Connect with us
head

Alappuzha

ആടിയും പാടിയും സർക്കാരുകൾക്കെതിരെ സമര കാഹളം മുഴക്കി കെഎസ്‌യു സാന്നിധ്യം

മണികണ്ഠൻ കെ പേരലി

Published

on

ആലപ്പുഴ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ ആടിയും പാടിയും സമരകാഹളം തീർത്ത് കെഎസ്‌യു സാന്നിധ്യം. കഴിഞ്ഞ പതിനൊന്നാം തീയതി പാറശാലയിൽ ആരംഭിച്ച കേരളത്തിലെ പര്യടന പദയാത്രയിൽ സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന്റെ നേതൃത്വത്തിൽ ഇരുപത്തിമൂന്ന് കെഎസ്‌യുക്കാരാണ് യാത്രയിൽ സംസ്ഥാന യാത്രികരായി പങ്കാളികളാകുന്നത്. ഇവർക്കിടയിൽ സംസ്ഥാന ഭാരവാഹികൾ മുതൽ യൂണിറ്റ് തലത്തിൽ പ്രവർത്തിക്കുന്നവർ വരെയുണ്ട്. മുന്നോട്ടുപോകുന്ന പദയാത്രയ്ക്കിടയിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ ഉറക്കെ മുദ്രാവാക്യം മുഴക്കിയാണ് കെഎസ്‌യു സംഘം മുന്നോട്ടു നീങ്ങുന്നത്. ഭരണകൂട സമീപനങ്ങൾക്കെതിരെ താളത്തിലും ഈണത്തിലും കൈകൊട്ടി പാട്ടുകൾ പാടിയും കെഎസ്‌യുക്കാർ പൊതുജനശ്രദ്ധ നേടുന്നുണ്ട്. യാത്രയ്ക്കിടെ ദേശീയ-സംസ്ഥാന പദയാത്രികർക്ക് വേണ്ട സഹായങ്ങളും കെ എസ് യു പ്രവർത്തകർ ചെയ്തു നൽകുന്നുണ്ട്. കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറിയും തിരുവനന്തപുരം സ്വദേശിയുമായ നബീൽ കല്ലമ്പലം രാജ്യത്തുടനീളം യാത്രയുടെ ഭാഗമാണ്. യാത്ര കടന്നുപോകുന്ന വഴികളിലെ യൂണിറ്റ് കമ്മിറ്റികൾ യാത്രയ്ക്ക് സ്വീകരണങ്ങൾ നൽകുന്നുണ്ട്. മുഴുവൻ യാത്രികർക്കും വരും ദിവസങ്ങളിൽ കെ എസ്‌ യുവിന്റെ സ്നേഹോപഹാരം നൽകുമെന്ന് നേതാക്കൾ പറയുന്നു. വിദ്യാഭ്യാസരംഗത്ത് കാവിവൽക്കരണം നടപ്പിലാക്കുകയാണെന്നും ചരിത്രത്തെ പോലും അട്ടിമറിച്ചുകൊണ്ട് സംഘപരിവാർ ഭരണകൂടം തങ്ങളുടെ രാഷ്ട്രീയം അടിച്ചേൽപ്പിക്കുകയാണെന്നും കെഎസ്‌യു സംഘം പറയുന്നു. രാജ്യത്തെ നിലവിലത്തെ വിദ്യാഭ്യാസ സ്ഥിതിയെ സംബന്ധിച്ച് സംസ്ഥാനത്തെ വിദ്യാർത്ഥികൾക്കുള്ള ആകുലതകൾ രാഹുൽ ഗാന്ധിയുടെ ശ്രദ്ധയിൽപ്പെടുത്തുവാനും കെഎസ്‌യു നേതാക്കൾക്ക് പദ്ധതിയുണ്ട്. യാത്രയുടെ ഇടവേളകളിലും വിനോദവും വിജ്ഞാനവും രാഷ്ട്രീയവുമൊക്കെ ചർച്ചയാക്കിയാണ് കെഎസ്‌യു സംഘം സമയം ചിലവഴിക്കുന്നത്. ഓരോ ജില്ല കഴിയുംതോറും അതാത് ജില്ലാ കമ്മിറ്റികളും ജോഡോ യാത്രയിൽ പരമാവധി പ്രവർത്തകരെ അണിനിരത്തുന്നുണ്ട്. എൻ എസ് യു ഐ അഖിലേന്ത്യ പ്രസിഡന്റ് നീരജ് കുന്ദനും യാത്രയെ അനുഗമിക്കുന്നുണ്ട്.

Continue Reading
Advertisement
head
Click to comment

You must be logged in to post a comment Login

Leave a Reply

Alappuzha

സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് കുറ്റക്കാരനെന്നു കണ്ടെത്തിയ സിപിഎം കൗൺസിലറെ രക്ഷിക്കാൻ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്

Published

on

കൊല്ലം: മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസം​ഗത്തിനു നൽകിയതു പോലെ കരുനാ​ഗപ്പള്ളിയിലെ ലഹരികടത്ത് കേസിലും സിപിഎം നേതാവായ പ്രതിക്കു പൊലീസിന്റെ ക്ലീൻ ചിറ്റ്. നിരോധിത പുകയില ഉത്പ്പനങ്ങൾ കടത്തിയ കേസിൽ ആരോപണ വിധേയനായ സിപിഎം കൗൺസിലർ എ ഷാനവാസിന് ക്ളീൻ ചിറ്റ് നൽകി ആലപ്പുഴ ജില്ല സ്പെഷ്യൽബ്രാഞ്ച് റിപ്പോർട്ട്.
ലഹരി ഇടപാടിൽ ഷാനവാസിനു ബന്ധമുള്ളതായി വിവരമില്ലെന്ന് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയുടെ റിപോർട്ടിൽ പറയുന്നു. കേബിൾ കരാറുകാരൻ എന്ന നിലയിൽ ഇയാൾക്കു നല്ല വരുമാനമുണ്ട്. അനധികൃത സ്വത്ത് സമ്പാദനത്തിന് തെളിവില്ല. കരുനാഗപ്പള്ളി കേസിൽ ഷാനവാസ് പ്രതിയല്ല. അതേസമയം, സ്‌റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന് വിരുദ്ധമാണ് ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. ലഹരിക്കടത്ത് കേസ് പ്രതി ഇജാസ് ഷാനവാസിൻ്റെ ബിനാമി എന്നാണ് സ്‌റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. ക്രിമിനൽ മാഫിയാ, ലഹരി ഇടപാട് ബന്ധം ഉണ്ടന്നും ഈ റിപോർട്ടിലുണ്ട്. ഇതെല്ലാം തള്ളിയാണ് ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്.
ജില്ലാ പൊലീസിനു മേൽ സിപിഎം പ്രാദേശിക നേതൃത്വം നടത്തിയ ഇടപെടലാണ് ഷാനവാസിനു തുണയായത്. ഇതു തന്നെയായിരുന്നു മല്ലപ്പള്ളി പ്രസം​ഗത്തിന്റെ പേരിൽ സജി ചെറിയാന്റെ മന്ത്രിപ്പണി ആദ്യം തെറിപ്പിച്ചതും പിന്നീടു തിരിച്ചെടുക്കപ്പെട്ടതിനും പിന്നിൽ.

Continue Reading

Alappuzha

ലഹരിക്കടത്ത്: ആലപ്പുഴ സിപിഎമ്മില്‍ വീണ്ടും നടപടി

Published

on

ആലപ്പുഴ : ആലപ്പുഴ സിപിഎമ്മില്‍ വീണ്ടും നടപടി. ലഹരിക്കടത്തിലാണ് രണ്ട് പേര്‍ക്കെതിരെ  സിപിഎം നടപടിയെടുത്തത്. ആലപ്പുഴ സൗത്ത് ഏരിയ വലിയമരം പടിഞ്ഞാറേ ബ്രഞ്ച് അംഗം വിജയകൃഷ്ണനെ പാർട്ടിയിൽ നിന്നും പുറത്താക്കി. ബ്രാഞ്ച് അംഗവും ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറിയുമായ സിനാഫിനേയും സസ്‌പെന്റ് ചെയ്തു. സിനാഫിനെ ഒരു വര്‍ഷത്തേക്കാണ്  സസ്പെനഡ്റ് ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റിൽ 45 ലക്ഷം രൂപയുടെ ലഹരി വസ്തുക്കൾ കടത്തിയ കേസിലാണ് നടപടി. വിജയകൃഷ്ണൻ കേസിലെ പ്രതിയാണ്. പ്രതിക്കായി ജാമ്യം നിന്നു എന്നതാണ് സിനാഫിനെതിരെ പാര്‍ട്ടി ചുമത്തിയ കുറ്റം.കഴിഞ്ഞ ഓഗസ്റ്റ് മാസം  ആലപ്പുഴ നഗരത്തിൽ വെച്ച 45 ലക്ഷം രൂപയുടെ ലഹരി പദാർഥങ്ങൾ പിടികൂടിയ കേസിലാണ് പാർട്ടി നടപടി സ്വീകരിച്ചിരിക്കുന്നത്. കരുനാഗപ്പള്ളിൽ ലഹരി പിടികൂടിയ കേസിൽ ഇവരും പ്രതികളായിരുന്നു.

Continue Reading

Alappuzha

ആലപ്പുഴ സിപിഎമ്മിൽ വീണ്ടും വിവാദം

Published

on

ആലപ്പുഴ : വിവാദം ഒഴിയാതെ ആലപ്പുഴ സിപിഎം. പ്രതിനിധിയല്ലാത്ത സിപിഎം ഏരിയ സെക്രട്ടറി സിഐടിയു ദേശീയ സമ്മേളനത്തിനെത്തി. നേതാവിനൊപ്പം പ്രമുഖ കരാറുകാരനും ബെംഗളൂരുവിലെത്തി.
ഇവര്‍ മറ്റ് നേതാക്കള്‍ക്കൊപ്പം പഞ്ചനക്ഷത്ര ഹോട്ടലിലാണ് താമസിച്ചത്. ഇവരുടെ ചിത്രങ്ങള്‍ നോര്‍ത്ത് ഏരിയ കമ്മിറ്റി യോഗത്തില്‍ ചിലര്‍ കാണിച്ചു. രഹസ്യയോഗങ്ങളുടെ ആസൂത്രകന്‍ ഈ ഏരിയ സെക്രട്ടറിയെന്നാണ് ആരോപണം.

Continue Reading

Featured