സംസ്ഥാനത്തെ കോളേജുകള്‍ തുറക്കുന്നത് ഈ മാസം 25ലേക്ക് മാറ്റി

സംസ്ഥാനത്തെ കോളേജുകള്‍ തുറക്കുന്നത് ഈ മാസം 25ലേക്ക് മാറ്റി. കനത്ത മഴയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ശബരിമലയിലെ തുലാമാസ പൂജയ്ക്ക് തീര്‍ഥാടകരെ അനുവദിക്കില്ല. ദുരിതാശ്വാസ ക്യാമ്ബുകളില്‍ കൂടുതല്‍ സജ്ജീകരണങ്ങൊളൊരുക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.ധനസഹായ വിതരണം ഊര്‍ജിതപ്പെടുത്തും.കുട്ടനാട്ടിലെ ജലനിരപ്പ് ഉയരാനുള്ള സാധ്യതയുള്ളതിനാല്‍ ഒരു എന്‍.ഡി. ആര്‍.എഫ് സംഘത്തെ ആലപ്പുഴയിലേക്ക് വിന്യസിക്കാനും മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തില്‍ തീരുമാനമായി. 

Related posts

Leave a Comment