തിരുവനന്തപുരം: വിവാദങ്ങളില്‍ മുഖം നഷ്ടപ്പെട്ട പൊലീസ് സേനയില്‍ പുതുവത്സരത്തില്‍ വന്‍ അഴിച്ചു പണി. വിവിധ ജില്ലാ പൊലീസ് മേധാവിമാരെ സ്ഥലം മാറ്റുകയും സീനിയര്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷന് നല്‍കുകയും ചെയ്തു. തുടര്‍ച്ചയായി ഗുണ്ടാ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന തിരുവനന്തപുരത്ത് പുതിയ കമ്മീഷണറും റൂറല്‍ എസ്.പിയും എത്തുന്നു എന്നതാണ് ശ്രദ്ധേയം. കൂടാതെ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ പദവി ഐജി റാങ്കിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. ഐജിമാരായ മഹിപാല്‍ യാദവ്, ബല്‍റാം കുമാര്‍ ഉപാധ്യായ എന്നിവരെ എഡിജിപിമാരായി പ്രമോട്ട് ചെയ്തു. ട്രെയിനിങ് ചുമതലയുള്ള എഡിജിപിയായി ബല്‍റാം കുമാര്‍ ഉപാധ്യായക്ക് പുതിയ നിയമനം നല്കി. എഡിജിപി യോഗോഷ് ഗുപ്തയെ പൊലീസ് അക്കാദമി ഡയറക്റ്ററായും മാറ്റി നിയമിച്ചു. ക്രമസമാധാന ചുമതലയുള്ള ദക്ഷിണമേഖല ഐജി ഹര്‍ഷിത അത്തല്ലൂരിയെ ഇന്റലിജന്‍സിലേക്ക് മാറ്റി. ബല്‍റാം കുമാര്‍ ഉപാധ്യായക്ക് പകരക്കാരനായി ഐജി ജി സ്പര്‍ജന്‍ കുമാര്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറാവും. ആറ് ഡിഐജിമാരെ ഐജി റാങ്കിലേക്ക് പ്രമോട്ട് ചെയ്തും. അഞ്ച് എസ്പിമാരെ ഡിഐജി റാങ്കിലേക്കും ഉയര്‍ത്തിയിട്ടുണ്ട്. പ്രമോഷന് ലഭിച്ച ആര്.നിശാന്തിന് തിരുവനന്തപുരം റേഞ്ച് ഡിഐജിയാവും.എസ്പി അംഗിത് അശോകിനെ തിരുവനന്തപുരം ഡിസിപിയായി നിയമിച്ചു. വൈഭവ് സക്ക്സേനയാണ് പുതിയ കാസര്‍കോഡ് എസ്പി. കാസര്‍ഗോഡ് എസ്.പി പി.ബി രാജീവിനെ കണ്ണൂര്‍ റൂറല്‍ എസ്പിയായും ആമോസ് മാമനെ കോഴിക്കോട് ഡിസിപിയായും നിയമിച്ചു. സ്വപ്നില്‍ മധു കര് മഹാജന് പുതിയ പത്തനംതിട്ട എസ്.പിയാവും. ദിവ്യ ഗോപിനാഥിനെ തിരുവനന്തപുരം റൂറല്‍ എസ്പിയായും ഐശ്വര്യ ഡോഗ്രയെ തൃശൂര്‍ റൂറല്‍ എസ്പിയായും നിയമിച്ചിട്ടുണ്ട്.
Related posts
-
വിവിധ അപകടങ്ങളിൽ മൂന്നു പേർ മരിച്ചു
കൊച്ചി: സംസ്ഥാനത്തു വിവിധ ഇടങ്ങളിലുണ്ടായ വ്യത്യസ്ത അപകടങ്ങളിൽ മൂന്നു പേർ മരിച്ചു. കൊച്ചിയിൽ വിനോദയാത്രയ്ക്കെത്തിയ വിദ്യാർഥിനി ഒഴുക്കിൽപ്പെട്ട് മരിച്ചു. ട്രിച്ചി സ്വദേശി... -
സിപിഎം- സിപിഐ തമ്മിലടി ചിറ്റയം ഗോപകുമാർ വിട്ട് നിൽക്കും
പത്തനംതിട്ട: ജില്ലയിലെ സർക്കാർ പരിപാടിയിൽ നിന്നും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ വിട്ട് നിൽക്കും. മന്ത്രിസഭാ വാർഷികാഘോഷങ്ങളടക്കം ഇതു ബാധകമാണെന്ന് ഗോപകുമാർ... -
വാച്ചർ രാജനായുളള തിരച്ചിൽ ഇന്ന് അവസാനിപ്പിക്കും; അന്വേഷണം തമിഴ്നാട്ടിലേക്ക്
പാലക്കാട്: സൈലന്റ് വാലിയിൽ കാണാതായ ഫോറസ്റ്റ് വാച്ചർ രാജനായി വനത്തിനുള്ളിൽ നടത്തുന്ന തെരച്ചിൽ ഇന്ന് അവസാനിപ്പിക്കും. രണ്ടാഴ്ചയായി തുടരുന്ന തെരച്ചിലാണ് അവസാനിപ്പിക്കുന്നത്....