ജില്ലയിലെ പാർട്ടിയെ ഐക്യത്തോടെ മുന്നോട്ട് കൊണ്ട് പോകും – പി. രാജേന്ദ്രപ്രസാദ്

കോൺഗ്രസ് ശക്തിപ്പെടേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്നും എപ്പോഴൊക്കെ രാജ്യത്ത് കോൺഗ്രസിന് ക്ഷീണം സംഭവിച്ചിട്ടുണ്ടോ അപ്പോഴൊക്കെ വർഗീയതയും വിഘടന വാദവും ശക്തിപ്രാപിച്ചിട്ടുണ്ടെന്നും ഡി സി സി പ്രസിഡന്റ് പി രാജേന്ദ്രപ്രസാദ്. നാടിന്റെ നന്മയ്ക്കായി കോൺഗ്രസ് ശക്തിപ്പെടണം. അതിനായി ജില്ലയിൽ കോൺഗ്രസ് പാർട്ടിയിലെ എല്ലാ തലത്തിലുള്ളവരെയും കൂട്ടിയോജിപ്പിച്ച് ഐക്യത്തോടെ മുന്നോട്ട് കൊണ്ട് പോകുന്നതിനാണ് പ്രഥമ പരിഗണന നൽകുന്നതെന്നും ഡി സി സി പ്രസിഡന്റ് പറഞ്ഞു. ഡി സി സി യിൽ ചേർന്ന ജില്ലയിലെ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരുടെ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ ഡി സി സി പ്രസിഡന്റ് ബിന്ദുകൃഷ്ണ, ഡി സി സി ഭാരവാഹികളായ എസ് വിപിനചന്ദ്രൻ, ചിറ്റുമൂല നാസർ, എൻ ഉണ്ണികൃഷ്ണൻ, എസ് ശ്രീകുമാർ, ആദിക്കാട് മധു തുടങ്ങിയവർ പ്രസംഗിച്ചു.

Related posts

Leave a Comment