Delhi
നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ നീതിയുക്തമായ അന്വേഷണത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് രാഷ്ട്രപതി

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ നീതിയുക്തമായ അന്വേഷണത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു രാഷ്ട്രപതിയുടെ വാക്കുകള്‍.
‘സമീപകാലത്ത് ഏതാനും പരീക്ഷകളുടെ ചോദ്യപ്പേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ നീതിയുക്തമായ അന്വേഷണം നടത്താനും കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. നേരത്തെയും വിവിധ സംസ്ഥാനങ്ങളില്‍ ചോദ്യപ്പേപ്പര്‍ ചോര്‍ന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. കക്ഷിരാഷ്ട്രീയത്തിനതീതമായി ഇക്കാര്യത്തില്‍ ശബ്ദമുയര്‍ത്തുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ട്. പരീക്ഷ നടത്തിപ്പിലെ ക്രമക്കേടുകള്‍ തടയാനായി പാര്‍ലമെന്റ് ശക്തമായ നിയമം പാസ്സാക്കിയിട്ടുണ്ട്’ -മുര്‍മു പറഞ്ഞു.
വടക്കുകിഴക്കന്‍ പ്രദേശങ്ങളിലെ സമാധാനം പുനഃസ്ഥാപിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കാന്‍ സാധിച്ചു. ആഗോള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി ഇന്ത്യ മുന്‍കൈയെടുത്തിട്ടുണ്ട്. ഇന്ത്യ ഇന്ന് അറിയപ്പെടുന്നത് വെല്ലുവിളികള്‍ ഉയര്‍ത്തുന്നതിന്റെ പേരിലല്ല. മറിച്ച് ആഗോള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള മുന്‍കൈയെടുത്തതിന്റെ പേരിലാണ് -രാഷ്ട്രപതി പറഞ്ഞു.
അടിയന്തരവാസ്ഥയെ കുറിച്ചും രാഷ്ട്രപതി പരാമര്‍ശിച്ചു. 1975ലെ അടിയന്തരാവസ്ഥ ഭരണഘടനയ്ക്കെതിരായ നേരിട്ടുള്ള ആക്രമണത്തിന്റെ ഇരുണ്ട അധ്യായമാണ്. അടിയന്തരാവസ്ഥ കാലത്ത് മുഴുവന്‍ രാജ്യവും അരാജത്വത്തിലേക്ക് കൂപ്പുകുത്തി. എന്നാല്‍ ഭരണഘടനാവിരുദ്ധരായ ഇത്തരം ശക്തികള്‍ക്കെതിരെ രാജ്യം വിജയം വരിച്ചുവെന്നും രാഷ്ട്രപതി പറഞ്ഞു. എന്‍.ഡി.എ സര്‍ക്കാര്‍ ഭരണഘടനയെ നോക്കുകുത്തിയാക്കുന്നുവെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷ കക്ഷികള്‍ നിരന്തര വിമര്‍ശനമുയര്‍ത്തുന്ന പശ്ചാത്തലത്തിലാണ് അടിയന്തരാവസ്ഥയെ കുറിച്ചുള്ള രാഷ്ട്രപതിയുടെ വാക്കുകളെന്നത് ശ്രദ്ധേയമാണ്.
Delhi
ഈദുല്‍ ഫിത്വറിന് ബാങ്ക് അവധിയില്ല

ന്യൂഡല്‍ഹി: ഈ വര്‍ഷം ഈദുല്‍ ഫിത്വറിന് ബാങ്ക് അവധിയില്ല. ഈ വര്‍ഷം മാര്‍ച്ച് 31ന് രാജ്യത്ത് പൊതു അവധിയാണെങ്കിലും എല്ലാ പ്രധാന ബാങ്കുകളും തുറന്ന് പ്രവര്‍ത്തിക്കും. മാര്‍ച്ച് 31ന് 2024-2025 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനമായതിനാലാണിത്.
ഇതുസംബന്ധിച്ച നിര്‍ദേശം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ) പുറപ്പെടുവിച്ചു. സര്‍ക്കാര്‍ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന ശാഖകള്‍ പ്രസ്തുത തീയതിയില്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ എല്ലാ പ്രമുഖ ബാങ്കുകളോടും സെന്‍ട്രല്‍ ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. ഫെബ്രുവരി 11 ന് പുറത്തിറക്കിയ സര്‍ക്കുലറില്‍, കേന്ദ്ര സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് തീരുമാനമെന്നും ആര്‍.ബി.ഐ അറിയിച്ചു.
സര്‍ക്കാര്‍ രസീതുകളും പേയ്മെന്റുകളും കൈകാര്യം ചെയ്യുന്ന ബാങ്കുകളുടെ എല്ലാ ശാഖകളും 2024-25 സാമ്പത്തിക വര്‍ഷത്തില്‍ തന്നെ രസീതുകളും പേയ്മെന്റുകളും കണക്കിലെടുക്കുന്നതിനായി 2025 മാര്‍ച്ച് 31ന് തിങ്കള്‍ ഇടപാടുകള്‍ക്കായി തുറന്നുവെക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു -ആര്‍.ബി.ഐ സര്‍ക്കുലറില്‍ പറയുന്നു.
Delhi
പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് ആറു വയസ്സ്

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് ആറു വയസ്സ്. രാജ്യത്തിനായി വീരമൃത്യു വരിച്ച 40 ധീരജവാന്മാരുടെ ഓര്‍മ്മയിലാണ് രാജ്യം.
2019 ഫെബ്രുവരി 14-നാണ് ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സി.ആര്‍.പി.എഫ്. ജവാന്‍മാര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ഭീകരാക്രമണമുണ്ടായത്. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പോകുകയായിരുന്ന സൈനിക വാഹനവ്യൂഹത്തിലേക്ക് 350 കിലോഗ്രാം സ്‌ഫോടക വസ്തുനിറച്ച കാര്‍ ഓടിച്ചുകയറ്റുകയായിരുന്നു.
12 ദിവസത്തിനുശേഷം നിയന്ത്രണരേഖകടന്ന് പാകിസ്താനിലെ ബാലക്കോട്ടില്‍ ഇന്ത്യ മിന്നലാക്രമണം നടത്തുകയുണ്ടായി.
അചഞ്ചലമായ സമര്‍പ്പണം ഒരിക്കലും മറക്കില്ല -പ്രധാനമന്ത്രി
ജവാന്മാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലി അര്‍പ്പിക്കുകയും രാജ്യത്തോടുള്ള അചഞ്ചലമായ സമര്‍പ്പണത്തെ ഓര്‍ക്കുകയും ചെയ്തു. 2019-ല്‍ പുല്‍വാമയില്‍ നമുക്ക് നഷ്ടപ്പെട്ട ധീരരായ വീരന്മാര്‍ക്ക് ആദരാഞ്ജലികള്‍. വരും തലമുറകള്‍ അവരുടെ ത്യാഗവും രാജ്യത്തോടുള്ള അവരുടെ അചഞ്ചലമായ സമര്‍പ്പണവും ഒരിക്കലും മറക്കില്ല -പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
ജവാന്മാരുടെ ധീരതയും രാജ്യത്തോടുള്ള കടമയും തലമുറകള്‍ക്ക് പ്രചോദനമായി തുടരുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു.
Delhi
മണിപ്പൂരിൽ രാഷ്ട്രപതി ഭരണം; വിജ്ഞാപനമിറക്കി

ന്യൂഡൽഹി : കലാപ കലുക്ഷിതമായ മണിപ്പൂരിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച വിജ്ഞാപനവും രാഷ്ട്രപതി ഭവൻ പുറത്തിറക്കി. മുഖ്യമന്ത്രി ബീരേൻ സിംഗ് കഴിഞ്ഞദിവസം രാജിവച്ചതിന് പിന്നാലെ ബിജെപിയിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ സമവായത്തിൽ എത്താൻ കഴിഞ്ഞിരുന്നില്ല ഇതിന് പിന്നാലെയാണ് വ്യാഴാഴ്ച വൈകിട്ടോടെ രാഷ്ട്രപതി ഭരണം സംബന്ധിച്ച് ഉത്തരവിറക്കിയത്.
-
Kerala3 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News2 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News3 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News3 weeks ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News3 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News4 weeks ago
പണിമുടക്ക് നോട്ടീസ് നൽകി
-
News2 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram1 week ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login