Connect with us
fed final

Kerala

മുഖ്യമന്ത്രി പറയുന്ന ഒറ്റപ്പെട്ട സംഭവങ്ങള്‍ എണ്ണിത്തീര്‍ക്കാന്‍ പൊലീസ് ആസ്ഥാനത്ത് കൗണ്ടിംഗ് മെഷീന്‍ വാങ്ങേണ്ട അവസ്ഥയെന്ന് പ്രതിപക്ഷ നേതാവ്

മണികണ്ഠൻ കെ പേരലി

Published

on

തിരുവനന്തപുരം: രാഷ്ട്രീയ, വര്‍ഗീയ കൊലപാതങ്ങളും ഗുണ്ടാ ആക്രമണങ്ങളും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളും സംസ്ഥാനത്ത് വര്‍ദ്ധിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്‌ വി.ഡി.സതീശൻ നിയമസഭയിലെ വാക്കൗട്ട് പ്രസംഗത്തിൽ ആഞ്ഞടിച്ചു.

പതിനാലായിരത്തിലധികം ഗുണ്ടകള്‍ സംസ്ഥാനത്ത് അഴിഞ്ഞാടുന്നുണ്ടെന്നാണ് പൊലീസിന്റെ കണക്ക്. ഏത് സമയത്തും ആരുടെയും ജീവന്‍ നഷ്ടപ്പെട്ടു പോകാമെന്ന അവസ്ഥയാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സ്‌കോട്ട്‌ലന്റ് യാഡിനെ വെല്ലുന്ന പൊലീസാണ് കേരളത്തിലേതെന്ന് ഒരു കാലത്ത് നാം അഭിമാനിച്ചിരുന്നു. എന്നാല്‍ രാഷ്ട്രീയവത്ക്കരണവും ക്രിമിനല്‍വത്ക്കരണവുമാണ് പൊലീസിനെ തകര്‍ത്തത്. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട എത്ര പൊലീസുകാരെ ക്രമസമാധനച്ചുമതലയ്ക്ക് നിയോഗിച്ചിട്ടുണ്ടെന്നതുള്‍പ്പെടെയുള്ള നിയമസഭാ ചോദ്യത്തിന് വിവരങ്ങള്‍ ക്രോഡീകരിച്ചുകൊണ്ടിരിക്കുകയാണെന്ന പൊതുമറുപടിയാണ് ആഭ്യന്തര വകുപ്പ് നല്‍കിയത്. പൊലീസിലെ ക്രിമിനലുകളെ സംബന്ധിച്ച ഒരു വിവരവും സര്‍ക്കാരിന്റെ പക്കലില്ല. എന്ത് സംഭവം ചൂണ്ടിക്കാട്ടിയാലും മുഖ്യമന്ത്രിക്ക് അതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളാണ്. ഒറ്റപ്പെട്ട സംഭവങ്ങളെല്ലാം എണ്ണിത്തീര്‍ക്കാന്‍ പൊലീസ് ആസ്ഥാനത്ത് കൗണ്ടിംഗ് മെഷീന്‍ വാങ്ങേണ്ട അവസ്ഥയാണ് നിലനില്‍ക്കുന്നത് എന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

Advertisement
inner ad

മാങ്ങാ മോഷണത്തിലും സ്വര്‍ണം മോഷ്ടിച്ചതിലും കടയില്‍ നിന്നും പണം എടുത്തതിലും പൊലീസ് പ്രതികളാകുകയാണ്. സ്ത്രീകളെ പീഡിപ്പിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെയും സര്‍ക്കാര്‍ സംരക്ഷിക്കുകയാണ്. ഇതൊക്കെ പൊലീസിന് അഭിമാനിക്കാന്‍ കഴിയുന്ന സംഭവങ്ങളാണോ എന്നും പ്രതിപക്ഷ നേതാവ്‌ചോദിച്ചു.

 അമ്പലവയലില്‍ പോക്‌സോ കേസില്‍ ഇരയായ പെണ്‍കുട്ടിയെ തെളിവെടുപ്പിന് കൊണ്ടു പോകുന്നതിനിടെ പൊലീസുകാരന്‍ പീഡിപ്പിച്ചു. എന്നിട്ടും എത്ര മാസം കഴിഞ്ഞാണ് കേസെടുത്തത്? കോഴിക്കോട് കേസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ സി.ഐയാണ് കൂട്ടബലാത്സംഗ കേസില്‍ പ്രതിയായിരിക്കുന്നത്. കൊല്ലത്ത് സൈനികനെയും സഹോദരനെയും ക്രൂരമായി മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചത്?
മര്‍ദ്ദനം കണ്ടതിന് ദൃക്‌സാക്ഷികളില്ലെന്ന റിപ്പോര്‍ട്ടാണ് മനുഷ്യാവകാശ കമ്മിഷണന്‍ നല്‍കിയത്. സമൂഹമാധ്യമങ്ങളില്‍ മര്‍ദ്ദന ദൃശ്യങ്ങള്‍ പ്രചരിക്കുമ്പോഴും തെളില്ലെന്ന റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷനെ സ്വാധീനിച്ചത് ആരാണ്?

Advertisement
inner ad

മുപ്പതിലധികം കേസുകളില്‍ ഉള്‍പ്പെട്ട് സര്‍വീസില്‍ നിന്നും പുറത്താക്കാന്‍ കോടതി നിര്‍ദ്ദേശിച്ച ഉദ്യോഗസ്ഥനെ ഇപ്പോള്‍ സര്‍വീസില്‍ തിരിച്ചെടുത്തത് ആര് പറഞ്ഞിട്ടാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഇത്തരം ക്രിമിനലുകളെ ആരാണ് സംരക്ഷിക്കുന്നത്? പൊലീസിനെ നിയന്ത്രിക്കുന്നത് സിപിഎം നേതാക്കളാണ്. എസ്.പിമാരെ സിപിഎം ജില്ലാ സെക്രട്ടറിമാരും എസ്എച്ച്ഒമാരെ ഏരിയാ സെക്രട്ടറിമാരുമാണ് നിയന്ത്രിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സെക്യൂരിറ്റി ജീവനക്കാരനായ വിമുക്തഭടനെ ചവിട്ടിക്കൂട്ടിയ ഡിവൈഎഫ്ഐക്കാരനെതിരെ കമ്മീഷണര്‍ നടപടിയെടുത്തപ്പോള്‍ ജില്ലാ സെക്രട്ടറി രംഗപ്രവേശം ചെയ്തു. ഇതല്ല ഇടതു മുന്നണിയുടെ പൊലീസ് നയമെന്നാണ് ജില്ലാ സെക്രട്ടറി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. പൊലീസിനെ നിയന്ത്രിക്കാന്‍ ജില്ലാ സെക്രട്ടറിക്ക് ആരാണ് അധികാരം നല്‍കിയത്? എല്ലായിടത്തും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. പാര്‍ട്ടി നേതാക്കളെ സുഖിപ്പിച്ചാല്‍ എന്തും ചെയ്യാമെന്ന അവസ്ഥയാണ്. ഗുണ്ടാ സംഘങ്ങള്‍ക്ക് പാര്‍ട്ടി പ്രാദേശിക നേതൃത്വം സംരക്ഷണം ഒരുക്കുന്നതിനാല്‍ പൊലീസുകാര്‍ക്ക് അവരെ അറസ്റ്റ് ചെയ്യാനാകാത്ത സാഹചര്യമാണ്.

കോട്ടയത്ത് യുവാവിനെ കൊലപ്പെടുത്തി പൊലീസ് സ്റ്റേഷന് മുന്നില്‍ക്കൊണ്ടിട്ടു. കാപ്പ നിയമപ്രകാരം ജയിലിലായിരുന്ന ഈ ഗുണ്ടയെ ആരാണ് പുറത്തിറക്കിയത്? പാര്‍ട്ടിക്കാര്‍ക്ക് ഭരിക്കാന്‍ പൊലീസിനെ വിട്ടു നല്‍കുന്നത് അപകടത്തിലേക്ക് നയിക്കും. പി എസ് സി പരീക്ഷ എഴുതാന്‍ പോയ ആളെ വഴിയില്‍ തടഞ്ഞ് നിര്‍ത്തിയിട്ടും നടപടി സ്വീകരിച്ചോ? കരമനയില്‍ സര്‍ക്കാര്‍ ജീവനക്കാരനെ മര്‍ദ്ദിച്ച കേസില്‍ കേസെടുത്തോ? മ്യൂസിയത്ത് സ്ത്രീയെ ആക്രമിച്ചത് സര്‍ക്കാര്‍ വാഹനത്തില്‍ എത്തിയ ക്രിമിനലാണ്. ആക്രമണത്തിന് ഇരയായ സ്ത്രീ തന്നെ സി.സി ടി.വി ദൃശ്യങ്ങള്‍ പൊലീസിന് നല്‍കേണ്ടി വന്നു. തലശേരിയില്‍ കാറില്‍ ചാരി നിന്ന കുഞ്ഞിനെ ചവിട്ടി വീഴ്ത്തിയ ആളെ ആര് സ്വാധീനിച്ചിട്ടാണ് പൊലീസ് ആദ്യം വെറുതെ വിട്ടത്. അജ്ഞാത നമ്പരില്‍ നിന്നും അശ്ലീല വീഡിയോ വന്നെന്ന പരാതി നല്‍കിയ സ്ത്രീയെ ദേഹ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് പറഞ്ഞ പൊലീസാണ് കേരളത്തിലുള്ളത്. ക്രിമിനലുകളായ പൊലീസുകാരെ നിലയ്ക്ക് നിര്‍ത്തണം. ക്രൂരമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന പൊലീസുകാര്‍ സര്‍വീസിലുണ്ടാകാന്‍ പാടില്ല. പൊലീസിനെ കുറിച്ചുള്ള വിശ്വാസം നഷ്ടപ്പെട്ടാല്‍ സമൂഹത്തില്‍ അക്രമങ്ങള്‍ കൂടും. ഗുണ്ടകളെ നിയന്ത്രിക്കാന്‍ പോലും പറ്റാത്ത രീതിയില്‍ പൊലീസിനെ എന്തിനാണ് ഇങ്ങനെ നിര്‍വീര്യമാക്കുന്നത്? പൊലീസിനെ ക്രിമിനല്‍വത്ക്കരിക്കുകയും രാഷ്ട്രീയവത്ക്കരിക്കുകയും ചെയ്യുന്നെന്ന ആരോപണത്തില്‍ നിഷേധാത്മക നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. ഇതേ നടപടികളുമായി മുന്നോട്ടു പോകുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നത് എന്നും വി.ഡി.സതീശൻ നിയമാസഭയിൽ പറഞ്ഞു.

Advertisement
inner ad

പ്രതിപക്ഷ നേതാക്കളുടെ വാക്കൗട്ട് പ്രസംഗം പണ്ടു മുതല്‍ക്കെയുള്ളതാണ്. പക്ഷെ ഒരു സംഘം കൊട്ടേഷന്‍ കിട്ടിയത് പോലെ നിരന്തരമായി പ്രസംഗം തടസപ്പെടുത്തുന്നത് സ്പീക്കര്‍ പരിശോധിക്കണമെന്നും വി.ഡി.സതീശൻ ആവശ്യപ്പെട്ടു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

തിരുവനന്തപുരംത്ത് ഏപ്രിൽ 24 ന് പ്രാദേശിക അവധി

Published

on

തിരുവനന്തപുരം: തലസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ ഏപ്രിൽ 24 ന് പ്രാദേശിക അവധി . മേജർ വെള്ളായണി ദേവീ ക്ഷേത്ര കാളിയൂട്ട് മഹോത്സവത്തിന്‍റെ ഭാഗമായി ഏപ്രിൽ 24 (വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചത്. തിരുവനന്തപുരം ജില്ലയിലെ 6 ഗ്രാമപഞ്ചായത്തുകളിലും നഗരസഭയുടെ ചില മേഖലകളിലുമാണ് അവധി.

കാളിയൂട്ട് മഹോത്സവത്തിന്റെ പ്രധാന ദിവസമായ ഏപ്രിൽ 24 ന് നേമം, കല്ലിയൂർ, പള്ളിച്ചൽ, ബാലരാമപുരം, വെങ്ങാനൂർ, തിരുവല്ലം എന്നീ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലാണ് അവധി (തിരുവനന്തപുരം നഗരസഭയിൽ ലയിപ്പിച്ച പ്രദേശങ്ങളുൾപ്പെടെ) പ്രദേശത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടറാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചത്. മുൻ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകൾക്ക് ഈ അവധി ബാധകമായിരിക്കില്ലെന്നും ഉത്തരവിൽ പറയുന്നു.

Advertisement
inner ad
Continue Reading

Kerala

യൂത്ത്കോൺഗ്രസുകാർക്ക് നേരെയുള്ള വധശ്രമം: ചിന്താ ജെറോമിന്റെ പങ്കിൽ റിപ്പോർട്ട് തേടി കോടതി

Published

on

കൊല്ലം: നക്ഷത്ര റിസോർട്ടിൽ താമസിച്ചതിന് ചിന്താ ജെറോമിനെതിരെ പരാതി നൽകിയതിന്റെ പേരിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം, ആഷിക് ബൈജു, അജ്മൽ, ശരത് മോഹൻ എന്നിവരെ ആക്രമിച്ച കേസിൽ ചിന്താ ജെറോമിന്റെ പങ്ക് അന്വേഷിക്കണമെന്ന ഹർജിയിൽ പോലീസിനോട് റിപ്പോർട്ട് തേടി കോടതി. അന്വേഷണ പുരോഗതി മാർച്ച് 28ന് സമർപ്പിക്കണം എന്നാണ് കോടതി പോലീസിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. അഡ്വ. ധീരജ് രവി മുഖേന വിഷ്ണു സുനിൽ പന്തളം സമർപ്പിച്ച ഹർജിയിലായിരുന്നു കോടതി റിപ്പോർട്ട് തേടിയത്. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് നിയതാ പ്രസാദ് ആണ് ഹർജി പരിഗണിച്ചത്. ആക്രമണം നടത്തിയതിനുശേഷവും മുമ്പും ചിന്താ ജെറോമിനോടൊപ്പം പ്രതികൾ ഒന്നിച്ച് അത്താഴം കഴിക്കുന്നതും പാട്ടു പാടുന്നതുമായ ചിത്രങ്ങളും വീഡിയോകളും പ്രതികൾ തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രദർശിപ്പിച്ചിരുന്നു. ഗൂഢാലോചന അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ഈ തെളിവുകൾ കോടതിയിൽ സമർപ്പിച്ചു.

ആക്രമണ കേസിൽ ഇതുവരെയും രണ്ട് പ്രതികൾ മാത്രമാണ് അറസ്റ്റിൽ ആയിട്ടുള്ളത്. ബാക്കിയുള്ള പ്രതികൾ പൊതു വേദികളിൽ ഉൾപ്പെടെ പരസ്യമായി തങ്ങളുടെ സാന്നിധ്യം ഉണ്ടായിട്ടും പോലീസ് ഇതുവരെയും അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറായിട്ടില്ല. പ്രതികളെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റിയത് നേരത്തെ വിവാദമായിരുന്നു. സിപിഎമ്മിന്റെ നിർദ്ദേശാനുസരണം ആണ് ഈ കേസിൽ പോലീസ് പ്രതികളെ സംരക്ഷിക്കുന്ന തരത്തിൽ പ്രവർത്തിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. ഇതിൻറെ ഭാഗമായി രണ്ട് ദിവസത്തിനുള്ളിൽ തട്ടിക്കൂട്ട് കുറ്റപത്രം സമർപ്പിക്കാനുള്ള പോലീസിന്റെ നീക്കം നീതിന്യായ വ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണ്. യൂത്ത് കോൺഗ്രസ് നേതാക്കന്മാർക്കെതിരെയുള്ള ആക്രമണം കരുതിക്കൂട്ടിയുള്ളതും മുൻകൂട്ടി തയ്യാറാക്കപ്പെട്ടതും ആണെന്ന് അഡ്വ. ധീരജ് രവി മുഖേന നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഗൂഢാലോചന അന്വേഷിക്കണമെന്നും തെളിവുകൾ ശാസ്ത്രീയമായി പരിശോധിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

Advertisement
inner ad
Continue Reading

Kerala

വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷം: മഹാത്മാ ഗാന്ധിയുടെ ഛായാചിത്ര ജാഥ 29ന്

Published

on

Continue Reading

Featured