പെൻസിൽ കാണാനില്ല ; സഹാപാഠിക്കെതിരെ കേസുകൊടുക്കാൻ പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾ കൂട്ടത്തോടെ പോലീസ് സ്റ്റേഷനിൽ

അമരാവതി: പെൻസിൽ കാണാനില്ലെന്ന പരാതിയുമായി സ്കൂൾ കുട്ടികൾ കൂട്ടത്തോടെ പൊലീസ് സ്റ്റേഷനിൽ.ആന്ധ്രപ്രദേശിലാണ് സംഭവം. ഇതിന്റെ വീഡിയോ ആന്ധ്ര പൊലീസ് തന്നെ തങ്ങളുടെ ട്വിറ്റർ പേജിൽ പങ്കിട്ടതോടെ സംഭവം സാമൂഹികമാധ്യമങ്ങളിൽ വൈറലായി.ആന്ധ്രയിലെ കുർണൂലിലെ പെഡകടുബുരു പൊലീസ് സ്റ്റേഷനിലിലാണ് വേറിട്ട സംഭവം. പെ‍ഡകടുബുരുവിലുള്ള പ്രൈമറി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥികളാണ് പരാതിക്കാർ. കൂട്ടമായി പൊലീസ് സ്റ്റേഷനിലെത്തിയ വിദ്യാർത്ഥികൾ സഹപാഠിക്കെതിരെയാണ് പരാതി നൽകിയത്.ക്ലാസിലെ ഒരു കുട്ടി തന്റെ പെൻസിൽ എടുത്തെന്നും അത് തിരിച്ച്‌ തരുന്നില്ലെന്നും പലതവണ ചോദിച്ചിട്ടും അവൻ തന്നില്ലെന്നും പറഞ്ഞാണ് ഒരു കുട്ടി പരാതിയുമായി എത്തിയത്. അവനൊപ്പമാണ് മറ്റ് കുട്ടികളും സ്റ്റേഷനിലേക്ക് വന്നത്. കുട്ടികൾ കൂട്ടമായി സ്റ്റേഷനിലെത്തിയപ്പോൾ പൊലീസുകാരും ഞെട്ടി. ഒടുവിൽ രണ്ട് കുട്ടികളോടും സംസാരിച്ച ശേഷം പൊലീസുകാർ പ്രശ്നം പരിഹരിച്ചു. ഒരു കുട്ടി ഇവനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം.തർക്കം ചർച്ചയിലൂടെ പരിഹരിച്ച്‌ ഇരുവരെയും തമ്മിൽ കൈകൊടുത്താണ് സ്റ്റേഷൻ വിടുന്നത്. പ്രൈമറി സ്കൂൾ വിദ്യാർഥികൾ പോലും ആന്ധ്രാ പൊലീസിനെ വിശ്വസിക്കുന്നുവെന്ന് കുറിച്ചാണ് ആന്ധ്രാ പൊലീസ്‌‌ വീഡിയോ പങ്കുവച്ചത്.

Related posts

Leave a Comment