Global
‘നീതിമാന്റെ ഓർമകൾക്ക് പ്രണാമം’ ; ഒഐസിസി (യുകെ) നോർത്ത് വെസ്റ്റ് റീജിയൻ ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

മാഞ്ചസ്റ്റർ: അഞ്ചു പതിറ്റാണ്ടു കാലം പുതുപ്പള്ളിയുടെ നിയമസഭ സാമാജികനായും കേരള രാഷ്ട്രീയത്തിലെ ജനകീയ നേതാവായും നിറഞ്ഞുനിന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ച് ഒഐസിസി (യുകെ) നോർത്ത് വെസ്റ്റ് റീജിയൻ. മാഞ്ചസ്റ്ററിലെ ക്രംസാൽ സെന്റ് ആൻസ് പാരിഷ് ഹാളിൽ ‘നീതിമാന്റെ ഓർമകൾക്ക് പ്രണാമം’ എന്ന പേരിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം വികാരനിർഭരമായി.
മാഞ്ചസ്റ്ററിലെ വിവിധ യൂണിറ്റികളിൽ നിന്നും എത്തിച്ചേർന്ന പ്രവർത്തകരും ഉമ്മൻ ചാണ്ടിയെ ഇന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന സുമനസുകളും അദ്ദേഹത്തിന്റെ ഛായചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന അർപ്പിച്ചു.
ഒഐസിസി (യുകെ) വർക്കിങ് പ്രസിഡന്റ്
ഷൈനു ക്ലെയർ മാത്യൂസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്‌തു. ഒഐസിസി നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡന്റ് സോണി ചാക്കോ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാവ് റോമി കുര്യാക്കോസ് സ്വാഗതം ആശംസിച്ചു. ഒരു ജനാതിപത്യ ഭരണ സംവിദാനത്തിൽ, ജനങ്ങളുടെ പ്രസക്തി മറ്റുള്ളവർക്ക് ബോധ്യമാക്കി കൊടുത്ത കേരളഭരണാധികാരിയായിരുന്നു ശ്രീ. ഉമ്മൻ ചാണ്ടി എന്നും ജനങ്ങളായിരുന്നു അദ്ദേഹത്തിന്റെ ശക്തിയും കരുത്തുമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഷൈനു ക്ലെയർ മാത്യൂസ് പറഞ്ഞു.
ഇന്നത്തെ പല ഭരണാധികാരികളിൽ നിന്നും വ്യത്യസ്തമായി ധാർഷ്ട്ട്യം, അഹങ്കാരം തുടങ്ങിയ ചേഷ്ട്ടകൾ ഒരിക്കലും ഉമ്മൻ ചാണ്ടി കാട്ടിയിരുന്നില്ലെന്നും ലളിതമായ ജീവിതവും സുതാര്യമായ പ്രവർത്തനവുമായിരുന്നു എന്നും അദ്ദേഹത്തിന്റെ മുഖമുദ്രയെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച സോണി ചാക്കോ പറഞ്ഞു.
ഏത് സാഹചര്യത്തിലും തന്റെ പൊതുജീവിതം സജീവമാക്കി നിലനിർത്തുകയും വിമർശനങ്ങളെ ചിരിച്ചു കൊണ്ട് നേരിട്ടും, രാഷ്ട്രീയത്തിനപ്പുറം വ്യക്തിബന്ധങ്ങൾ കാത്തുസൂക്ഷിച്ച ശ്രീ. ഉമ്മൻ ചാണ്ടി പുതുതലമുറയിലെ പൊതുപ്രവർത്തകർക്ക് എന്നും ഒരു പാഠപുസ്‌തകമാണെന്ന് ആമുഖ പ്രസംഗത്തിൽ റോമി കുര്യാക്കോസ് പറഞ്ഞു.
കേരളത്തിലങ്ങോളമിങ്ങോളം വിശ്രമമില്ലാതെ സഞ്ചരിച്ച്, ജനങ്ങളെ കേൾക്കാനും ചേർത്ത് പിടിക്കാനും തയ്യാറായ ജനകീയനായ നേതാവിനെയാണ് നഷ്ട്ടമായതെന്നു ഒഐസിസി നോർത്ത് വെസ്റ്റ് റീജിയൻ സെക്രട്ടറി പുഷ്പരാജ് പറഞ്ഞു. ഷാജി ഐപ്പ്, ബേബി ലൂക്കോസ്, ജിതിൻ തുടങ്ങിയവരും അനുസ്മരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.
Kuwait
‘ടർബോസ് ബാഡ്മിന്റൺ ഓപ്പൺ -2025’ ടൂർണമെന്റ് വ്യാഴാഴ്ച ആരംഭിക്കും !

കുവൈത്ത് സിറ്റി : ബാഡ്മിന്റൺ കളിക്കാരുടെ കൂട്ടായ്മയായ ടർബോസ് ബാഡ്മിന്റൺ ക്ലബ് സംഘടിപ്പിക്കുന്ന ടർബോസ് ഓപ്പൺ 2025 ബാഡ്മിന്റൺ ടൂർണമെന്റ് വ്യാഴാഴ്ച ആരംഭിക്കും. നാളെ ഫെബ്രുവരി 20ന് വ്യാഴാഴ്ച എബോവ് ഫോർട്ടി കാറ്റഗറി മത്സരങ്ങൾ ‘രാപ്റ്റർസ് ബാഡ്മിന്റൺ ക്ലബ്ബ്’ ഫർവാനിയയിൽ നടക്കും. ഫെബ്രുവരി 21ന് ഐ സ്മാഷ് ബാഡ്മിന്റൺ അക്കാദമി, അഹ്‌മദിയിൽ അഡ്വാൻസ്ഡ്, ഇന്റർമീഡിയറ്റ്, ലോവർ ഇന്റർമീഡിയറ്റ്, ലേഡീസ് ഓപ്പൺ, ടി ബി സി മിക്സഡ് ഫെസ്റ്റ് ലോവർ ഇന്റർ മീഡിയറ്റ് കാറ്റഗറി വിഭാഗത്തിൽ പെട്ടവർക്കുള്ള മത്സരങ്ങളും നടക്കും വിധമാണ് ടൂർണമെന്റ് ക്രമീകരിച്ചിരിക്കുന്നത്’. ഏകദേശം 183 ടീമുകളിലെ 360 ലേറെ കളിക്കാർ 1200 കുവൈറ്റ് ദിനാർ പ്രൈസ് മണി നൽകപ്പെടുന്ന ഈ ടൂർണമെന്റിൽ മാറ്റുരക്കും.
ബാഡ്മിന്റൺ കളിയിൽ തല്പരരും അഭിരുചിയുള്ളവരും ചേർന്ന് വിപുലമായ ഒരുസംഘം രൂപീകരിച്ചിട്ടുള്ള “ടർബോസ് ബാഡ്മിന്റൺ ക്ലബ് ‘ ന്റെ ആദ്യ സംരംഭമാണ് ‘ടർബോസ് ഓപ്പൺ 2025’. കുവൈറ്റിൽ ബാഡ്മിന്റൺ പ്രോത്സാഹിപ്പിക്കുകയും പുതിയ തലമുറയിലേക്കും എത്തിക്കുകയും ചെയ്യുകയാണ് ക്ലബിന്റെ ലക്ഷ്യംഎന്ന് ഭാരവാഹികൾ പറഞ്ഞു. ഇത് സംബന്ധിച്ച് ഫർവാനിയ ഗ്രീൻ പെപ്പർ ഹോട്ടൽ ഹാളിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ ഭാരവാഹികളായ അജോ തോമസ് , അർജുൻ എസ് നായർ, സബിൻ സാം, രഞ്ജിത് സിങ്, ശരത് ഇമ്മട്ടി, ഇർഷാദ് എം, വിജിൻ, ആന്റണി, കൃഷ്ണ കുമാർ, പ്രശാന്ത്, വിൽഫ്രഡ്, ശാരി, റോബിൻ, ശില്പ , സിലി തുടങ്ങിയവർ സന്നിഹിതരായിരുന്നു. കുവൈറ്റ് ഇന്റർനാഷണൽ ഷിപ് ചാൻഡ്‌ലേഴ്‌സ്, അൽ മുല്ല എക്സ്ചേഞ്ച്, ബുർഗാൻ അഗ്രി. കമ്പനി, ദഹ്‌ലിയ് ഗ്രൂപ്പ് എന്നിവരെ കൂടാതെ കൂടാതെ 14ൽപരം മറ്റു കമ്പനികളും ചേർന്നാണ് ടൂർണമെന്റ് സ്പോന്സര് ചെയ്തിരിക്കുന്നത്എന്ന് ഭാരവാഹികൾ അറിയിച്ചു.
Kuwait
കോഴിക്കോട് ജില്ലാ അസോസിയേഷൻ ഫുട്ബോൾ ഫർവാനിയ ജേതാക്കൾ

കുവൈത്ത് സിറ്റി : കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈറ്റ് സംഘടിപ്പിച്ച സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സീസൺ വൺ ഫർവാനിയ ഏരിയ ടീം ജേതാക്കൾ ആയി. വാശിയേറിയ ഫൈനൽ മത്സരത്തിൽ ടൈബ്രേക്കറിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ജെഹ്‌റ ഏരിയയെ തോൽപ്പിച്ചു കൊണ്ടാണ് പ്രഥമ ആർ.കെ അസീസ് ട്രോഫി ഫർവാനിയ നേടിയത്. ടി.പി.എസ് സ്കൂൾ പ്രിൻസിപ്പൽ രവി അയനോളി കിക്കോഫ് നിർവഹിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്ത ടൂർണമെന്റ് കെഫാക് റഫറി പാനൽ അംഗം മുനീർ കളികൾ നിയന്ത്രിച്ചു. അസോസിയേഷൻ പ്രസിഡന്റ് രാഗേഷ് പറമ്പത്ത്, ജനറൽ സെക്രട്ടറി ഷാജി കെ.വി ട്രഷറർ ഹനീഫ് സി രക്ഷാധികാരികളായ സിറാജ് എരഞ്ഞിക്കൽ, പ്രമോദ് ആർ.ബി ടൂർണമെന്റ് ജനറൽ കൺവീനർ റഷീദ് ഉള്ളിയേരി മഹിളാവേദി പ്രസിഡന്റ് ഹസീന അഷ്‌റഫ് ജനറൽ സെക്രട്ടറി രേഖ എസ് എന്നിവർ സംസാരിച്ചു. അസോസിയേഷന്റെ അറുപത്തിയഞ്ച് അംഗങ്ങൾ ആറ് ടീമുകളിൽ ആയി അണിനിരന്ന മത്സരത്തിൽ വിജയികൾക്കുള്ള കിരീടവും മെഡലും ടൂർണമെന്റ് മുഖ്യ സ്പോൺസർ തലശ്ശേരി തക്കാരം റെസ്റ്റോറന്റ് സാരഥി നജ്മുദ്ദീൻ വിതരണം ചെയ്തു. മറ്റൊരു സ്പോൺസർ ആർ.കെ റാഫി രണ്ടാം സ്ഥാനക്കാർക്കുള്ള കിരീടവും മെഡലും വിതരണം ചെയ്തു. ജെഹ്‌റ ഏരിയ ടീമിലെ ജസീൽ ആണ് ടൂർണമെന്റിലെ ടോപ്സ്കോറർ. കോഴിക്കോട് ജില്ലാ അസോസിയേഷൻ ഭാരവാഹികളും സെൻട്രൽ എക്സിക്യൂട്ടീവ് അംഗങ്ങളും ചേർന്ന് ടൂർണമെന്റിന് നേതൃത്വം നൽകി.

Kuwait
കെ.ഐ.സി റമളാൻ കാമ്പയിൻ ഉത്ഘാടനം നിർവഹിച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ (കെ.ഐ.സി) കേന്ദ്ര കമ്മിറ്റി സംഘടിപ്പിക്കുന്ന റമളാൻ കാമ്പയിൻ ഉത്ഘാടന സമ്മേളനം അബ്ബാസിയ കെ ഐ സി ഓഡിറ്റോറിയത്തിൽ നടന്നു. ‘റമളാൻ;സഹനം, സമർപ്പണം” എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന റമളാൻ കാമ്പയിൻ ഉദ്ഘാടനം യുവ പണ്ഡിതനും പ്രഭാഷകനുമായ ബഷീർ ഫൈസി ദേശമംഗലം നിർവഹിച്ചു. കേന്ദ്ര പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി അധ്യക്ഷത വഹിച്ചു. ചെയർമാൻ ശംസുദ്ദീൻ ഫൈസി പ്രാർത്ഥന നിർവ്വഹിച്ചു. വൈസ് ചെയർമാൻ ഉസ്മാൻ ദാരിമി ആശംസകൾ നേർന്നു. കാമ്പയിന്റെ ഭാഗമായി റമളാൻ പ്രഭാഷണം, ക്വിസ് പ്രോഗ്രാം, ദിക്ർ വാർഷികം, ഇഫ്താർ മീറ്റ്, മേഖലതല ഖത്മുൽ ഖുർആൻ മജ്ലിസ് & തസ്കിയത് ക്യാമ്പ്, സമാപന സമ്മേളനം, ഈദ് സംഗമം തുടങ്ങീ വ്യത്യസ്ത പരിപാടികളാണ് സംഘടിപ്പിക്കുന്നത്. കേന്ദ്ര നേതാക്കളായ ഇ എസ് അബ്ദുൽ റഹ്മാൻ ഹാജി, ഇസ്മായിൽ ഹുദവി,അബ്ദുൽ ലത്തീഫ് എടയൂർ,ഇസ്മായിൽ വള്ളിയോത്ത്,അബ്ദുൽ റസാഖ്, ഹസ്സൻ തഖ്‌വ സംബന്ധിച്ചു.ആക്ടിങ് ജനറൽ സെക്രട്ടറി അബ്ദുൽ നാസർ കോഡൂർ സ്വാഗതവും സെക്രട്ടറി അബ്ദുൽ ഹകീം മുസ്‌ലിയാർ നന്ദിയും പറഞ്ഞു.

-
Kerala3 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര് -
News2 months ago
ക്ഷാമബത്ത കേസില് ഇടക്കാല ഉത്തരവ്
-
News3 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News3 weeks ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News3 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
പണിമുടക്ക് നോട്ടീസ് നൽകി
-
News2 months ago
സര്ക്കാര് ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram2 weeks ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login