Connect with us
48 birthday
top banner (1)

Global

പാരിസ് ഒളിമ്പിക്‌സിന് തിരി തെളിയാന്‍ മണിക്കൂറുകള്‍ മാത്രം

Avatar

Published

on


പാരീസ്: പാരിസ് ഒളിമ്പിക്‌സിന് തിരി തെളിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. കായിക ലോകത്തിന്റെ കാത്തിരിപ്പിന് അവസാനം കുറിച്ച് പാരിസ് ഒളിംപിക്‌സിന് ഇന്ന് തിരി തെളിയും. ഇന്ത്യന്‍ സമയം രാത്രി പതിനൊന്നിനാണ് ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങുക. 206 രാജ്യങ്ങളില്‍ നിന്നായി 10500 കായിക താരങ്ങള്‍ പുതിയ വേഗവും പുതിയ ഉയരവും തേടി വരുന്ന രണ്ടാഴ്ചക്കാലം കായികലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകും.

സെന്‍ നദിക്കരയില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ എന്തൊക്കെ അത്ഭുതങ്ങളാണ് പാരീസ് ലോകത്തിനായി ഒരുക്കിവെച്ചിരിക്കുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് കായിക ലോകം. സുരക്ഷാ ഭിഷണിയുള്ളതിനാല്‍ ഉദ്ഘാടന ചടങ്ങുകള്‍ സ്റ്റേഡിയത്തിലേക്ക് മാറ്റണമെന്ന ആവശ്യമുയര്‍ന്നിരുന്നുവെങ്കിലും ആശങ്കകളെയെല്ലാം ഒഴുക്കി കളഞ്ഞ് പാരീസിന്റെ ഹൃദയമായ സെന്‍ നദിക്കരയില്‍ തന്നെയാണ് ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക.

Advertisement
inner ad

സെന്‍ നദിക്കരയില്‍ ബോട്ടിലൂടെയാണ് ഇത്തവണ കായിത താരങ്ങള്‍ മാര്‍ച്ച് പാസ്റ്റ് നടത്തുക എന്ന പ്രത്യേകതയുമുണ്ട്.117 പേരടങ്ങുന്ന ഇന്ത്യന്‍ സംഘവും അവരിലുണ്ടാകും. പി വി സിന്ധുവും ശരത് കമാലുമാണ് ഇന്ത്യന്‍ പതാഹവാഹകരാകുന്നത്. ഉദ്ഘാടനച്ചടങ്ങിന്റെ വിശദാംശങ്ങളോ ദീപശിഖ തെളിയിക്കുന്നത് ആരാണെന്നോ ഇപ്പോഴും സസ്‌പെന്‍സായി നിലനിര്‍ത്തിയിരിക്കുകയാണ് സംഘാടകര്‍. ഒളിംപിക്‌സ് ചരിത്രത്തിലാദ്യമായാണ് സ്റ്റേഡിയത്തിന് പുറത്ത് ഉദ്ഘാടനച്ചടങ്ങുകള്‍ നടക്കുന്നത്.

10500 കായിക താരങ്ങളെ വഹിച്ച് നൂറോളം ബോട്ടുകളാണ് സെന്‍ നദിയിലൂടെ മാര്‍ച്ച് പാസ്റ്റ് നടത്തുക. കൂടുതല്‍ താരങ്ങളുള്ള രാജ്യങ്ങള്‍ക്ക് ഒരു ബോട്ട് സ്വന്തമായിട്ടുണ്ടാവും. ചെറിയ അംഗസംഖ്യയുള്ള കായിത താരങ്ങള്‍ മറ്റ് രാജ്യങ്ങളിലെ താരങ്ങളുടെ ബോട്ടിലായിരിക്കും മാര്‍ച്ച് പാസ്റ്റിനെത്തുക. ക്ഷണിക്കപ്പെട്ട 22000 അതിഥികളും ടിക്കറ്റെടുത്ത് എത്തുന്ന 104000 കാണികളും നദിക്കരയിലെ ഉദ്ഘാടനച്ചടങ്ങിന് സാക്ഷ്യം വഹിക്കും. ഉദ്ഘാടന ചടങ്ങിന് ടിക്കറ്റ് കിട്ടാത്തവര്‍ക്ക് പാരീസ് നഗരത്തിലൊരുക്കിയിരിക്കുന്ന എണ്‍പതോളം ബിഗ് സ്‌ക്രീനുകളില്‍ ചടങ്ങുകള്‍ തത്സമയം കാണാനാകും. ഇന്ത്യയില്‍ സ്‌പോര്‍ട്‌സ് 18 നെറ്റ്വര്‍ക്കിലും ജിയോ സിനിമയിലും ഒളിംപിക് ഉദ്ഘാടനച്ചടങ്ങുകള്‍ തത്സമയം കാണാനാകും.

Advertisement
inner ad

കായിക താരങ്ങള്‍ക്ക് പുറമെ 3000ത്തോളം കലാകാരന്‍മാരും ഉദ്ഘാടന-സമാപന ചടങ്ങുകളുടെ ഭാഗമാകും. ലേഡി ഗാഗ അടക്കമുള്ളവരുടെ സംഗീത വിരുന്ന് ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമായി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും സംഘാടകര്‍ സ്ഥിരീകരണം നല്‍കിയിട്ടില്ല.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

ജി ടി എഫ്‌ വസന്തോൽസവം സംഘടിപ്പിച്ചു

Published

on

കുവൈത്ത്‌ സിറ്റി : ഗ്ലോബൽ തിക്കാടിയൻസ് ഫോറം (ജി ടി എഫ്‌ ) കുവൈറ്റ്‌ ചാപ്റ്ററിന്റെ വാർഷിക ജനറൽ ബോഡി – വസന്തോത്സവം ’25 കബ്ദ് റിസോർട്ടിൽ സംഘടിപ്പിച്ചു. വാർഷിക യോഗം പ്രസിഡണ്ട്‌ നജുമുദ്ധീൻ അധ്യക്ഷതയിൽ ഓർഗ്ഗനൈസിംഗ്‌ സെക്രട്ടറി ഹാഷിദ് ഏരത്ത്‌ മീത്തൽ സ്വാഗതം പറഞ്ഞു. പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി ഷൈബു കൂരന്റവിടയും സാമ്പത്തിക റിപ്പോർട്ട് ഫിനാൻസ് സെക്രട്ടറി ഫിറോസ് കുളങ്ങരയും അവതരിപ്പിച്ചു. പ്രോഗ്രാം കൺവീനർ ശ്രീജിത്ത് ചടങ്ങിൽ നന്ദി രേഖപ്പെടുത്തി. കുവൈറ്റിലെ കലാ സാംസ്‌കാരിക രംഗത്ത് കഴിവ് തെളിയിച്ച അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. വിഭീഷ് തിക്കോടിക്കുള്ള ഉപഹാര സമർപ്പണം ഉപദേശക സമിതി അംഗം ഇസ്ഹാക്‌ കൊയിലിലും ബിജു തിക്കോടിക്കുള്ള ഉപഹാര സമർപ്പണം വൈസ് പ്രസിഡണ്ട് സെമീർ തിക്കോടിയും നിർവ്വഹിച്ചു. കെ വി സുരേന്ദ്രൻ , ബിജു തിക്കോടി, ശ്രീജിത്ത് , എന്നിവരുടെ നേതൃത്വത്തിലുള്ള ഗാനമേളയും, ഇശൽ ബാന്റ്‌ കുവൈത്ത്‌ നേതൃത്വത്തിൽ മുട്ടിപ്പാട്ടും അരങ്ങേറി. സമാപന ചടങ്ങിൽ വസന്തോത്സവം റാഫിൾ കൂപ്പൺ നറുക്കെടുപ്പ്‌ സമ്മാനങ്ങൾ യഥാക്രമം ശുഐബ്‌ കുന്നോത്ത്‌, രജീഷ്‌ പള്ളിക്കര, ശെൽവരാജ്‌, എന്നിവർ വിതരണം ചെയ്തു. മത്സരങ്ങളിൽ വിജയിച്ച ടീമിനുള്ള സമ്മാനദാനം ജാബിർ, ഗഫൂർ, പ്രിയ ശൈബു എന്നിവർ നൽകി.

Continue Reading

Global

ശൈഖ് ഹസീനയുമായുള്ള സാമ്പത്തിക ബന്ധം; മരുമകള്‍ സിദ്ദീഖ് തുലിപ് യു കെ മന്ത്രി സ്ഥാനം രാജിവെച്ചു

Published

on


ലണ്ടന്‍: ബംഗ്ലാദേശില്‍നിന്ന് പുറത്താക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി ശൈഖ് ഹസീനയുമായുള്ള സാമ്പത്തിക ബന്ധത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍ക്കുപിന്നാലെ ബ്രിട്ടീഷ് മന്ത്രി സിദ്ദീഖ് തുലിപ് രാജിവച്ചു. ഹസീനയുടെ മരുമകള്‍ കൂടിയായ തുലിപ്, കെയര്‍ സ്റ്റാര്‍മര്‍ സര്‍ക്കാറില്‍ സാമ്പത്തിക സേവനങ്ങള്‍ക്കും അഴിമതിക്കെതിരെ പോരാടുന്നതിനും നിയോഗിക്കപ്പെട്ട മന്ത്രിയാണ്.

തെറ്റ് ചെയ്തിട്ടില്ലെന്ന് തുലിപ് സിദ്ദിഖ് ആരോപണം നിഷേധിച്ചിരുന്നു. തനിക്ക് അവരില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നാണ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ കഴിഞ്ഞ ആഴ്ച പറഞ്ഞത്.രണ്ടു മാസത്തിനുള്ളില്‍ രണ്ടാമത്തെ മന്ത്രിയുടെ രാജി സ്റ്റാര്‍മറിന് വലിയ പ്രഹരമാണ്. ജൂലൈയില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ വിജയിച്ചതിനു ശേഷം അദ്ദേഹത്തിന്റെ ലേബര്‍ പാര്‍ട്ടിയുടെ അംഗീകാരം ഇടിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Advertisement
inner ad

തെരഞ്ഞെടുപ്പിനുശേഷം ധനകാര്യ സേവന നയത്തിന്റെ ചുമതല തുലിപ് സിദ്ദിഖിന് കൈമാറിയിരുന്നു. കള്ളപ്പണം വെളുപ്പിക്കലിനെതിരായ നടപടികളുടെ ഉത്തരവാദിത്തവും ഇവരെ ഏല്‍പിച്ചിരുന്നു.സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തില്‍ മന്ത്രിമാരുടെ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് കണ്ടെത്തിയിട്ടും സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് തനിക്കെതിരായ നീക്കമെന്ന് തുലിപ് പ്രസ്താവനയില്‍ പറഞ്ഞു. അതിനാല്‍ മന്ത്രിസ്ഥാനം രാജിവെക്കാന്‍ തീരുമാനിച്ചുവെന്നും അവര്‍ പറഞ്ഞു. പെന്‍ഷന്‍ മന്ത്രിയായിരുന്ന എമ്മ റെയ്‌നോള്‍ഡ്‌സിനെ തുലിപിന്റെ സ്ഥാന?ത്തേക്ക് നിയമിച്ചു.

2009 മുതല്‍ ബംഗ്ലാദേശ് ഭരിച്ചിരുന്ന ശൈഖ് ഹസീന പുറത്താവലിനുശേഷം അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും സംബന്ധിച്ച് അന്വേഷണം നേരിടുകയാണ്. ഹസീനയും അവരുടെ പാര്‍ട്ടിയും കുറ്റം നിഷേധിച്ചിട്ടുണ്ട്.ബംഗ്ലാദേശിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ നിന്നുള്ള ഫണ്ട് തട്ടിയെടുക്കുന്നതില്‍ അവരുടെ കുടുംബത്തിന് പങ്കുണ്ടോ എന്ന അന്വേഷണത്തില്‍ കഴിഞ്ഞ ഡിസംബറില്‍ തുലിപ്പിന്റെ പേരും ഉയര്‍ന്നുവന്നിരുന്നു. ഹസീന സര്‍ക്കാര്‍ 12.65 ബില്യണ്‍ ഡോളറിന്റെ ആണവ വൈദ്യുത കരാര്‍ നല്‍കിയതില്‍ കോടിക്കണക്കിന് ഡോളറിന്റെ സാമ്പത്തിക ക്രമക്കേട് നടന്നതായി അഴിമതി വിരുദ്ധ കമീഷന്‍ ആരോപിച്ചിരുന്നു.ഹസീനയുമായും അവരുടെ അനുയായികളുമായും ബന്ധമുള്ള ബ്രിട്ടനിലെ സ്വത്തുക്കളുടെ ഉപയോഗം സംബന്ധിച്ച് കൂടുതല്‍ പരിശോധനക്കായി തുലിപ് സിദ്ദിഖ് സ്വന്തം നിലയില്‍ വിഷയം സര്‍ക്കാറിന്റെ സ്വതന്ത്ര ധാര്‍മിക ഉപദേഷ്ടാവിന് റഫര്‍ ചെയ്തിരുന്നു.

Advertisement
inner ad

ഹസീനയുടെ സര്‍ക്കാറിനു വേണ്ടി ഹാജറായ ബംഗ്ലാദേശിയായ അഭിഭാഷകന്‍ മോയിന്‍ ഗനി 2009ല്‍ അവരുടെ കുടുംബത്തിന് നല്‍കിയ നോര്‍ത്ത് ലണ്ടനിലെ വസ്തുവിലാണ് തുലിപ് സിദ്ദിഖ് താമസിച്ചിരുന്നതെന്നതിന്റെ രേഖകള്‍ സമര്‍പിക്കുകയുണ്ടായി.കഴിഞ്ഞ വര്‍ഷം അവസാനം ബ്രിട്ടീഷ് ഗതാഗത മന്ത്രി ലൂയിസ് ഹൈഗ് രാജിവച്ചതിനു പിന്നാലെയാണ് മന്ത്രിസഭയില്‍നിന്നുള്ള തുലിപ്പിന്റെയും വിടവാങ്ങല്‍.

Advertisement
inner ad
Continue Reading

Kuwait

റവ തോമസ് മാർ തീമത്തിയോസ് തിരുമേനിക്ക് സ്വീകരണം നൽകി

Published

on

കുവൈറ്റ് സിറ്റി : സെൻറ് തോമസ് മാർത്തോമാ ചർച്ച് കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ വിവിധ ശ്രുഷുഷകൾക്കായി എത്തിച്ചേർന്ന റൈറ്റ് റവ തോമസ് മാർ തീമത്തിയോസ് തിരുമേനിക്ക് കുവൈറ്റ്‌ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നൽകി. കുവൈറ്റ് സെൻറ് തോമസ് മാർത്തോമാ ഇടവക വികാരി റവ. ബിനു ചെറിയാൻ, സെന്റ് ജെയിംസ് വികാരി റവ സാജൻ ജോർജ്, വൈസ് പ്രസിഡന്റ്‌ തോമസ് പി എബ്രഹാം, ഇടവക സെക്രട്ടറി റെജി കാർത്തികപള്ളി, ജിജി മാത്യു ജോർജ്, ഷിബു ചെറിയാൻ, മനോജ്‌ മാത്യു, ഡോ.റെജി സാമൂവൽ റോഷൻ പി ജേക്കബ്, ജെയിംസ് വി കൊട്ടാരം, എന്നിവർ സന്നിഹിതരായിരുന്നു.

Continue Reading

Featured