പാര്‍ട്ടിക്കാരെ സംരക്ഷിക്കാന്‍ മാത്രമായി പൊലീസ് മാറി, കുഞ്ഞ് എവിടെയാണെന്ന് സര്‍ക്കാര്‍ പറയണം ; വി.ഡി. സതീശന്‍

തിരുവനന്തപുരം: ചോരക്കുഞ്ഞിനെ തട്ടിക്കൊണ്ടു പോയെന്ന അമ്മയുടെ പരാതിയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കുഞ്ഞ് എവിടെയാണെന്ന് സർക്കാർ പറയണമെന്ന് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

ചോരകുഞ്ഞിനെ കാണാനില്ലെന്ന ഒരു അമ്മയുടെ പരാതി അവഗണിക്കരുത്. പാർട്ടിക്കാരെ സംരക്ഷിക്കാൻ മാത്രമായി പൊലീസ് മാറിയെന്നും വി.ഡി. സതീശൻ ആരോപിച്ചു.

അവരുടെ പരാതി അധികാരികൾ കേട്ടില്ല, കണ്ടില്ല എന്നത് അക്ഷന്തവ്യമായ തെറ്റാണ്. കുഞ്ഞിനെ ചേർത്തു പിടിക്കാനുള്ള അവകാശം ഒരമ്മയുടേതാണ്. പൊലീസ്, ശിശു ക്ഷേമസമിതി തുടങ്ങിയ സംവിധാനങ്ങൾക്കെതിരെ അമ്മ ഉയർത്തുന്ന ആരോപണങ്ങൾ ഗൗരവമുള്ളതാണ്.

മുഖ്യമന്ത്രി, സാമൂഹിക നീതി വകുപ്പ് മന്ത്രി, വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി എന്നിവർ കാര്യം മനസിലായിട്ടും പരാതി പരിഹരിക്കാൻ ഒന്നും ചെയ്തില്ല. ഒരമ്മ കുഞ്ഞിനെ തേടി അലയുന്ന ദാരുണ സ്ഥിതിക്ക് അവസാനം ഉണ്ടാക്കണം. വ്യക്തിപരമായ കാര്യങ്ങളോ രാഷ്ട്രീയമോ ഒക്കെ കലർത്താൻ വരട്ടെ. ആദ്യം കുഞ്ഞിനെ കാണാനില്ലെന്ന പരാതിക്ക് സമാധാനം ഉണ്ടാക്കണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

Related posts

Leave a Comment