പൃഥ്വിരാജിന് മോഹൻലാൽ നല്‍കിയ സണ്‍ഗ്ലാസിന്റെ വില കേട്ട് കണ്ണുതള്ളി ആരാധകർ

സിനിമയ്ക്കപ്പുറം നല്ല ബന്ധം സൂക്ഷിക്കുന്ന താരങ്ങളാണ് മോഹൻലാലും പൃഥ്വിരാജും. സഹോദരതുല്യമായ സ്നേഹവും വാത്സല്യവുമൊക്കെയാണ് മോഹന്‍ലാലിന് പൃഥ്വിയോടുമുള്ളത്. എന്നാൽ മോഹൻ ലാൽ നല്‍കിയ ഒരു സ്നേഹസമ്മാനത്തെ കുറിച്ച്‌ കഴിഞ്ഞ ദിവസം പൃഥ്വി ഇന്‍സ്റ്റഗ്രാമില്‍ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. ഡിറ്റ മാച്ച്‌ ഫൈവ് ബ്രാന്‍ഡിന്റെ DRX-2087-B-BLU-GLD സണ്‍ ഗ്ലാസ് ആണ് മോഹന്‍ലാല്‍ പൃഥ്വിയ്ക്ക് സമ്മാനിച്ചിരിക്കുന്നത്. പോസ്റ്റിട്ടതിനു പിന്നാലെ വില അറിയാനുള്ള തിരക്കിലായിരുന്നു ആരാധകർ. ഏതാണ്ട് ഒന്നര ലക്ഷം രൂപയ്ക്ക് മുകളിലാണ് ഈ സണ്‍ ഗ്ലാസിന്റെ വില. ഡിറ്റാ മാച്ച്‌ സീരിസിലുള്ള ബ്ലൂ-യെല്ലോ ഗോള്‍ഡ് ഗ്ലാസാണ് ഇത്. ഇതിന്റെ ബ്ലാക്ക് ഗ്ലാസിനു തന്നെ 149,600 രൂപയാണ് വില. ‘ഖുറേഷി അബ്രാം നിങ്ങള്‍ക്ക് ഏറ്റവും മികച്ചത് സമ്മാനിച്ചപ്പോള്‍! നന്ദി ചേട്ടാ!’ എന്ന കുറിപ്പോടെയാണ് പൃഥ്വി ഇൻസ്റ്റാഗ്രാമിൽ ഫോട്ടോ പങ്കുവച്ചിരിക്കുന്നത്.
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ ‘ബ്രോ ഡാഡി’യുടെ ചിത്രീകരണം അടുത്തിടെയാണ് പൂര്‍ത്തിയായത്.

Related posts

Leave a Comment