Connect with us
48 birthday
top banner (1)

Kannur

ഖജനാവിനെ മുടിപ്പിക്കാനുള്ള മറ്റൊരു ധൂർത്ത് മാത്രമാണ്, സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട്; കെപിസിസി പ്രസിഡന്റ്

Avatar

Published

on

കണ്ണൂർ: സർക്കാർ ഖജനാവിനെ മുടിപ്പിക്കാനുള്ള മറ്റൊരു ധൂർത്ത് മാത്രമാണ് ഇപ്പോൾ പുറത്തിറക്കിയ സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ടെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. ജനം അറിയാൻ ആഗ്രഹിച്ചത് മുഖ്യമന്ത്രിയുടേയും കുടുംബത്തിൻ്റെയും സാമ്പത്തിക സ്ഥിതിയിലുണ്ടായ വർധനവിന്റെ പ്രോഗ്രസ് റിപ്പോർട്ടായിരുന്നെന്ന് കെ.സുധാകരൻ പറഞ്ഞു.അഴിമതിമുക്ത കേരളം എന്ന പച്ചനുണയാണ് സർക്കാരിന്റെ പ്രോഗ്രസ് റിപ്പോട്ടിലുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുള്ള അഴിമതി എല്ലാ വകുപ്പിലും പ്രകടമാണ്. മുഖ്യമന്ത്രിയും അദ്ദേഹത്തിൻ്റെ കുടുംബവും മന്ത്രിമാരും എല്ലാം അഴിമതിയുടെ നിഴലിൽ നിൽക്കുമ്പോൾ ഇത്തരത്തിൽ ഒരു പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിക്കാനുള്ള തൊലിക്കട്ടി അപാരമാണെന്ന് അദ്ദേഹം പറഞ്ഞു.

മദ്യനയത്തിൽ മാറ്റം വരുത്താൻ ബാർ ഉടമകളിൽ നിന്ന് കോടികൾ പിരിച്ചെന്ന ശബ്ദസന്ദേശവും മുഖ്യമന്ത്രിയുടെ മകളുടെ പേരിൽ മാസപ്പടിയായി കോടികൾ കൈപ്പറ്റിയതും പിണറായി സർക്കാരിന്റെ അഴിമതിയുടെ കയ്യൊപ്പ് പതിഞ്ഞവയാണെന്നും കെ. സുധാകരൻ കൂട്ടിച്ചേർത്തു.മദ്യവർജ്ജനത്തെ പ്രോത്സാഹിപ്പിച്ചെന്ന കള്ളവും പ്രോഗ്രസ് റിപ്പോർട്ടിൽ എഴുതിപിടിപ്പിച്ചിട്ടുണ്ട്. നാടുനീളെ
മദ്യഷോപ്പുകൾ തുറക്കുകയും ഡ്രൈഡെ എടുത്തുമാറ്റാനും ബാറുകളുടെ പ്രവർത്തനസമയം ദീർഘീപ്പിക്കാനും അതുവഴി കൂടുതൽ മദ്യലഭ്യത ഉറപ്പുവരുത്താനുള്ള തീവ്രശ്രമത്തിലാണ് സർക്കാരെന്ന് കെ. സുധാകരൻ വിമർശിച്ചു. ഇതെല്ലാം ഒരുവശത്ത് നടത്തിക്കൊണ്ട് പ്രോഗ്രസ് റിപ്പോർട്ടിൽ മദ്യവർജ്ജനത്തിന് വേണ്ടിയുള്ള ബോധവത്കരണം ഊർജിതമാണെന്ന അവകാശവാദം ഉന്നയിക്കുന്നത് പരിഹാസ്യമാണ്. മദ്യനയത്തിൽ വെള്ളം ചേർക്കാൻ പിണറായി സർക്കാർ കാട്ടുന്ന ഇരട്ടത്താപ്പാണ് എല്ലാകാര്യത്തിലും സ്വീകരിക്കുന്നത്.

Advertisement
inner ad

ഭരണവിരുദ്ധ വികാരം എത്രത്തോളം ശക്തമാണെന്ന് ലോക്സഭാ തിരഞ്ഞെടുപ്പ് പരിശോധിച്ചാൽ വ്യക്തമാണ്. അതിന്റെ ജാള്യത മറയ്ക്കാനാണ് ഇത്തരത്തിലുള്ള ഒരു പിആർ എക്സ‌സൈസ് സർക്കാർ ചെലവിൽ മുഖ്യമന്ത്രി നടത്തിയതെന്നും കെ. സുധാകരൻ
വിമർശിച്ചു.എൽഡിഎഫ് സർക്കാരിൻ്റെ വികസന പ്രവർത്തനങ്ങളെ ജനം വിലയിരുത്തിയതിന്റെ ഫലമാണ് പാർലമെൻ്റ് തിരഞ്ഞെടുപ്പിലെ ജനവിധിയിലൂടെ പുറത്ത് വന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാൽ പതിനെട്ട് നിയമസഭ മണ്ഡലങ്ങളിൽ മാത്രമാണ് പിണറായി സർക്കാരിന് പാസ്സ് മാർക്ക് ലഭിച്ചത്. ശേഷിക്കുന്ന 122 നിയമസഭാ മണ്ഡലങ്ങളിലും എൽഡിഎഫ് എംഎൽഎമാർ പരാജയപ്പെട്ടുവെന്നും ജനകീയ പരീക്ഷയിൽ തോറ്റവരാണ് എൽഡിഎഫിന്റെ ജനപ്രതിനിധികളെന്നും കെ. സുധാകരൻ പറഞ്ഞു.സമസ്‌ത മേഖലയിലും ഭരണസ്തംഭനം പ്രകടമാണെന്നും അദ്ദേഹം വ്യക്തമാക്കി. കർഷകർ, യുവജനങ്ങൾ എല്ലാവരും തന്നെ പിണറായി ഭരണത്തിൽ അസഹിഷ്ണുതരാണ്. വിലക്കയറ്റവും തൊഴിലില്ലായ്മ്‌മയും പാരമ്യതയിലെത്തിയെന്നും ക്രമസമാധാനം തകർന്നുവെന്നും അദ്ദേഹം പറഞ്ഞു. നികുതികൾ വർധിപ്പിച്ചത് ഉൾപ്പെടെ സർക്കാർ സേവനങ്ങൾക്ക് ഉയർന്ന തുക ഈടാക്കി ജനത്തിന് ഇരട്ടപ്രഹരം നൽകിയതാണോ പിണറായി സർക്കാരിന്റെ ഭരണ നേട്ടമെന്ന് അദ്ദേഹം ചോദിച്ചു.

കുടിശ്ശികയായ ക്ഷേമപെൻഷനും ജീവനക്കാർക്ക് ശമ്പളവും പെൻഷനും മുടങ്ങുന്നതും ക്ഷേമപ്രവർത്തനങ്ങൾ അവതാളത്തിലാക്കിയതുമാണ് പിണറായി സർക്കാരിന്റെ നേട്ടങ്ങളുടെ ആകെത്തുകയെന്ന് കെ. സുധാകരൻ കൂട്ടിച്ചേർത്തു. ഇതിനെല്ലാം എതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement
inner ad

crime

കണ്ണൂരിൽ വീണ്ടും ബോംബ്

Published

on

കണ്ണൂർ: കൂത്ത്പറമ്പിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തി. ബോംബുകൾ കണ്ടെത്തിയത് കിണറ്റിന്റവിട ആമ്പിലാട് റോഡിലെ ആളൊഴിഞ്ഞ പറമ്പിലാണ്. പൊലീസ് നടത്തിയ പരിശോധനയിലാണ് സ്റ്റീൽ ബോംബുകളാണെന്ന് തെളിഞ്ഞത്. എരഞ്ഞോളിയില്‍ നടന്ന ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ തെരച്ചിലിലാണ് ഇവ കണ്ടെത്തിയത്.

Advertisement
inner ad

ആൾ താമസമില്ലാത്ത വീട്ടുപറമ്പിൽ നിന്ന് തേങ്ങ എടുക്കുന്നതിനിടയിൽ എരഞ്ഞോളി കുടക്കളത്ത് സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് 85 കാരൻ ചൊവ്വാഴ്ച കൊല്ലപ്പെട്ടിരുന്നു. തുടർന്ന് കണ്ണൂര്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പൊലീസ് വ്യാപക പരിശോധന നടത്തിയിരുന്നു. അതത് സ്റ്റേഷൻ പരിധികളിലെ ആളൊഴിഞ്ഞ വീടുകൾ, പറമ്പുകൾ എന്നിവിടങ്ങളിലും പരിശോധന നടത്തുകയാണ്.

Advertisement
inner ad
Continue Reading

Kannur

കണ്ണൂര്‍വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍ നിന്ന് ഒരു കിലോ സ്വര്‍ണ്ണം പിടികൂടി

Published

on

കണ്ണൂര്‍: ദോഹയില്‍ നിന്ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍ നിന്ന് ഒരു കിലോയിലധികം സ്വര്‍ണം പിടികൂടി. സ്വര്‍ണം കടത്തിയ കോഴിക്കോട് ഉണ്ണികുളം കാക്കത്തറമ്മല്‍ വീട്ടില്‍ ജംഷീറിനെ പൊലീസ് പിടികൂടി. വിമാനത്താവളത്തിലെ പരിശോധനക്ക് ശേഷം പുറത്തിറങ്ങിയ ഇയാളെ സംശയം തോന്നിയതിനെ തുടര്‍ന്ന് എയര്‍പോര്‍ട്ട് ?പൊലീസും സ്‌ക്വാഡും ചേര്‍ന്ന് മട്ടന്നൂര്‍ കൂത്തുപറമ്പ് റോഡില്‍ വെച്ചാണ് പിടികൂടിയത്.

പരിശോധനയില്‍ നാല് ക്യാപ്‌സ്യൂള്‍ രൂപത്തിലുള്ള സ്വര്‍ണ മിശ്രിതം കണ്ടെത്തു. സ്വര്‍ണ മിശ്രിതത്തിന് ഏകദേശം 1123 ഗ്രാം തൂക്കമുണ്ട്. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് പരിശോധനയാണ് എയര്‍പോര്‍ട്ടും പരിസരത്തും നടത്തിവരുന്നത്. വിമാനത്താവളത്തിലെ പരിശോധനയില്‍നിന്ന് രക്ഷപ്പെട്ട് പുറത്തിറങ്ങുന്നവരാണ് അടുത്തിടെ പിടിയിലാകുന്നവരില്‍ അധിക?വുമെന്ന് പൊലീസ് പറഞ്ഞു.

Advertisement
inner ad
Continue Reading

crime

ബോംബ് പൊട്ടി മരിക്കാന്‍ ആഗ്രഹമില്ല: പ്രദേശത്ത് സ്ഥിരമായി ബോംബ് നിര്‍മ്മാണം നടക്കുന്നുണ്ടെന്ന് യുവതിയുടെ വെളിപ്പെടുത്തലുകള്‍

Published

on

കണ്ണൂര്‍: എരഞ്ഞോളിയില്‍ ബോംബ് പൊട്ടി വയോധികന്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി വേലായുധന്റെ അയല്‍വാസി സീന. പ്രദേശത്ത് സ്ഥിരമായി ബോംബ് നിര്‍മ്മാണം നടക്കുന്നുണ്ടെന്ന് യുവതി പറഞ്ഞു. തൊട്ടടുത്ത പറമ്പില്‍ നിന്ന് പോലും നേരത്തെയും ബോംബുകള്‍ കണ്ടെടുത്തിട്ടുണ്ട്. പൊലീസിനെ അറിയിക്കാതെ സിപിഐഎം പ്രവര്‍ത്തകര്‍ ബോംബുകള്‍ എടുത്തുമാറ്റി. ഭയന്നിട്ടാണ് ആരും പ്രതികരിക്കാതിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. സഹികെട്ടാണ് തുറന്നു പറയുന്നത്. ജീവിക്കാന്‍ അനുവദിക്കണമെന്നാണ് പാര്‍ട്ടിയോടുള്ള അപേക്ഷ. ബോംബ് പൊട്ടി മരിക്കാന്‍ ആഗ്രഹമില്ല. ഇത്തരക്കാരെ നേതൃത്വം നിയന്ത്രിക്കണമെന്നും സീന പറഞ്ഞു.

കണ്ണൂര്‍ എരഞ്ഞോളി കുടക്കളം സ്വദേശി വേലായുധന്‍(75) ആണ് കഴിഞ്ഞ ദിവസം ബോംബ് പൊട്ടി മരിച്ചത്. ഒഴിഞ്ഞ പറമ്പില്‍ തേങ്ങയെടുക്കാന്‍ പോകുന്നതിനിടെയാണ് ബോംബ് പൊട്ടിയത്. വെടിമരുന്നുകളും സ്ഫോടക സാമഗ്രികളും ദുരുപയോഗം ചെയ്ത് ബോംബ് നിര്‍മ്മാണവും മറ്റും നടത്തുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിയമസഭയില്‍ പറഞ്ഞിരുന്നു.

Advertisement
inner ad

സണ്ണി ജോസഫ് എംഎല്‍എയുടെ അടിയന്തരപ്രമേയത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇത്തരം സംഭവങ്ങള്‍ അമര്‍ച്ച ചെയ്യാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisement
inner ad
Continue Reading

Featured