വനിത നേതാവിനെ പീഡിപ്പിച്ച കേസിൽ പ്രതികളെ സംരക്ഷിക്കുന്നത് പാർട്ടി ; തിരുവല്ല സിപിഎം ഏരിയ സമ്മേളനത്തിൽ തർക്കം

സിപിഎം തിരുവല്ല ഏരിയ സമ്മേളനത്തിൽ പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം. വനിത നേതാവിനെ പീഡിപ്പിച്ച കേസിൽ പ്രതികളെ സംരക്ഷിക്കുന്നത് ജില്ലാ- ഏരിയ നേതൃത്വത്തിന്റെ അറിവോടെയാണെന്നാണ് വിമർശം. സ്ത്രീ പീഡന പരാതി ഒതുക്കി തീർക്കാനും പ്രതികൾക്ക് ഒളിത്താവളമൊരുക്കാനും നേതാക്കൾ കൂട്ട് നിന്നെന്ന് പ്രതിനിധികൾ കുറ്റപ്പെടുത്തി. പാർട്ടി ഓഫീസിൽ നേതാക്കളുടെ അറിവോടെയാണ് പ്രതികൾ ഒളിവിൽ താമസിച്ചതെന്നും വിമർശനമുയർന്നു. കേസിലെ രണ്ട് പ്രതികൾ ഏരിയ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനെയും പ്രതിനിധികൾ ചോദ്യം ചെയ്തു. സന്ദീപ് കൊലപാതകത്തിൽ പൊലീസ് സ്വീകരിച്ച നിലപാടിനെതിരെയും പാർട്ടി അംഗങ്ങളുടെ വിമർശനമുണ്ടായി.

Related posts

Leave a Comment