Connect with us
fed final

Malappuram

ദേശാഭിമാനി ലേഖകനെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ മർദ്ദിച്ചു

Veekshanam

Published

on

മലപ്പുറം : ദേശാഭിമാനി മഞ്ചേരി ബ്യൂറോയിലെ ലേഖകനെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഓഫീസിൽക്കയറി മർദിച്ചു. മഞ്ചേരി കോവിലകംകുണ്ട് ബ്രാഞ്ച് സെക്രട്ടറി വിനയനാണ് മറ്റുരണ്ടുപേർക്കൊപ്പം എത്തി ലേഖകൻ ടി.വി. സുരേഷിനെ ക്രൂരമായി മർദിച്ചത്.ചൊവ്വാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് മൂന്നംഗസംഘം ഓഫീസിൽ കയറി അക്രമം അഴിച്ചുവിട്ടത്.ദേശാഭിമാനിയിൽ വാർത്ത നൽകുന്നതുമായി ബന്ധപ്പെട്ട് ഉച്ചയോടെ ലേഖകനും ബ്രാഞ്ച് സെക്രട്ടറിയും തമ്മിൽ ഫോണിൽ വാക്കുതർക്കമുണ്ടായി. ഏതാനും സമയത്തിനകം ബ്രാഞ്ച് സെക്രട്ടറി മറ്റുരണ്ടുപേരെയും കൂട്ടി ഓഫീസിലേക്കു കയറിവന്നു സുരേഷുമായി വീണ്ടും വാക്കുതർക്കമുണ്ടാക്കി. ഓഫീസിലെ കംപ്യൂട്ടറിന്റെ കീബോർഡുകൊണ്ട് തലയ്ക്ക് അടിച്ചുവീഴ്ത്തിയതായി സുരേഷ് മഞ്ചേരി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പോലീസിൽ വിവരം അറിയിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം സ്ഥലംവിട്ടതെന്നും പരാതിയിലുണ്ട്.

Featured

ലോറി മറിഞ്ഞ് മൂന്നു പേർ മരിച്ചു, അപകടം മലപ്പുറത്ത്

Published

on

മലപ്പുറം : വട്ടപ്പാറയിൽ ലോറി മറിഞ്ഞ് മൂന്ന് പേർ മരിച്ചു. ഉള്ളി കയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ന്നു പുലർച്ചെ ആയിരുന്നു അപകടം. മരിച്ചവരെ ഇതുവരെയും തിരിച്ചറിയാനായിട്ടില്ല. നിയന്ത്രണം വിട്ട ലോറി വട്ടപ്പാറ വളവിലെ ഗർത്തത്തിലേക്ക് മറിയുകയായിരുന്നു. വാഹനത്തിൽ മൂന്ന് തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഇവർ വാഹനത്തിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു. ഏറെ നേരത്തെ രക്ഷാപ്രവർത്തനത്തിലൊടുവിലാണ് ഇവരെ പുറത്തെടുക്കാനായത്. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. സ്ഥിരം അപകടമുണ്ടാകുന്ന സ്ഥലമാണ് വട്ടപ്പാറ. ഈ മാസം നാലാമത്തെ അപകടമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

Continue Reading

Featured

ക്വാറി തട്ടിപ്പ് ; പി.വി അന്‍വറിനെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നു

Published

on

കോഴിക്കോട് : കര്‍ണാടകയിലെ ക്വാറി ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ പി.വി അന്‍വര്‍ എംഎല്‍എ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് (ഇഡി) മുമ്പില്‍ വീണ്ടും ഹാജരായി.ഇത് നാലാം തവണയാണ് ചോദ്യം ചെയ്യലിന് ഹാജരാകുന്നത്.

Continue Reading

Kerala

വിവരം ചോര്‍ത്തല്‍: പി.വി അന്‍വറിന്റെ ചാര ആര്? ഏഷ്യാനെറ്റ് അന്വേഷിക്കുന്നു

Published

on


മലപ്പുറം: ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായ് ഏഷ്യാനെറ്റ് ന്യൂസ് സംപ്രേക്ഷണം ചെയ്ത വിവാദ അഭിമുഖത്തെ തുടര്‍ന്ന് പി.വി അന്‍വര്‍ എംഎല്‍എയ്ക്ക് നിയമസഭയില്‍ വിഷയം ഉന്നയിക്കാന്‍ പ്രേരണയായത് അതേ സ്ഥാപനത്തിലെ മാധ്യമ പ്രവര്‍ത്തകയുമായുള്ള സൗഹൃദമെന്ന് ആരോപണം. ഏഷ്യാനെറ്റ് ന്യൂസില്‍ പ്രവര്‍ത്തിച്ച് സിപിഎം അനുകൂല വാര്‍ത്തകള്‍ മാത്രം നല്‍കി വരുന്ന ഈ മാധ്യമ പ്രവര്‍ത്തക സിപിഎം നേതാവിന്റെ അടുത്ത ബന്ധു കൂടിയാണ്. വിവരം ചോര്‍ത്തലുമായ് ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് ആഭ്യന്തര അന്വേഷണം ആരംഭിച്ചതായാണ് വിവരം.
 ഏഷ്യാനെറ്റ് ന്യൂസ് ക്യാമ്പയിന്റെ ഭാഗമായ് ടെലികാസ്റ്റ് ചെയ്ത രണ്ട് അഭിമുഖങ്ങളിലെയും സംഭാഷണങ്ങള്‍ ഒന്നാണെന്നും രണ്ടാമത്തേത് വ്യാജ അഭിമുഖമാണെന്നും ആരോപിച്ച് കഴിഞ്ഞ ദിവസം പി.വി അന്‍വറാണ് നിയമസഭയില്‍ ചോദ്യരൂപത്തില്‍ വിഷയം അവതരിപ്പിച്ചത്. അഭിമുഖത്തിലെ കുട്ടി ഏഷ്യാനെറ്റ് സ്റ്റാഫിന്റെ ബന്ധുവാണെന്ന് അന്‍വര്‍ ആരോപിച്ചത് മാധ്യമ പ്രവര്‍ത്തക നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്.
 അന്‍വറിന് വിവരങ്ങള്‍ യഥാസമയം കൈമാറിയത് സ്ഥാപനത്തിനുള്ളില്‍ നിന്നു തന്നെയാണെന്നാണ് വിവരം. നേരത്തെ അന്‍വറിന്റെ അനധികൃത നിര്‍മ്മാണങ്ങളെയും കയ്യേറ്റങ്ങളെയും കുറിച്ച് ഏഷ്യാനെറ്റ് നിരന്തരം വാര്‍ത്തകള്‍ നല്‍കിയിരുന്നു. അക്കാലത്തും സ്ഥാപന താത്പര്യത്തിന് വിരുദ്ധമായ് അന്‍വറിനെ സഹായിക്കുന്ന നിലപാടാണ് മാധ്യമ പ്രവര്‍ത്തക സ്വീകരിച്ചതെന്ന് ആക്ഷേപമുണ്ട്. സ്ഥാപനത്തില്‍ നിന്ന് വിവരം ചോര്‍ത്തി നല്‍കിയതിനെ തുടര്‍ന്നാണ് വിവാദവും പിന്നീട് എസ്എഫ്‌ഐയുടെ അക്രമണവും ഉണ്ടായത്. സ്വതന്ത്ര മാധ്യമം എന്ന നിലയില്‍ ഏഷ്യാനെറ്റിന്റെ പ്രവര്‍ത്തനത്തിന് കടവിരുദ്ധമായ സമീപനമാണ് സ്ഥാപനത്തിനുള്ളിലെ ചില ‘സിപിഎം ചാരന്മാര്‍’ നടത്തുന്നതെന്ന പരാതി നേരത്തെയും ഉണ്ട്. അഭിമുഖ വിവാദത്തോടെ ആക്ഷേപം കൂടുതല്‍ ശക്തമാകുകയാണ്.

Continue Reading

Featured