Connect with us
48 birthday
top banner (1)

Featured

സമരാ​ഗ്നിയിൽ ജ്വലിക്കും, കൊല്ലത്തിന്റെ രാഷ്ട്രീയം

Avatar

Published

on

കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപിയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നയിക്കുന്ന കെപിസിസി സമരാ​ഗ്നി പ്രക്ഷോഭ യാത്ര നാളെ കൊല്ലം ജില്ലയിൽ പ്രവേശിക്കുകയാണ്. സമരാ​ഗ്നി ഉയർത്തുന്ന രാഷ്ട്രീയ ജ്വാലയുടെ പ്രസക്തിയും പ്രാധാന്യവും വിലയിരുത്തുകയാണ്, കെപിസിസി രാഷ്‌ട്രീയകാര്യ സമിതി അം​ഗവും വീക്ഷണം മാനേജിം​ഗ് എഡിറ്ററുമായ ഡോ. ശൂരനാട് രാജശേഖരൻ.

? കെപിസിസി സമരാ​ഗ്നി പ്രക്ഷോഭ ജാഥ കൊല്ലത്തെത്തുമ്പോൾ രാഷ്‌ട്രീയ ചൂട് എവിടെയെത്തും

Advertisement
inner ad


പതിനെട്ടാമതു ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി ഏതു നിമിഷവും പ്രഖ്യാപിക്കുന്ന സാഹചര്യത്തിലാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നയിക്കുന്ന സമരാ​ഗ്നി പ്രതിഷേധ പ്രക്ഷോഭം സമാപനത്തോട് അടുക്കുന്നത്. ജാഥ നാളെ കൊല്ലം ജില്ലയിൽ പ്രവേശിക്കും. ചൊവ്വാഴ്ച ഉച്ചയോടെ തിരുവനന്തപുരം ജില്ലയിലേക്കു കടക്കും. 29നു സമാപിക്കും. അതിനുള്ളിലോ അതു കഴി‍ഞ്ഞ് ഒട്ടും വൈകാതെയോ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കപ്പെട്ടേക്കാം. അതായത് സമരാ​ഗ്നിയുടെ ജ്വാലകളിൽ നിന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അ​ഗ്നിനാളങ്ങളിലേക്കാവും കൊല്ലത്തെ രാഷ്ട്രീയം കത്തിപ്പടരുക. പിന്നീടുള്ള രണ്ടു മാസം മീനച്ചൂടിനെ മറികടക്കുന്ന തെരഞ്ഞെടുപ്പ് ചൂടാകും ഇവിടെ വീശിയടിക്കുക.

? ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന്റെ പ്രതീക്ഷ എവിടെവരെയുണ്ട്.

Advertisement
inner ad


ഇന്ത്യാ സഖ്യം രൂപപ്പെട്ടതോടെ ദേശീയ തലത്തിൽ കോൺ​ഗ്രസിനു വലിയ പ്രതീക്ഷയുണ്ട്. വർ​ഗിയതയ്ക്കും ഫാസിസത്തിനും എതിരായ ജനവിധിക്ക് ജനങ്ങൾ തയാറെടുക്കുകയാണ്. തെക്കേ ഇന്ത്യയിലാണ് അതിന് ആക്കം കൂടുതൽ. കേരളമാകും അതിന്റെ പതാക വാഹകർ. അതിന്റെ അനുരണനങ്ങൾ കൊല്ലം ജില്ലയിലും അലയടിക്കും. ജില്ലയിൽ മൂന്നു പാർലമെന്റ് മണ്ഡലങ്ങളിലായി 11 നിയമസഭാ നിയോജക മണ്ഡലങ്ങളാണുള്ളത്. 2019ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ 11 ഇടത്തും അന്നു യുഡിഎഫ് വെന്നിക്കൊടി പാറിച്ചു. അന്നത്തേതിൽ കൂടുതൽ ഭൂരിപക്ഷം ഇക്കുറി എല്ലായിടത്തും നേടും. കഴിഞ്ഞ തവണ നഷ്ടപ്പെട്ട ആലപ്പുഴ സീറ്റും ഇക്കുറി യുഡിഎഫിന് അനുകൂലമാകും.

? അതൊരു അമിതമായ ആത്മവിശ്വാസമല്ലേ

Advertisement
inner ad


ഒരിക്കലുമല്ല. കാലത്തിന്റെ ചുവരെഴുത്ത് അതാണ്. കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി ഭരണകൂടത്തോടും കേരളം ഭരിക്കുന്ന പിണറായി വിജയൻ ഭരണകൂടത്തോടും ജനങ്ങൾക്ക് വലിയ അവമതിപ്പുണ്ട്. രണ്ടു സർക്കാരുകൾക്കും എതിരായ ഭരണ വിരുദ്ധ വികാരം അതിശക്തമാണ്. തൃക്കാക്കരയിലെയും പുതുപ്പള്ളിയിലെയും ഉപതെരഞ്ഞെടുപ്പുകളിൽ നമ്മളതു കണ്ടതാണ്. യുഡിഎഫ്കാരുടെ മാത്രം വോട്ടുകളല്ല അവിടെ ഭൂരിപക്ഷം ഉയർത്തിയത്. സിപിഎം അനുഭാവികളു‌ടെ മാത്രമല്ല കേഡറുകളുടെയും ബിജെപി അം​ഗങ്ങളുടെയും വോട്ടുകൾ കൂടി കിട്ടിയതുകൊണ്ടാണ് ഇത്ര വലിയ ഭൂരിപക്ഷത്തിന് യുഡിഎഫിനു വിജയിക്കാനായത്. അതൊരു രാഷ്‌ട്രീയ സൂചികയാണ്. അതിശക്തമായ ഭരണ വിരുദ്ധ വികാരം കോൺ​ഗ്രസിനും യുഡിഎഫിനും അനുകൂലമാണെന്നതിന്റെ സൂചന.

? കേന്ദ്ര സർക്കാരിനെയാണോ സംസ്ഥാന സർക്കിരിനെയാണോ ജനം കൂടുതൽ പുറന്തള്ളുക

Advertisement
inner ad


രണ്ടിനെയും. ലോകത്തിനു മുന്നിൽ ഇന്ത്യ ഉയർത്തിക്കാട്ടിയ മതേതര ജനാധിപത്യ മുഖമാണ് കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ വികൃതമായത്. മതാധിഷ്ഠിതമായ രാജ്യ നിർമിതിയെ ഭൂരിപക്ഷ സമുദായങ്ങൾ പോലും അം​ഗീകരിക്കുന്നില്ല. കഴിഞ്ഞ 75 വർഷമായി ഇന്ത്യ ലോകത്തിനു കാണിച്ചു കൊടുത്ത മതേതര- ജനാധിപത്യ മൂല്യങ്ങളെല്ലാം ഇപ്പോൾ ചോദ്യം ചെയ്യപ്പെടുകയാണ്. മോദി സർക്കാർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും ജനങ്ങളുടെ ഈ അസഹിഷ്ണുതയാണ്. തെരഞ്ഞെടുപ്പിനു തൊട്ടു മുൻപ് ഉത്തരേന്ത്യയിൽ അലടയടിക്കുന്ന കർഷക സമരവും കേന്ദ്ര സർക്കാരിനു ശക്തമായ വെല്ലുവിളിയാകും. രാജ്യത്തിന്റെ നട്ടെല്ലായ കർഷകരുടെ രോഷം അത്ര പെട്ടെന്നു ശമിപ്പിക്കാൻ മോദിക്കു കഴിയില്ല. രണ്ടു വർഷം മുൻപ് കൊടുത്ത ഉറപ്പുകളൊന്നും മോദി സർക്കാർ പാലിച്ചില്ല. സമരം ചെയ്യുന്ന കർഷകരെ വെടി വച്ചു കൊലപ്പെടുത്തിയും കള്ളക്കേസിൽ കുടുക്കി ജെയിലിലടച്ചും കർഷകരെ തണുപ്പിക്കാമെന്നു കരുതരുത്.
പിണറായി ഭരണത്തിൽ കേരളത്തിലെ മുഴുവൻ വിഭാ​ഗം ജനങ്ങളും അതൃപ്തരാണ്. വേണ്ടപ്പെട്ടവരുടെ പുറംവാതിൽ നിയമനങ്ങളും വേണ്ടപ്പെട്ടവർക്കു വേണ്ടിയുള്ള കമ്മിഷൻ ഭരണവും സാർവത്രിക അഴിമതിയും മാത്രമാണ് ഇടതു ഭരണത്തിന്റെ മുഖമുദ്ര.
കൊല്ലം ജില്ലയിൽ കശുവണ്ടി മേഖല അപ്പാടെ തകർന്നു. പകുതിയിൽ കൂടുതൽ ഫാക്റ്ററികളും അടഞ്ഞു കിടക്കുന്നു. തുറന്നു പ്രവർത്തിക്കുന്നവയിൽ അൻപതു ദിവസം പോലും പണിയില്ല. ക്ഷേമനിധി പെൻഷനും ക്ഷേമ പെൻഷനും കിട്ടാതെ കശുവണ്ടി തൊഴിലാളികൾ പട്ടിണിയിലാണ്. മത്സ്യബന്ധന മേഖല താറുമാറായി. പരമ്പരാ​ഗത തൊഴിൽ മേഖലകളും തകർച്ച നേരിടുന്നു. അതൊന്നും നേരേയാക്കാൻ സർക്കാരിനു പണമില്ല. ആറുമാസമായി മുടങ്ങിക്കിടക്കുന്ന സാമൂഹിക സുരക്ഷാ പെൻഷനുകളും ഈ തെരഞ്ഞെടുപ്പിൽ ചോദ്യം ചെയ്യപ്പെടും. ഇതെല്ലാം നൽകുന്നത് ഇടതുപക്ഷ വിരുദ്ധ ജനവികാരമാണ്.
ജില്ലയിലെ സമസ്ത വിഭാ​ഗങ്ങളിലും നിന്നുള്ള ജനങ്ങൾ സമരാ​ഗ്നിയിൽ പങ്കെടുക്കും. അരലക്ഷം പേരെയാണ് പ്രതീക്ഷിക്കുന്നതെങ്കിലും അതിലും വലിയ ജനസഞ്ചയമാകും കൊട്ടാരക്കരയിലും കൊല്ലത്തും ഒഴുകിയെത്തുക. ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഉത്തേജകമാകും ഈ പ്രതിഷേധ മാർച്ചെന്ന കാര്യത്തിൽ തർക്കമില്ല.

Advertisement
inner ad

Featured

ഡി. ഗുകേഷ് ലോക ചെസ് ചാമ്പ്യൻ; ലോക ചാമ്പ്യൻ ആകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം

Published

on

സിംഗപ്പൂർ: ലോക ചെസ്‌ ചാമ്പ്യനായി ഇന്ത്യയുടെ ഡി. ഗുകേഷ്‌. ചെെനീസ് ഗ്രാൻഡ് മാസ്റ്റർ ഡിങ്‌ ലിറനെ തോൽപ്പിച്ചാണ്‌ ഗുകേഷിന്റെ നേട്ടം. പതിനാലാം റൗണ്ടിൽ ഏഴര പോയിന്റോടെയാണ്‌ ഗുകേഷ്‌ ലോകചാമ്പ്യനായത്‌. ചാമ്പ്യനാവുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ്‌ 18കാരനായ ഗുകേഷ്‌. ഇരുപത്തിരണ്ടാം വയസ്സിൽ ചാമ്പ്യനായ റഷ്യൻ താരം ഗാരി കാസ്‌പറോവിന്റെ റെക്കോർഡ് ആണ് ഗുകേഷ് തകർത്തത്.

ആറര പോയിന്റോടെയായിരുന്നു ഇരുവരും പതിമൂന്നാം ഗെയിമിനെത്തിയത്. പതിമൂന്നാം ഗെയിമിൽ ലോകചാമ്പ്യന്റെ കളി കെട്ടഴിച്ച ഡിങ് ആക്രമണത്തേക്കാൾ മൂർച്ചയുള്ള പ്രതിരോധവുമായി ഗുകേഷിനെ പിടിച്ചുകെട്ടി. സമയസമ്മർദത്തിലും കൃത്യതയുള്ള നീക്കങ്ങളായിരുന്നു ഡിങിന്റേത്. 3 ഗെയിമിൽ ഇരുവരും രണ്ട് കളിവീതം ജയിച്ചു. ബാക്കി ഒമ്പതും സമനിലയായിരുന്നു. എന്നാൽ പതിനാലാം ഗെയിമിൽ ഗുകേഷ്‌ ജയം പിടിക്കുകയായിരുന്നു.

Advertisement
inner ad
Continue Reading

Featured

ജനാധിപത്യ – ഭരണഘടന വിരുദ്ധവുമായ നയങ്ങളാണ് മോദി സർക്കാർ രാജ്യത്ത് നടപ്പിലാക്കുന്നത്: വി.കെ അറിവഴഗൻ

Published

on

രാജ്യത്ത് മോദി സർക്കാർ നടപ്പിലാക്കുന്നത് ജനാധിപത്യ വിരുദ്ധവും ഭരണഘടന വിരുദ്ധവുമായ നയങ്ങളാണ്. ഇതിനെ എതിർക്കുന്ന രാഹുൽഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ ശബ്ദത്തെ അടിച്ചമർത്തുവാനുള്ള ശ്രമം രാജ്യത്ത് വില പോകില്ലെന്നും എഐസിസി സെക്രട്ടറി ഡോ.വി.കെ അറിവഴഗൻ പറഞ്ഞു. കേരളത്തിൽ പിണറായി സർക്കാരിന് എതിരെ ശക്തമായ ഭരണ വിരുദ്ധ വികാരം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളിലും, അസംബ്ലി ഉപതിരഞ്ഞെടുപ്പുകളിലും യു ഡി എഫിനുണ്ടായ മികച്ച വിജയം ജനവികാരത്തിന്റെ തെളിവാണെന്നും അറിവഴഗൻ പറഞ്ഞു.

മിഷൻ – 2025 ഭാഗമായി ഡി സി സി യിൽ ചേർന്ന ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു എ ഐ സി സി സെക്രട്ടറി. വാർഡ് കോൺഗ്രസ് കമ്മിറ്റികൾ ഡിസംബർ 20നകം പൂർത്തീകരിക്കുവാനും വൈദ്യുതി ചാർ്ജജ് വർദ്ധനവിന് എതിരെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വൈദ്യുതി ഭവനുകളിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും 17ന് നടത്തുവാനും യോഗം തീരുമാനിച്ചു. കെ. കരുണാകരന്റെ ചരമ ദിനമായ ഡിസംബർ 23ന് ലീഡർ സ്മാരക നിർമ്മാണ ഫണ്ടിലേക്ക് ജില്ലയിലെ മുഴുവൻ ബൂത്തുകളിലും ഭവന സന്ദർശനം നടത്തി ഫണ്ട് സമാഹരണം നടത്തും. 26ന് മഹാത്മാഗാന്ധിജി ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധ്യക്ഷനായതിന്റെ 100-ാം വാർഷികത്തോടനുബന്ധിച്ച് ചിന്നക്കടയിൽ പൊതു സമ്മേളനം സംഘടിപ്പിക്കും. 28ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 136-ാമത് ജന്മദിനത്തോടനുബന്ധിച്ച് ബൂത്ത് – വാർ്ഡ് – മണ്ഡലം – ബ്ലോക്ക് തലങ്ങളിൽ വിവിധ പരിപാടികൾ നടത്തും. കോർപ്പറേഷനിലെ അഴിമതി ഭരണത്തിനും വികസനം ഇല്ലായ്മയ്ക്കും എതിരെ നടത്തി വരുന്ന പ്രക്ഷോഭ പരിപാടികളുടെ രണ്ടാംഘട്ടമായി 19 മുതൽ 23 വരെ വിവിധ സോണൽ ഓഫീസുകളിലേക്ക് പ്രതിഷേധ മാർ്ച്ച് നടത്തുവാനും നേതൃയോഗം തീരുമാനിച്ചു.

Advertisement
inner ad

ഡി സി സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. കെ പി സി സി ജന. സെക്രട്ടറിമാരായ എം. ലിജു, പഴകുളം മധു, എം. എം നസീർ, രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ ബിന്ദുകൃഷ്ണ, ശൂരനാട് രാജശേഖരൻ, യു ഡി എഫ് ജില്ലാ ചെയർമാൻ കെ. സി. രാജൻ, കെ പി സി സി നിർവാഹക സമിതി അംഗം എ. ഷാനവാസ്ഖാൻ, എഴുകോൺ നാരായണൻ, ആർ. ചന്ദ്രശേഖരൻ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement
inner ad
Continue Reading

Featured

കാബൂളിൽ ചാവേറാക്രമണം; താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

Published

on

കാബൂൾ: അഫ്‌ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ ചാവേറാക്രമണം. സ്ഫോടനത്തിൽ താലിബാന്റെ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു. അഭയാർഥികാര്യ മന്ത്രാലയത്തിനുള്ളിലായിരുന്നു സ്ഫോടനം നടന്നത്. മന്ത്രാലയത്തിലെത്തിയ ഒരു അഭയാർഥി ചാവേറായി പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ചാവേറാക്രമണം നടന്നത്.

താലിബാൻ അധികാരം പിടിച്ചെടുത്ത ശേഷം കൊല്ലപ്പെടുന്ന ആദ്യ പ്രമുഖ നേതാവാണ് ഖലീൽ ഹഖാനി. അഫ്ഗാൻ തലസ്ഥാനത്ത് നടന്ന ചാവേർ സ്ഫോടനത്തിൽ അഭയാർഥി മന്ത്രി കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. ഖലീൽ ഹഖാനിയുടെ അംഗരക്ഷകനും മറ്റൊരാളും ആക്രമണത്തിൽ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. ചാവേർ സ്ഫോടനത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റതായും വി വരമുണ്ട്. അതേസമയം സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല.

Advertisement
inner ad
Continue Reading

Featured