Connect with us
inner ad

Cinema

‘ശെയ്താന്റെ’ പോസ്റ്റർ പുറത്ത്

Avatar

Published

on

അജയ് ദേവ്‌ഗൺ, ജ്യോതിക എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ബോളിവുഡ് ചിത്രം ‘ശെയ്‌താന്റെ്റെ’ പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിൽ വില്ലാനായെത്തുന്ന മാധവന്റെ പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നത്. നീല കണ്ണുകളുള്ള മാധവൻ്റെ രൗദ്ര ഭാവമാണ് ചിത്രത്തിലുള്ളത്. സൈക്കോളജിക്കൽ ത്രില്ല‍ർ വിഭാ​ഗത്തിലുള്ള ചിത്രമാണ് ശെയ്താൻ.

‘ഈ ശെയ്താന്റെ കണ്ണിൽ നിന്ന് അകുന്ന് നിൽക്കൂ’ എന്നാണ് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് അജയ് ദേവ്ഗൺ കുറിച്ചത്. ദേവ്‍ഗണ്‍ ഫിലിംസിന്റെ ബാനറിൽ അജയ് ദേവ്‍ഗണ്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് വികാസ് ബഹ്‍ലാണ്.സുധാകര്‍ റെഡ്ഡി യക്കാന്തിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. സംഗീത സംവിധാനം അമിത് ത്രിവേദി നിര്‍വഹിക്കുന്നു.മാർച്ച് എട്ടിനാണ് ശെയ്‌താൻ റിലീസിനെത്തുന്നത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

Cinema

മനോജ്‌ കെ ജയന്റെ പിതാവും സംഗീതജ്ഞനുമായ കെ ജി ജയന്‍ അന്തരിച്ചു

Published

on

പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി. ജയന്‍ അന്തരിച്ചു. തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.90 വയസായിരുന്നു. ഇരട്ടസഹോദരനായ കെജി വിജയനൊപ്പം ചേർന്ന് കച്ചേരികൾ നടത്തിയിരുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ആയിരത്തിലധികം ഗാനങ്ങൾക്കാണ് ഇരുവരും ഈണമിട്ടത്. ചലച്ചിത്ര ഗാനങ്ങൾ ഭക്തിഗാനങ്ങൾ തുടങ്ങിയവയ്ക്കും ഈണമിട്ടു. 2019 ല്‍ രാജ്യം പത്മശ്രീ നല്‍കി കെ.ജി. ജയനെ ആദരിച്ചു. കേരള സം​ഗീത നാടക അക്കാദമി അവാർഡ്, ഹരിവരാസനം അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Cinema

യുവനടൻ സുജിത്ത് രാജേന്ദ്രൻ വാഹനാപകടത്തിൽ മരിച്ചു

Published

on

യുവനടനും ഗായകനുമായ സുജിത്ത് രാജേന്ദ്രൻ (32) വാഹനാപകടത്തിൽ മരിച്ചു. ആലുവ-പറവൂർ റോഡ് സെറ്റിൽമെന്റ് സ്‌കൂളിന് മുന്നിൽ വെച്ചായിരുന്നു അപകടം. ആലുവ– പറവൂർ റോഡ് സെറ്റിൽമെന്റ് സ്കൂളിനു മുന്നിൽ വച്ച് മാർച്ച് 26നാണ് അപകടമുണ്ടായത്. സംസ്കാരം ഇന്ന് വൈകീട്ട് അഞ്ചിന് തോന്ന്യക്കാവ് ശ്മശാനത്തിൽ നടക്കും.

‘കിനാവള്ളി’ എന്ന ചിത്രത്തിലൂടെയാണ് സുജിത്ത് സിനിമ രംഗത്തേക്ക് ചുവടുവെയ്ക്കുന്നത്. ഈ സിനിമയിൽ ഗാനമാലപിച്ചതും സുജിത്താണ്. സണ്ണി ലിയോണി താരമാകുന്ന മലയാള ചിത്രം രംഗീല, മാരത്തോൺ എന്നീ ചിത്രങ്ങളിലും സുജിത് സാനിധ്യം അറിയിച്ചിട്ടുണ്ട്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Cinema

‘ദ കേരള സ്റ്റോറി’ പ്രദർശിപ്പിച്ച് ഇടുക്കി രൂപത

Published

on

വിശ്വാസോത്സവത്തിന്‍റെ ഭാഗമായി ”ദ കേരള സ്റ്റോറി” പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത. ഏപ്രിൽ നാലാം തീയതിയാണ് രൂപതയിലെ പത്ത് മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി സിനിമ പ്രദര്‍ശനം നടത്തിയത്.
പ്രണയ ബോധവത്ക്കരണത്തിന്‍റെ ഭാഗമായിട്ടാണ് കുട്ടികൾക്കായി സിനിമ പ്രദര്‍ശിപ്പിച്ചതെന്ന് രൂപത അധികൃതര്‍ പറഞ്ഞു.

കനത്ത പ്രതിഷേധങ്ങള്‍ക്കിടെയാണ് വിവാദ സിനിമ ‘ദ കേരള സ്റ്റോറി’ കഴിഞ്ഞ ദിവസം ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തത്. ചിത്രം ദൂരദര്‍ശനില്‍ പ്രദർശിപ്പിക്കുന്നതിരെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർ രംഗത്തെത്തിയിരുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured