സിപിഎം ഓഫീസ് പോലെയാണ് സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകൾ പ്രവർത്തിക്കുന്നത് ; വിഡി സതീശൻ

കണ്ണൂർ: സംസ്ഥാനത്തെ പൊലീസ് സംവിധാനം പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎം ഓഫീസ് പോലെയാണ് സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകൾ പ്രവർത്തിക്കുന്നത്. ജില്ലാ പൊലീസ് മേധാവികളെ നിയന്ത്രിക്കുന്നത് സിപിഎം നേതാക്കളാണെന്നും പ്രതിപക്ഷ നേതാവ് കണ്ണൂരിൽ പറഞ്ഞു.
സിപിഎം പൊലീസിൽ അനാവശ്യമായി ഇടപെടുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കെ റെയിലിനെതിരെ രൂക്ഷമായ എതിർപ്പാണ് ജനങ്ങളിൽ നിന്നുണ്ടാകുന്നത്. പദ്ധതിയിൽ നിന്ന് പിന്തിരിയാൻ സർക്കാർ തയ്യാറാകണം. കെ റെയിൽ യുഡിഎഫ് നല്ലപഠനം നടത്തിയിട്ടുണ്ടെന്നും സതീശൻ പറഞ്ഞു.

Related posts

Leave a Comment