തോമസ് ഐസക്കിന്റെ വാഗ്ദാനങ്ങൾ ലീക്ക് ബീരാന്റെ കത്ത് പോലെ ; പി.കെ ബഷീർ എംഎൽഎ

തിരുവനന്തപുരം : മുൻ ധനകാര്യമന്ത്രി തോമസ് ഐസക് നടത്തിയ പ്രഖ്യാപനങ്ങളെല്ലാം ഹോം സിനിമയിലെ ലീക്ക് ബീരാന്റെ കഥാപത്രം ഗൾഫിൽ നിന്നെഴുതിയ കത്ത് പോലെയായെന്ന് പി.കെ ബഷീർ എം.എൽ.എ. ജി.എസ്.ടി നടപ്പാക്കിയാൽ കേരളത്തിന് വലിയ നേട്ടമുണ്ടാവുമെന്നാണ് ഐസക് പറഞ്ഞിരുന്നത്. 5000 കോടി കേരളത്തിന് ലഭിക്കുമെന്നായിരുന്നു മന്ത്രിയുടെ വാഗ്ദാനം. എന്നാൽ ജി.എസ്.ടി നാലു വർഷം പിന്നിടുമ്പോൾ കേരളത്തിന് ഒന്നും ലഭിച്ചില്ല. കേന്ദ്രസർക്കാറിന് കൂടുതൽ അധികാരം ലഭിക്കുന്ന ജി.എസ്.ടി സംവിധാനം നമുക്ക് ദോഷകരമാവുമെന്ന ദീർഘവീക്ഷണം തോമസ് ഐസക്കിന് ഇല്ലാതെപോയെന്നും പി.കെ ബഷീർ നിയമസഭയിൽ പറഞ്ഞു.

ജി.എസ്.ടിയിൽ സംസ്ഥാനത്തിന്റെ അവകാശം നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടവർ പെട്രോളിയം ഉൽപന്നങ്ങൾ ജി.എസ്.ടിയിൽ ഉൾപ്പെടുത്തുന്നത് തടയാൻ വലിയ ആവേശമാണ് കാണിച്ചത്. ധനമന്ത്രി കെ.എൻ വേണുഗോപാൽ എല്ലാ മുഖ്യമന്ത്രിമാരെയും കൂട്ടി ഇന്ധനവില ജി.എസ്.ടിയിൽ ഉൾപ്പെടുത്തരുതെന്ന് ആവശ്യപ്പെടുകയായിരുന്നു. 1982ൽ കെ.കരുണാകരൻ ലിറ്ററിന് 10 പൈസ കൂട്ടിയാൽ സമരം ചെയ്തിരുന്ന ഡി.വൈ.എഫ്.ഐക്കാർക്ക് ഇപ്പോൾ പ്രതികരണശേഷി നഷ്ടപ്പെട്ടു. പെട്രോൾ വില നൂറ് കടന്നിട്ടും ഒരു പ്രതിഷേധവുമില്ല, പണ്ട് നടന്ന സമരങ്ങളൊന്നും എ.എൻ ഷംസീറിനറിയില്ലെന്നും അദ്ദേഹത്തെ അന്ന് പെറ്റിട്ടില്ലെന്നും പി.കെ ബഷീർ പറഞ്ഞു.

Related posts

Leave a Comment