Connect with us
top banner (3)

Featured

കേന്ദ്രസംസ്ഥാന ഏജന്‍സികളുടെ പരാജയം: പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ പാര്‍ട്ടിയുടെ ബന്ധം സുവ്യക്തമെന്ന്; എംഎം ഹസന്‍

Avatar

Published

on

തിരുവനന്തപുരംഃ പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ പാര്‍ട്ടിക്കൊരു ബന്ധവുമില്ലെന്ന് മീഡിയയോട് പൊട്ടിത്തറിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ കൊല്ലപ്പെട്ട ഷെറിന്റെ വീട്ടിലേക്ക് രക്തസാക്ഷിമണ്ഡപത്തിലേക്കെന്ന പോലെ എംഎല്‍എയും പാര്‍ട്ടി നേതാക്കളും അണികളും പോകുന്നതു കാണുന്നില്ലേയെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍. ബോംബ് നിര്‍മാണത്തില്‍ പാര്‍ട്ടിയുടെ ബന്ധം സുവ്യക്തമാണ്. അധികം വൈകാതെ ഇവര്‍ക്കായി രക്തസാക്ഷി മണ്ഡപവും പാര്‍ട്ടി ഓഫീസില്‍ ഫോട്ടോ പ്രതിഷ്ഠിക്കലും ഉണ്ടാകും. കുടുംബാഗംങ്ങള്‍ക്ക് ജോലിയും സാമ്പത്തിക സഹയാവും ഉടനേ എത്തും. ഇതൊക്ക സിപിഎമ്മിന്റെ നിത്യാഭ്യാസങ്ങളാണെന്ന് ഹസന്‍ പറഞ്ഞു.

കേന്ദ്ര- സംസ്ഥാന ഇന്റലിജന്‍സ് ഏജന്‍സികളുടെ ദയനീയമായ പരാജയമാണ് പാനൂരിൽ കാണുന്നത്. ബോംബ് നിര്‍മാണം ഭീകരപ്രവര്‍ത്തനമായതിനാല്‍ കേന്ദ്രഎജന്‍സികള്‍ ഇതു സംബന്ധിച്ച് രാജ്യവ്യാപമായി നിരീക്ഷണം നടത്താറുണ്ട്. അതു സംസ്ഥാന ഏജന്‍സികള്‍ക്ക് കൈമാറുകയും ചെയ്യും. എന്നാല്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അത് ഇന്റലിജന്‍സിന്റെ അതീവ ഗുരുതര വീഴ്ചയാണെന്ന് ഹസന്‍ പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

വടകര ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ മുന്നേറ്റം കണ്ട അമ്പരന്നാണ് സിപിഎം ബോംബുകള്‍ തയാറാക്കുന്നത്. സിപിഎം സ്ഥാനാര്‍ത്ഥിയുമായി അടുത്ത ബന്ധമുള്ളവരാണ് പ്രതികള്‍. ബോംബുകള്‍ ആര്‍ക്കുവേണ്ടി നിര്‍മിച്ചുവെന്നും ആരു പറഞ്ഞിട്ടാണ് നിര്‍മിച്ചതെന്നുമാണ് പോലീസ് അന്വേഷണത്തില്‍ പുറത്തുവരേണ്ടത്. തിരുവനന്തപുരത്തുവരെ കഴിഞ്ഞ ദിവസം നിര്‍മാണത്തിനിടെ ബോംബ് പൊട്ടി 4 പേര്‍ക്ക് പരിക്കേറ്റു.

കണ്ണൂരില്‍ 1984 മുതല്‍ 2018 വരെ നടന്ന 125 രാഷ്ട്രീയകൊലപാതകങ്ങളില്‍ 78ലും സിപിഎം പ്രതിസ്ഥാനത്താണെന്നാണ് കണ്ണൂര്‍ ജില്ലാ പോലീസ് ഓഫീസില്‍നിന്നു ലഭിച്ച വിവരാവകാശരേഖ. കോണ്‍ഗ്രസ് ഒരു കേസില്‍ മാത്രമാണ് പ്രതിസ്ഥാനത്തുള്ളത്. ശ്രീ എമ്മിന്റെ നേതൃത്വത്തില്‍ നടത്തിയ സിപിഎം- ബിജെപി രഹസ്യചര്‍ച്ചയെ തുടര്‍ന്ന് തത്ക്കാലം ഇരുകൂട്ടരും കത്തി ഉറയിലിട്ടെങ്കിലും യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരേയുള്ള ആക്രമങ്ങളില്‍ ഒരു ശമനവും ഉണ്ടായില്ലെന്ന് ഹസന്‍ ചൂണ്ടിക്കാട്ടി.

Advertisement
1000x200 PX MALAYALI DCTR MDX-02-02

Featured

ഗുണ്ടകളും പോലീസും തമ്മിലുള്ള ബന്ധം ശക്തം; മുഖ്യമന്ത്രിയ്ക്ക് പോലീസിനെ നിയന്ത്രിക്കാൻ കഴിയുന്നില്ല : രമേശ്‌ ചെന്നിത്തല

Published

on

തിരുവനന്തപുരം: ഡിവൈഎസ്പിയും പോലീസ് ഉദ്യോഗസ്ഥരും ഗുണ്ടാ സത്കാരത്തിൽ പങ്കെടുത്തത് പോലീസ് സേനയുടെ ജീർണാവസ്ഥയുടെ തെളിവാണെന്ന് കോൺഗ്രസ്‌ പ്രവർത്തക സമിതി അംഗം രമേശ്‌ ചെന്നിത്തല. പോലീസും ഗുണ്ടാ മാഫിയകളുമായുള്ള ബന്ധം ശക്തി പ്രാപിച്ചു വരികയാണ്. ഗുണ്ടാപ്രവർത്തനങ്ങൾ തടയേണ്ടവർ തന്നെ അത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നവരെ വളർത്തികൊണ്ട് വരികയാണ്. ഇവരെ നിയന്ത്രിക്കാൻ ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന് കഴിയുന്നില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

“ഇവിടെ ഡിജിപി ഉണ്ടോയെന്ന് സംശയമാണ്. ആരാണ് ഡിജിപി എന്ന് ആർക്കും അറിയില്ല. ഗുണ്ടകളും മാഫിയ സംഘങ്ങളും അഴിഞ്ഞാടുമ്പോൾ പോലീസിലെ ഉന്നതർ അവരെ സഹായിക്കുകയാണ്. ഇവർക്ക് ഭരിക്കുന്ന പാർട്ടിയുടെ സഹായമുണ്ട്. പോലീസും ഗുണ്ടകളും തമ്മിലുള്ള ബന്ധം ശക്തമാകാൻ ഇതാണ് കാരണം.

Advertisement
1000x200 PX MALAYALI DCTR MDX-02-02

142 കൊലപാതകങ്ങൾ ഇതുവരെ നടന്നു. തെരഞ്ഞെടുപ്പിന് മുൻപ് 1880 പേരുടെ പട്ടിക തയ്യാറാക്കിയെങ്കിലും 180 ഗുണ്ടകളെ മാത്രമാണ് പിടിക്കാനായത്. തലസ്ഥാനത്ത് പോലും ഗുണ്ടാ വിളയാട്ടമാണ് നടക്കുന്നത്. യുഡിഎഫ് ഭരണകാലത്ത് ഗുണ്ടാ വിളയാട്ടം ഇല്ലാതാക്കാൻ നടപ്പാക്കിയ ഓപ്പറേഷൻ രക്ഷാ പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കണം. രാഷ്ട്രീയ ഇടപെടൽ കൊണ്ട് കാര്യക്ഷമതയുള്ള പോലീസ് ഉദ്യോഗസ്ഥർ പോലും നോക്കുകുത്തികളായി മാറുകയാണെന്നും ജനങ്ങൾക്ക് ഭയം കൂടാതെ ജീവിക്കാൻ ആകുന്നില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured

കോട്ടയത്ത് ഉരുൾപൊട്ടൽ; ജാഗ്രത നിർദേശവുമായി ജില്ലാ കളക്ടർ

Published

on

കോട്ടയം: കോട്ടയത്ത് ഭരണങ്ങാനം വില്ലേജ് ഇടമറുക് ചൊക്കല്ല് ഭാഗത്താണ് ഉരുൾപൊട്ടലുണ്ടായി. പ്രദേശത്തെ ഏഴ് വീടുകള്‍ ഉരുള്‍പൊട്ടലില്‍ തകര്‍ന്നു. വ്യാപക കൃഷിനാശവും മറ്റ് നാശനഷ്ടങ്ങളും ഉണ്ടായി. ആളയപായമില്ല. ഇന്ന് രാവിലെ മുതലുള്ള അതിശക്തമായ മഴയ്ക്ക് പിന്നാലെയാണ് ഉരുൾ പൊട്ടലുണ്ടായത്.

തലനാട് പഞ്ചായത്തിലെ ഇല്ലിക്കകല്ലിന് സമീപം ചോനമാലയിലും ഉരുള്‍ പൊട്ടലുണ്ടായി. ഉരുളില്‍ നരിമറ്റം ചോവൂര്‍ ഇലവുമ്പാറ പൊതുമരാമത്ത് റോഡ് തകര്‍ന്നു. കല്ലേപുരയ്ക്കല്‍ ജോമോന്‍, ജോര്‍ജ് പീറ്റര്‍, മൂത്തനാനിക്കല്‍ മനോജ് എന്നിവരുടെ പുരയിടത്തില്‍ വ്യാപക കൃഷി നാശമുണ്ടായി.

Advertisement
1000x200 PX MALAYALI DCTR MDX-02-02

കോട്ടയം ജില്ലയില്‍ വരും ദിവസങ്ങളില്‍ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പുകള്‍ നിലനിൽക്കുന്നതിനാൽ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്. ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല്, മാര്‍മല അരുവി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട-വാഗമണ്‍ റോഡിലെ രാത്രികാലയാത്രയും നിരോധിച്ച് ജില്ലാ കളക്ടര്‍ വി വിഗ്നേശ്വരി ഉത്തരവ് പുറത്തിറക്കി.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured

ഇടക്കാല ജാമ്യം നീട്ടണം; അടിയന്തരമായി ഹർജി പരിഗണിക്കണമെന്ന കെജ്‌രിവാളിന്റെ ആവശ്യം തള്ളി

Published

on

ഡൽഹി: ഇടക്കാല ജാമ്യം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നൽകിയ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന കെജ്‌രിവാളിന്റെ ആവശ്യം തള്ളി സുപ്രീം കോടതി. ആരോഗ്യകാരണങ്ങളാൽ ഒരാഴ്ചകൂടി ജാമ്യംനീട്ടി നൽകണമെന്നാണ് കെജ്‌രിവാൾ ആവശ്യപ്പെട്ടത്.

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി ജൂൺ 1 വരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജൂൺ 2 ന് കെജ്‌രിവാൾ തിരികെ തിഹാർ ജയിലിൽ പ്രവേശിക്കണമെന്നാണ് കോടതി നിർദേശം. ഹർജി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന് കൈമാറുമെന്നും ഇക്കാര്യത്തിൽ എപ്പോൾ വാദം കേൾക്കണമെന്ന് അദ്ദേഹം തീരുമാനിക്കുമെന്നും ജസ്റ്റിസ് ജെ.കെ.മഹേശ്വരി, കെ.വി.വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured