കേരളത്തിലെ ജനങ്ങളുടെ ജീവിതം കൊണ്ട് പന്താടാൻ അനുവദിക്കില്ല ; കെറെയിലിനെതിരെ ശക്തമായ സമരവുമായി രം​ഗത്തിറങ്ങും ; കെ സുധാകരൻ

ഡൽഹി : കേരളത്തിലെ ജനങ്ങളുടെ ജീവിതം കൊണ്ട് പന്താടാൻ പിണറായി സർക്കാരിനെ അനുവദിക്കില്ല, എന്ത് വില കൊടുത്തും കെ-റെയിലിനെ തടയുമെന്ന് കെപിസിസി പ്രസിഡന്റ് എം പി കെ സുധാകരൻ. കേരളം പോലെ ഒരു ചെറിയ സംസ്ഥാനത്ത് കെ റെയിൽ പോലുളള ഒരു ഭീമൻ പദ്ധതി അപ്രായോ​ഗികമാണ്. പദ്ധതിക്കായി 1400 ഹെക്ടർ ഭൂമിയും ,ഒരു ലക്ഷത്തി ഇരുപതിനായിരം കോടി രൂപയും ആവശ്യമാണ്. ഇത്രയും ഭൂമിയിൽ തണ്ണീർ തടങ്ങളും ജനവാസ കേന്ദ്രങ്ങളും വനഭൂമിയും എല്ലാം ഉൾപ്പെടുന്നു. എന്നാൽ യാതൊരുവിധ പഠനത്തിനും വിധേയമാക്കാതെയാണ് പിണറായി സർക്കാർ പദ്ധതി പ്രഖ്യാപിച്ചത്. സാങ്കേതിക വിദ​ഗ്ദരെ കൊണ്ട് പഠനം നടത്താതെ ഇത്തരമൊരു പദ്ധതി പ്രഖ്യാപിച്ചത് എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു. രോ​ഗികളുടെ ​ഗതാ​ഗതത്തിനാണ് ഒറ്റ സ്റ്റോപുളള പദ്ധതിയെന്നാണ് സർക്കാരിന്റെ പ്രധാന അവകാശവാദം, രോ​ഗികൾക്കായാണെങ്കിൽ എന്ത്കൊണ്ട് എയർപോട്ടുകൾ പ്രയോജനപ്പെടുത്തിക്കൂടേ. പദ്ധതിയുടെ പ്രായോ​ഗികതയെ കുറിച്ച് കേന്ദ്രത്തിന് സംശയമുളളതുകൊണ്ടാണ് ഇതുവരെയും അനുമതി ലഭിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിക്ക് വലിയ തുക ആവശ്യമുളളതിനാൽ കേരളം പോലെ ഒരു ചെറിയ സംസ്ഥാനം അതെങ്ങനെ വഹിക്കുമെന്നുകൂടി ആലോചിക്കേണ്ടതുണ്ട്. എതിർപ്പുകളെ മറികടന്ന് മുന്നോട്ട് പോകാനാണ് പിണറായി സർക്കാരിന്റെ തീരുമാനമെങ്കിൽ ശക്തമായ സമരവഴികളിലൂടെ കോൺ​ഗ്രസ് പ്രസ്ഥാനം മുന്നോട്ടിറങ്ങുകയും ഏതു വിധേനയും പദ്ധതി തടയുകയും ചെയ്യും. കേരളത്തിലെ ജനങ്ങളുടെ ജീവിതം കൊണ്ട് പന്താടാൻ, നാടിന്റെ അസ്ഥിത്വം കൊണ്ട് പന്താടാൻ , സാമ്പത്തിക മേഖലയെ വച്ച് പന്താടാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Related posts

Leave a Comment