Ernakulam
ആർഷോയുടെ പരാതിയിൽ മാധ്യമപ്രവര്‍ത്തകക്കെതിരെ ചുമത്തിയ കള്ളക്കേസ് പോലീസ് ഒഴിവാക്കി
കൊച്ചി: മാർക്ക് ലിസ്റ്റ് തട്ടിപ്പ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയുടെ പരാതിയിൽ മാധ്യമപ്രവര്‍ത്തക അഖില നന്ദകുമാറിനെതിരെ ചുമത്തിയ ഗൂഢാലോചനക്കേസ് ഒഴിവാക്കി.അഖിലാ നന്ദകുമാര്‍ ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്ന് അന്വേഷണസംഘം പറഞ്ഞു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് സംഘം എറണാകുളം മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. കേസിലെ അഞ്ചാംപ്രതിയായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ബ്യൂറോ റിപ്പോര്‍ട്ടറായ അഖില നന്ദകുമാര്‍.
എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ പരാതിയിലാണ് അഖില നന്ദകുമാറിനെതിരെ പൊലീസ് കേസെടുത്തിരുന്നത്. പരീക്ഷയെഴുതാതെ വിജയിച്ച പി.എം ആര്‍ഷോയ്‌ക്കെതിരെ കെ.എസ്.യു നേതാവ് ചാനലിലെ തത്സമയ റിപ്പോര്‍ട്ടിങ്ങിനിടയില്‍ ഉന്നയിച്ച ആരോപണത്തിന്റെ പേരിലാണ് അഖിലയെ അഞ്ചാം പ്രതിയാക്കി പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
Ernakulam
വയനാട് പുനരധിവാസം; സർക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി
കൊച്ചി: വയനാട് പുനരധിവാസത്തിനായി എസ്ഡിആര്‍എഫില്‍നിന്ന് ചിലവഴിക്കാനാവുന്ന തുകയെകുറിച്ചുള്ള കണക്കുകൾ വ്യക്തമാക്കാത്ത സംസഥാന സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. കൃത്യമായ കണക്കുകള്‍ നൽകാതെ എങ്ങനെയാണ് കേന്ദ്രം പണം നൽകുന്നതെന്ന് ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. വയനാട് പുനഃരധിവാസവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ എസ്.ഡി.ആര്‍. ഫണ്ടിലെ വിഷാദശാംശങ്ങൾ നൽകാൻ ഫിനാന്‍ഷ്യല്‍ ഓഫീസര്‍ നേരിട്ട് ഹാജരായിട്ടുപോലും കഴിഞ്ഞില്ല.
എസ്.ഡി.ആര്‍.എഫില്‍ എത്ര പണമുണ്ടെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് 677 കോടി എന്ന് സംസ്ഥാന സര്‍ക്കാർ മറുപടി നൽകി. കേന്ദ്രസര്‍ക്കാര്‍ എത്ര രൂപ നല്‍കി എന്ന ചോദ്യത്തിന് രണ്ടു തവണയായി ആകെ 291 കോടി രൂപ എസ്.ഡി.ആര്‍.എഫിലേക്ക് നല്‍കിയെന്നും സംസ്ഥാനം അറിയിച്ചു. ഇതില്‍ 97 കോടി രൂപ സംസ്ഥാനത്തിന്റെ വിഹിതവും കൂടി ചേര്‍ത്താണുള്ളത്. ഇതില്‍ 95 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍, വയനാട്ടിലേത് അടക്കമുള്ള മറ്റ് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കുകയും ചെയ്തു. ഇനി അവശേഷിക്കുന്നത് 677 കോടി രൂപയാണ്. ഇതില്‍ എത്ര തുക വയനാടിന്റെ പുനഃരധിവാസത്തിനായി ഉപയോഗിക്കുമെന്ന് ചോദ്യത്തിനാണ് സർക്കാരിന് ഉത്തരമില്ലാതെ പോയത്. കണക്കുകള്‍ വ്യാഴാഴ്ച സമര്‍പ്പിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചതോടെ വാദം പന്ത്രണ്ടാം തീയതിയിലേക്ക് മാറ്റി.
Ernakulam
വിജിലൻസ് വളഞ്ഞത് അറിഞ്ഞില്ല ; കൈക്കൂലി വാങ്ങുന്നതിനിടെ ഹെല്‍ത്ത് ഇൻസ്പെക്ടർ പിടിയിൽ
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോർപറേഷനിലെ ഹെല്‍ത്ത് ഇൻസ്പെക്ടർ ആർ എസ് മധു വിജിലൻസ് പിടിയിലായി. കോർപറേഷന്റെ പള്ളുരുത്തി സോണല്‍ ഓഫീസിന് സമീപത്ത് വെച്ചായിരുന്നു സംഭവം.കെട്ടിടത്തിന് എൻ ഒ സി നല്‍കുന്നതുമായി ബന്ധപ്പെട്ട് 10000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയായിരുന്നു. മധു കൈക്കൂലി ആവശ്യപ്പെട്ടതായി പരാതിക്കാരൻ നേരത്തെ വിജിലൻസിനെ അറിയിച്ചിരുന്നു. ഇത് പ്രകാരം വിജിലൻസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പരാതിക്കാരൻ മധുവിന് മുൻ ധാരണപ്രകാരം പണം നല്‍കിയ ഉടൻ വിജിലൻസ് ഇദ്ദേഹത്തെ പിടികൂടുകയായിരുന്നു.
Ernakulam
ടീ കോമിന് നഷ്ടപരിഹാരം നൽകാനുള്ള നീക്കം, ദുരൂഹമെന്ന് പ്രതിപക്ഷ നേതാവ്
കൊച്ചി: ടീ കോമിന് നഷ്ടപരിഹാരം നൽകാനുള്ള നീക്കം ദുരൂഹമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വീഴ്‌ച വരുത്തിയത് ആരാണെന്നും സതീശൻ ചോദിച്ചു. കരാർ ലംഘനം നടന്നിരുന്നു. 2005 ൽ കൃത്യമായ എംഒയു ഉണ്ടായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഭൂമി കച്ചവടമാണ് സർക്കാരിൻ് ലക്ഷ്യം. ടീകോമിനോട് നഷ്‌ടപരിഹാരം ചോദിച്ചാൽ അത് വ്യവഹാരത്തിലേക്ക് പോകുമെന്ന് ഭയന്ന് ഭൂമി കൈമാറ്റം ചെയ്യുന്നതിന് വേണ്ടിയാണ് ആരും അറിയാതെ മന്ത്രിസഭാ യോഗത്തിൽ പാസാക്കി ഭൂമി വിൽക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോകുന്നതെന്നും സതീശൻ ചൂണ്ടികാട്ടി.
തൊഴിൽ തോത് കുറഞ്ഞാൽ നഷ്ടപരിഹാരം നൽകണമെന്ന് വ്യവസ്ഥ ഉണ്ടായിരുന്നു. എന്നാൽ അച്യുതാനന്ദൻ സർക്കാർ വ്യവസ്ഥകൾ മാറ്റി. അപ്പോഴും ടീ കോമിന് വീഴ്ച സംഭവിച്ചാൽ നഷ്ടപരിഹാരം ഈടാക്കാൻ വ്യവസ്ഥ ഉണ്ടായിരുന്നു. 8 വർഷത്തിൽ സർക്കാർ പരിശോധനനടത്തിയില്ല. ഭൂമി കച്ചവടം മാത്രമാണ് സർക്കാർ ലക്ഷ്യമെന്ന് വി.ഡി. സതീശൻ പറഞ്ഞു. അതേസമയം ടീ കോമിന് നഷ്ടപരിഹാരം നൽകരുത് പിന്മാറണമെന്ന് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
-
Kerala6 days ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News3 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured2 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala1 month ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News3 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Education3 months ago
ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം; യുപി വിഭാഗത്തിന് നാളെ മുതല്‍
-
Travel2 months ago
നീല വസന്തം; ചതുരംഗപാറ മലനിരകളിൽ പൂത്തുലഞ്ഞ് കുറിഞ്ഞി
You must be logged in to post a comment Login