Kerala
സിപിഎമ്മിന്റെ പേജില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ വന്ന സംഭവത്തില്‍ കേസെടുക്കാതെ പൊലീസ്

പത്തനംതിട്ട: പത്തനംതിട്ട സിപിഎമ്മിന്റെ പേജില്‍ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ വന്ന സംഭവത്തില്‍ കേസെടുക്കാതെ പൊലീസ്. സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ പരാതി എസ്പിക്ക് ലഭിച്ച് രണ്ട് ദിവസം കഴിഞ്ഞിട്ടും പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. പരാതി സൈബര്‍ സെല്ലിന് കൈമാറുമെന്ന് പത്തനംതിട്ട എസ്പി നേരത്തെ അറിയിച്ചിരുന്നു. അന്വേഷണം പുരോഗമിക്കുന്നുവെന്നാണ് സൈബര്‍ പൊലീസ് പറയുന്നത്. സംഭവത്തില്‍ ഫേസ്ബുക്കിനോട് വിശദീകരണം തേടും. ഹാക്കിംഗ് നടന്നതായി ബോധ്യപ്പെട്ട ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
‘പാലക്കാട് എന്ന സ്നേഹ വിസ്മയം’ എന്ന് അടിക്കുറിപ്പോടെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ സിപിഎമ്മിന്റെ പേജില്‍ പ്രത്യക്ഷപ്പെട്ടത്. 63,000 ഫോളോവേഴ്സ് ഉള്ള പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ സിപിഎമ്മിന്റെ ഔദ്യോഗിക പേജല്ലെന്നും, സിപിഎമ്മിന്റെ പേരിലുള്ള വ്യാജ അക്കൗണ്ടെന്നുമായിരുന്നു സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവിന്റെ ആദ്യ പ്രതികരണം. സംഭവം ശ്രദ്ധയില്‍ പെട്ട ഉടന്‍ തന്നെ ദൃശ്യങ്ങള്‍ ഒഴിവാക്കുകയും ചെയ്തിരുന്നു. പേജിന്റെ അഡ്മിന്മാരില് ഒരാള്‍ തന്നെയാണ് വീഡിയോ അപ്ലോഡ് ചെയ്തതെന്ന വിവരം പുറത്തുവന്നശേഷവും പേജ് ഹാക്ക് ചെയ്തെന്ന പരാതി ആവര്‍ത്തിക്കുകയാണ് സിപിഎം.
വീഡിയോ എഫ്ബി പേജില്‍ വന്നതിന് പിന്നാലെ അഡ്മിന് പാനലിലും അഴിച്ചുപണി നടന്നിരുന്നു. അഡ്മിന് പാനലിലുള്ളവരെ മാറ്റികൊണ്ടായിരുന്നു അഴിച്ചപണി. വീഡിയോ അപ്ലോഡ് ചെയ്തത് അഡ്മിന്മാരില് ഒരാള്‍ തന്നെയാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.
Kerala
ജാതിമതങ്ങള്‍ക്കതീതമായ മാനവികതയാണു രാഷ്ട്രീയം: സി.ആര് മഹേഷ് എംഎല്‍എ

കരുനാഗപ്പള്ളി: ജാതി മത വര്‍ണവര്‍ഗ്ഗങ്ങള്‍ക്കതീതമായ മാനവികതയാണ് രാഷ്ടീയമെന്ന് സി.ആര്. മഹേഷ് എം.എല്‍.എ അഭിപ്രായപ്പെട്ടു. മാനവികത സമതയുടെ സന്ദേശമാണ്. ആ സന്ദേശമാണ് സാംസ്കാരിക സംഘടനകള്‍ സമൂഹത്തിനു നല്കുന്ന സേവനമെന്ന് മഹേഷ് അഭിപ്രായപ്പെട്ടു. ജനകീയ കവിതാ വേദി കരുനാഗപ്പള്ളിയില്‍ സംഘടിപ്പിച്ച ജില്ലാ തല സര്‍ഗ്ഗോത്സവം ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനകീയ കവിതാ വേദി പ്രസിഡന്റ് കെ.കെ. ബാബു അധ്യക്ഷനായി. കവിതാ വേദി ഏര്‍പ്പെടുത്തിയ ഗീതാ ഹിരണ്യന് സാഹിത്യ പുരസ്കാരം മീന ശൂരനാടിനും, ചുനക്കര രാമന്‍കുട്ടി പ്രതിഭാ പുരസ്കാരം വാസു അരീക്കോടിനും, ഉമ്മന്നൂര്‍ഗോപാലകൃഷ്ണന്‍ കവിതാ പുരസ്കാരം ശ്യാം ഏനാത്തിനും സുജിത് വിജയന് പിള്ള എം.എല്‍.എ. സമര്‍പ്പിച്ചു. സാമൂഹിക പരിഷ്ക്കരണത്തില്‍ കവികള്‍ക്കും സാഹിത്യകാരന്മാര്ക്കും അതുല്യമായ പങ്ക് വഹിക്കാനുണ്ടെന്ന് മഹേഷ് ഓര്‍മ്മിപ്പിച്ചു. കരുനാഗപ്പളളി മോഹന്‍ കുമാറിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ .നാടക പുരസ്കാരം കെ. ശ്രീകുമാര്‍, സി.ആര്. മഹേഷില്‍ നിന്നും ഏറ്റുവാങ്ങി.
കവിതാ വേദി കോ-ഓര്‍ഡിനേറ്റര്‍ രാജന് താന്നിക്കല്‍ , മോഹന്‍ കുമാര്‍ സാംസ്കാരിക സമിതി പ്രസിഡന്റ് പുന്നൂര് ശ്രീകുമാര്‍, ടി.കെ. അശോക് കുമാര്‍, പി. സോമരാജന് , പനക്കുളങ്ങര സുരേഷ്, ബാബു അമ്മവീട് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.ഉണ്ണി പുത്തുരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കവിയരങ്ങ് ശാസ്താംകോട്ട അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. കൊല്ലം ശേഖര്‍, ഉഷാ ശശി , മീന ശൂരനാട്, കെ.എസ്. രെജു, അജീംന മജീദ്, അജിതാ അശോക്, ജി. ജയ റാണി, ശ്യാം ഏനാത്ത്, എ.പി.അമ്പാടി എന്നിവര്‍ പങ്കെടുത്തു.
Thiruvananthapuram
എന്‍ സി പിയില്‍ പൊട്ടിത്തെറി: സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ രാജിവെച്ചു

തിരുവനന്തപുരം: എന്‍.സി.പിയില്‍ പൊട്ടിത്തെറി. സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ രാജിവെച്ചു. എ.കെ. ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റുന്നതിനെ ചൊല്ലി എന്‍.സി.പിക്കകത്ത് വന്‍ തര്‍ക്കങ്ങള്‍ നടന്നിരുന്നു. എന്നാല്‍, മുഖ്യമന്ത്രി പിണറായി വിജയന് ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റാന്‍ തയ്യാറായിരുന്നില്ല.
ഇതിനിടെ, എന്‍.സി.പി ?സംസ്ഥാന കമ്മിറ്റിയില്‍ മുഖ്യമന്ത്രിക്കെതിരെ പി.സി. ചാക്കോ സംസാരിച്ചതിന്റെ ഓഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എല്ലാ അര്‍ത്ഥത്തിലും പാര്‍ട്ടിയില്‍ ഒറ്റപ്പെടുന്ന സാഹചര്യം വന്നതിനാലാണ് ചാക്കോ രാജി വെച്ചതെന്നറിയുന്നു. രാജിയെ കുറിച്ച് പ്രതികരണം തേടിയ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ചാക്കോ തയ്യാറായില്ല.
എ.കെ. ശശീന്ദ്രന് മന്ത്രിസ്ഥാനത്ത് തുടരട്ടെയെന്നായിരുന്നു സി.പി.എമ്മിന്റെ തീരുമാനം. എന്തുകൊണ്ട് തോമസ് കെ. തോമസിനെ മന്ത്രിയാക്കാന്‍ കഴിയില്ലെന്ന ചോദ്യമാണ് പി.സി. ചാക്കോ ചോദിച്ച് കൊണ്ടിരുന്നത്. എന്നാല്‍, ശശീന്ദ്രന് വിഭാഗം പാര്‍ട്ടിയില്‍ പിടിമുറുക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ തോമസ് കെ. തോമസ് പോലും പി.സി. ചാക്കോക്കൊപ്പം ഇല്ലാത്ത സാഹചര്യമാണുള്ളത്. ഇത്, ചാക്കോയെ വലിയ പ്രതിസന്ധിയിലാക്കിയെന്നാണ് അറിയുന്നത്. എന്‍.സി.പി എം.എല്‍.എമാരില്‍ ആരാണ് മന്ത്രി പാര്‍ട്ടി തീരുമാനിക്കുമെന്ന നിലപാടാണ് ചാക്കോ മുന്നോട്ട് വെച്ചത്. കോണ്‍ഗ്രസ് വിട്ട് എന്‍.സി.പിയിലെത്തിയ ചാക്കോക്ക് പാര്‍ട്ടി അണികളില്‍ സ്വാധീനമുണ്ടായിരുന്നില്ല.
ശശീന്ദ്രനെ മാറ്റുന്നത് ഗുണം ചെയ്യില്ലെന്നാണ് തുടക്കം മുതല്‍ സി.പി.എം സ്വീകരിച്ച നിലപാട്. മന്ത്രി മാറ്റം ആവശ്യപ്പെട്ട് നേരത്തെ തന്നെ വന്നുകണ്ട എന്‍.സി.പി നേതൃത്വത്തോടും മുഖ്യമന്ത്രി ഈ നിലപാടാണ് വ്യക്തമാക്കിയത്. മന്ത്രി സ്ഥാനം ലഭിക്കാന്‍ ശരത് പവാര്‍ വഴി പാര്‍ട്ടി ദേശീയ നേതൃത്വത്തിനുമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ പി.സി. ചാക്കോ ശ്രമിച്ചതില്‍ സി.പി.എം സംസ്ഥാന നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. ഇതിനുപുറമെ, പ്രകാശ് കാരാട്ടിനെ കണ്ട് മന്ത്രി സ്ഥാനത്തെ കുറിച്ച് തങ്ങള്‍ക്കുള്ള പ്രശ്നം ചാക്കോ ധരിപ്പിച്ചിരുന്നു. തുടര്‍ന്നാണ്, കേരള ഘടകം ശശീന്ദ്രനെ മാറ്റില്ലെന്ന് അറിയിച്ചത്. ഇതോടെ, സി.പി.എമ്മിന്റെ അസംതൃപ്തരുടെ ഇടയില്‍ സ്ഥാനം പിടിച്ച ചാക്കോക്ക് എന്‍.സി.പിക്കകത്തും പിടിച്ചു നില്ക്കാന് കഴിയാത്ത സാഹചര്യമുണ്ടായെന്നാണ് അറിയുന്നത്.
Pathanamthitta
പത്തനംതിട്ടയില്‍ കാപ്പ കേസ് പ്രതിയെ നാടുകടത്താന്‍ ഉത്തരവ്

പത്തനംതിട്ട: പത്തനംതിട്ടയില്‍ കാപ്പ കേസ് പ്രതിയെ നാടുകടത്താന്‍ ഉത്തരവ്. പ്രതിയായ ശരണ്‍ ചന്ദ്രനെതിരെയാണ് നടപടി. ഡിഐജി അജിതാ ബീഗത്തിന്റെതാണ് ഉത്തരവ്. ഇയാളെ മന്ത്രി വീണാ ജോര്‍ജ് അടക്കമുള്ളവര്‍ സിപിഎമ്മിലേക്ക് മാലയിട്ട് സ്വീകരിച്ചത് വിവാദമായിരുന്നു. ശരണ്‍ ചന്ദ്രന് കാപ്പാ കേസ് പ്രതിയല്ലെന്നായിരുന്നു സിപിഎം വാദം.
2023 നവംബറില്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒന്നാംപ്രതിയായ ശരണ്‍ ചന്ദ്രന് ഹൈക്കോടതിയില്‍ നിന്ന് ജാമ്യമെടുത്തിരുന്നു. മലയാലപ്പുഴ പൊലീസ് കാപ്പാ നിയമം പ്രകാരം ശരണ്‍ ചന്ദ്രന് താക്കീത് നല്കിയിട്ടുണ്ടായിരുന്നു. എന്നാല്‍ ഇതിനുശേഷവും കുറ്റകൃത്യങ്ങള്‍ തുടര്‍ന്നു. കഴിഞ്ഞ ജുലൈയില്‍ കുമ്പഴയില്‍ വച്ച് 60 പേരെ പാര്‍ട്ടിയിലേക്ക് ചേര്‍ത്ത പരിപാടിയിലാണ് ശരണും പങ്കെടുത്തത്.
പരിപാടി ഉദ്ഘാടനം ചെയ്തത് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നേരിട്ടെത്തിയായിരുന്നു. ശരണിനെ മാലയിട്ട് സിപിഎമ്മിലേക്ക് സ്വീകരിച്ചത് സിപിഎമ്മിന്റെ പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനുവാണ്. പത്തനംതിട്ടയിലെ പുതുതലമുറയിലെ ഒരു സംഘം യുവാക്കള്‍ ഇനിമുതല്‍ മാനവികതയുടെ പക്ഷമായി സിപിഎമ്മിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമെന്ന അടിക്കുറിപ്പോടെ ശരണിനെ മാലയിട്ട് സ്വീകരിക്കുന്ന ചിത്രങ്ങള്‍ ജില്ലാ സെക്രട്ടറി തന്നെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News2 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News3 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News2 weeks ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News3 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News4 weeks ago
പണിമുടക്ക് നോട്ടീസ് നൽകി
-
News2 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram5 days ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login