ഇപ്പോഴത്തെ സര്‍ക്കാര്‍ ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും ഇടയില്‍ വിഭജനം സൃഷ്ടിക്കുന്നു; മെഹ്ബൂബ മുഫ്തി

ശ്രീന​ഗർ: ജമ്മുവിലെ ഏറ്റവും വലിയ പ്രശ്നം തൊഴിലില്ലായ്മയാണെന്ന് മുൻ ജമ്മു കാശ്മീർ മുഖ്യമന്ത്രിയും പി.ഡി.പി അദ്ധ്യക്ഷയുമായ മെഹ്ബൂബ മുഫ്തി. ആർട്ടിക്കിൾ 370 നീക്കം ചെയ്തതിന് ശേഷം ഇവിടെ പാലും തേനും ഒഴുകുന്ന നദികൾ ഉണ്ടാകുമെന്ന് സർക്കാർ ഉറപ്പു നൽകിയതായി അവർ പരിഹസിച്ചു. എന്നാൽ ഇന്നിവിടെ രാജ്യത്ത് ഉയർന്ന തൊഴിലില്ലായ്മ നിരക്ക് ഉണ്ട്. സംസ്ഥാനത്ത് ഉദ്ഘാടനം ചെയ്ത പ്രവൃത്തികകൾ ആരംഭിച്ചത് മൻമോഹൻ സിം​ഗ് സർക്കാരിന്റെ കാലത്താണ്. ഇവതുവെ ഒരു പദ്ധതിയും ഇപ്പോഴത്തെ സർക്കാർ ഇവിടെ ആരംഭിച്ചിട്ടില്ലെന്നും മെഹ്ബൂബ ആരോപിച്ചു.

കേന്ദ്ര സർക്കാർ ജമ്മു കാശ്മീരിനെ ഒരു പരീക്ഷണശാലയായി ഉപയോഗിക്കുന്നതായി മെഹ്ബൂബ പറഞ്ഞു. വ്യത്യസ്ത തരത്തിലുള്ള പരീക്ഷണങ്ങളാണ് ഇവിടെ നടക്കുന്നത്. പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു, അടൽ ബിഹാരി വാജ്‌പേയി തുടങ്ങിയ നേതാക്കൾക്ക് ജമ്മു കാശ്മീരിനെക്കുറിച്ച്‌ ഒരു കാഴ്ചപ്പാട് ഉണ്ടായിരുന്നു. എന്നാൽ ഇപ്പോഴത്തെ സർക്കാർ ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ഇടയിൽ വിഭജനം സൃഷ്ടിക്കുന്നു. ജമ്മു കാശ്മീരിനെ തകർക്കാൻ സർക്കാർ പ്രവർത്തിക്കുന്നതായും അവർ അഭിപ്രായപ്പെട്ടു.

അവർക്ക് സർദാർ ഖാലിസ്ഥാനിയാണ്, നമ്മൾ പാകിസ്ഥാനികളാണ്, ബി.ജെ.പി മാത്രമാണ് ഹിന്ദുസ്ഥാനിയെന്നും മെഹ്ബൂബ പറഞ്ഞു. കേന്ദ്ര സർക്കാർ പേര് മാറ്റുകമാത്രമാണ് ചെയ്യുന്നത്. അവർ സ്കൂളുകൾക്ക് രക്ഷസാക്ഷികളുടെ പേരിട്ടു. പേരു മാറ്റുന്നതിലൂടെ കുട്ടികൾക്ക് തൊഴിൽ ലഭിക്കില്ല. കേന്ദ്ര സർക്കാർ താലിബാനെക്കുറിച്ച്‌ സംസാരിക്കുന്നു, അഫ്ഗാനെപ്പറി സംസാരിക്കുന്നു, പക്ഷേ കർഷകരെയോ തൊഴിലില്ലാത്തവരെയോ കുറിച്ച്‌ സംസാരിക്കാൻ അവൾക്ക് മതിയായ സമയമില്ലെന്നും അവർ ആരോപിച്ചു.

Related posts

Leave a Comment