മയില്‍ പറന്നുവന്ന് ഇടിച്ചു ; നവദമ്പതികൾ സഞ്ചരിച്ച ബൈക്ക് മറിഞ്ഞ് ഭര്‍ത്താവ് മരിച്ചു

തൃശൂർ : പറന്നുവന്ന മയിൽ ഇടിച്ച് നവദമ്പതികൾ സഞ്ചരിച്ച ബൈക്ക് മറിഞ്ഞ് ഭർത്താവ് മരിച്ചു. ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പുന്നയൂർകുളം പീടിക പറമ്പിൽ മോഹനൻ മകൻ പ്രമോസ് (34) ആണ് മരിച്ചത്. ഭാര്യ വീണക്ക് (26) പരിക്കേറ്റു. നാലു മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. തൃശ്ശൂർ മാരാർ റോഡിലെ സ്വകാര്യ ബാങ്കിൽ ജീവനക്കാരനാണ് പ്രമോസ്. ബൈക്കിൽ പോകുമ്പോൾ കുറുകെ പറന്ന മയിൽ പ്രമോസിന്റെ നെഞ്ചിൽ ഇടിച്ചതിനെ തുടർന്ന് ബൈക്ക് നിയന്ത്രണംവിട്ട് സമീപത്തെ മതിലിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ മയിലും ചത്തു. മയിലിനെ ജഡം വനംവകുപ്പ് ഉദ്യോഗസ്ഥർ കൊണ്ടുപോയി. അയ്യന്തോൾ-പുഴക്കൽ റോഡിൽ പഞ്ചിക്കൽ ബിവറേജ് ഔട്ട്ലെറ്റ് മുന്നിലാണ് അപകടമുണ്ടായത്.

Related posts

Leave a Comment