർശിപ്പിക്കുന്നതിരെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർ രംഗത്തെത്തിയിരുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured