ഔദ്യോഗിക പ്രൊഫൈലുകളിലേത് മാത്രമാണ് പാര്‍ട്ടി നിലപാട്: കെ സുധാകരന്‍

കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കളെ വ്യക്തിഹത്യ ചെയ്തും അപമാനിച്ചും ‘കോണ്‍ഗ്രസ്സ് സൈബര്‍ ടീം’ തുടങ്ങിയ പല പേരുകളിലായി വിവിധ പേജുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇത്തരം പേജുകള്‍ക്ക് കോണ്‍ഗ്രസ്സ് പാര്‍ട്ടിയുമായോ, പാര്‍ട്ടിയുടെ പ്രഖ്യാപിത നയങ്ങളുമായോ ഒരു ബന്ധവുമില്ലെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.

പാര്‍ട്ടിയുടെ ഔദ്യോഗിക പ്രൊഫൈലുകളില്‍ നിന്ന് വരുന്നവ മാത്രമാണ് പാര്‍ട്ടി നിലപാട്. പൊതു സമൂഹത്തില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ക്കാനായി സ്ഥാപിത താല്‍പര്യക്കാര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വഞ്ചിതരാകരുതെന്നും സുധാകരന്‍ പറഞ്ഞു.

Related posts

Leave a Comment