Connect with us
48 birthday
top banner (1)

Featured

ഒരിക്കലും മരിക്കാത്ത ഒരിക്കലും മറക്കാത്ത ഒരേ ഒരാൾ “ ഉമ്മൻ ചാണ്ടി”

Avatar

Published

on

പിണറായിയുടെ ഈ കെട്ട ദുർഭരണക്കാലത്ത് കേരളം കണ്ണീരോടെ ഓർമ്മിക്കുന്ന ഒരു ഭരണാധികാരിയുണ്ട്, ഉമ്മൻ ചാണ്ടി. ഉമ്മൻ ചാണ്ടിയെന്ന പേരു പോലെ തന്നെ ഇതേ പോലെ മറ്റൊരാളെ മറ്റൊരിടത്തും കാണാൻ സാധിക്കില്ല. ജനകീയനായ മുഖ്യമന്ത്രി മാത്രമല്ല തന്നോടടുക്കുന്ന എന്തിനെയും ചേർത്ത് നിർത്തുന്ന രാഷ്ട്രീയതാരജാഡ തെല്ലുമേശാത്ത പൊതുപ്രവർത്തകനാണു ഉമ്മൻ ചാണ്ടി. അലസമായ വസ്ത്രധാരണവും ചീകിയൊതുക്കാത്ത തലമുടിയും സ്വതസിദ്ധമായ പുഞ്ചിരിയും അസാധാരണമായ സാധാരണത്വവും ലാളിത്യവും കർമ്മനിരതതയും കൊണ്ട് കേരള രാഷ്ട്രീയത്തെ അത്ഭുതപെടുത്തിയ ഒരാൾ….

ഏത് കൊടിയ ഇരുട്ടിലും വെളിച്ചം കെടാത്ത പ്രവർത്തനമാണു ഉമ്മൻ ചാണ്ടിയുടേത് ആശയറ്റ ആശ്രയമറ്റ ഒട്ടനവധിപേർക്ക് ആശയും ആശ്രയവും നല്കി കടന്നു പോയ കേരള രാഷ്ട്രീയത്തിലെ മദർ തെരേസയാണു ഉമ്മൻ ചാണ്ടി. അപമാനിച്ചപ്പോഴും അപഹസിച്ചപ്പോഴും എതിർത്തപ്പോഴും പുകഴ്ത്തിയപ്പോഴും പുഞ്ചിരിച്ചപ്പോഴും എപ്പോഴും എപ്പോഴും ഉമ്മൻ ചാണ്ടിയ്ക്ക് ഒരേ ഭാവമായിരുന്നു കേരളത്തിലെ ജനങ്ങൾ എന്നും ഇഷ്ടപെട്ടിരുന്ന ആ സ്ഥായീ ഭാവം. എത്ര വലിയ ദേഷ്യവും അദ്ദേഹം പ്രകടിപ്പിക്കുക താനൊരു ബെസ്റ്റ് പാർട്ടിയാണു എന്ന വാചകത്തിലാണു ആ വാചകത്തോടെ അതവസാനിക്കും ആരോടും കയർത്തുകണ്ടിട്ടില്ലാത്ത ആരോടും വാക്കിൽ പോലും നീരസം പ്രകടിപ്പിക്കാത്ത ഒരാളെ കണ്ടുകിട്ടുക പ്രയാസകരമായ കാലഘട്ടത്തിൽ ഒരിക്കൽ പോലും മുഖം കറുപ്പിക്കാത്ത ഒരു പൊതുപ്രവർത്തകൻ വിസ്മയകരം തന്നെ വായനാശീലം അധികമില്ലാത്ത പത്രങ്ങൾ അരിച്ചുപെറുക്കി പഠിക്കാത്ത പ്രസംഗം കൊണ്ട് പ്രവർത്തകരെ ഇളക്കി മറിക്കാത്ത ഒരാൾ എങ്ങനെയാണു ആൾകൂട്ടങ്ങളെ സൃഷ്ടിക്കും എന്ന സംശയം എന്റെ പുസ്തകം ജനങ്ങളാണു എന്ന ഒറ്റവാക്കിൽ ഉമ്മൻ ചാണ്ടി തീർത്തു തന്നിട്ടുണ്ട്. ജനാധിപത്യത്തിൽ ജനങ്ങളാണു ശക്തിയെന്ന് തിരിച്ചറിഞ്ഞവരുടെ കൂട്ടത്തിൽ ഒന്നാം റാങ്കുകാരൻ ഉമ്മൻ ചാണ്ടിതന്നെയാണു. അവസാനയാത്രയിൽ തിരുവനന്തപുരത്തെ പുതുപള്ളി ഹൗസിൽ നിന്ന് കോട്ടയത്തെ പുതുപള്ളി ഹൗസിലെത്താൻ ഉമ്മൻ ചാണ്ടിയെടുത്ത സമയം ഓർത്തെടുത്താൽ മതി ജനങ്ങളെ പഠിച്ച് ഒന്നാമതായി ജയിച്ച ഒരാളാണു ഉമ്മൻ ചാണ്ടിയാണെന്ന് മനസിലാവും.
അമേരിക്കയിൽ ജോലിയ്ക്ക് പോകുന്ന മകനെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട പിതാവിനു അമേരിക്കൻ പ്രസിഡന്റായിരുന്ന ഒബാമയ്ക്ക് ഈ കത്തുമായി വരുന്ന ആൾ എന്റെ മണ്ഢലത്തിലെ വോട്ടറാണെന്ന് കത്തെഴുതികൊടുത്ത രസകരമായ കഥ ഉമ്മൻ ചാണ്ടിയുടെ ജനകീയതയും സേവനസന്നദ്ധതയും ഒരിക്ക ൽ കൂടി അടിവരയിടുന്നു. ജനങ്ങളുടെ പ്രശനങ്ങളിൽ മുന്നും പിന്നും നോക്കാതെ ഇടപെടുന്ന ഉമ്മൻ ചാണ്ടിയെ വരച്ചുകാണിക്കുന്ന നേർ രേഖയാണീ കഥ.

Advertisement
inner ad

തന്റെ പ്രജകളുടെ ക്ഷേമം മാത്രം മുൻ നിർത്തി ഭരിച്ചിരുന്ന മഹാബലിയെയും, ഖലീഫയെയും ഒക്കെ വായിച്ചിട്ടുള്ളവർക്ക് ഉമ്മൻ ചാണ്ടി വിസ്മയമല്ല പക്ഷേ അടുത്തുവരുന്നവരെ അകറ്റി നിർത്തുന്ന അധികാരത്തിന്റെ അഹങ്കാരം തലയ്ക്ക് പിടിച്ച അഭിനവ ഭരണാധികാരികളുമായി താരതമ്മ്യം ചെയ്യുമ്പോൾ ഉമ്മൻ ചാണ്ടിയൊരു വിസ്മയം തന്നെയാണു ഭരണനേട്ടങ്ങൾ കൊണ്ട് ചരിത്രം രേഖപ്പെടുത്തിയവർ ഒട്ടനവധിയാണു അവയൊക്കെ പഠിക്കാനും വായിക്കാനും ഗ്രന്ഥശാലയിലെ തടിച്ച പുസ്തകതാളുകളിൽ രേഖപെടുത്തി സൂക്ഷിക്കുന്നു എന്നാൽ ഉമ്മൻ ചാണ്ടിയെന്ന ഭരണാധികാരിയെ ഹൃദയത്തോട് ചേർത്ത് സൂക്ഷിക്കുന്നത് ജനലക്ഷങ്ങളാണു അവരിലൊരാളായി അവർക്കൊപ്പം ജീവിക്കുന്ന ഒരിക്കലും മരിക്കാത്ത ഒരിക്കലും മറക്കാത്ത ഒരേ ഒരാൾ “ ഉമ്മൻ ചാണ്ടി”

Advertisement
inner ad

Featured

തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം; ഡൽഹിയിൽ നാല് ആം ആദ്മി പാർട്ടി നേതാക്കള്‍ ബിജെപിയില്‍ ചേർന്നു

Published

on

ന്യൂഡൽഹി: തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കേ ആംആദ്മി പാർട്ടിയിൽ നിന്നുള്ള രണ്ട് മുനിസിപ്പല്‍ കൗണ്‍സിലർമാർ ഉള്‍പ്പെടെ നാല് ആം ആദ്മി പാർട്ടി നേതാക്കള്‍ ബിജെപിയില്‍ ചേർന്നു. ഗോണ്ട മുൻ എംഎല്‍എ ശ്രീദത്ത് ശർമയാണ് പാർട്ടി വിട്ട് ബിജെപിയില്‍ ചേർന്നത്. ഒപ്പം ഭജൻപുരയില്‍ നിന്നുള്ള മുനിസിപ്പല്‍ കൗണ്‍സിലർ രേഖ റാണിയും ഖ്യാലയില്‍ നിന്നുള്ള കൗണ്‍സിലർ ശില്‍പ കൗറും ബിജെപിയില്‍ ചേർന്നു. ആം ആദ്മി പാർട്ടി നേതാവ് ചൗധരി വിജേന്ദ്രയും ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി നേതാക്കളായ ഹർഷ് മല്‍ഹോത്ര, മനോജ് തിവാരി, കമല്‍ജീത് സെഹ്‌രാവത് എന്നിവരുടെ സാന്നിധ്യത്തിലാണ് നാലുപേരും ബിജെപി അംഗത്വം സ്വീകരിച്ചത്.

Continue Reading

Featured

വിദ്യാർത്ഥിക്കളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യൂട്യൂബർ മണവാളൻ പിടിയിൽ

Published

on

വിദ്യാർത്ഥിക്കളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്നു പ്രതി മുഹമ്മദ് ഷഹീൻഷാ (മണവാളൻ)യെ പോലീസ് പിടികൂടി. കഴിഞ്ഞ ഏപ്രിൽ 19 ആയിരുന്നു സംഭവം. മോട്ടോർസൈക്കിളിൽ യാത്ര ചെയ്തിരുന്ന വിദ്യാർത്ഥികളെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ചതിനു ശേഷം ഒളിവിൽ ആയിരുന്നു മുഹമ്മദ് ഷഹീൻ ഷാ. തൃശ്ശൂർ എരനല്ലൂർ സ്വദേശിയായ മണവാളൻ യൂട്യൂബിൽ 15 ലക്ഷം ഫോളോവേഴ്സ് ഉള്ള മണവാളൻ മീഡിയ എന്ന യൂട്യൂബ് ചാനലിനുടമയാണ്. കേരളവർമ്മ കോളേജിന് സമീപത്തു വച്ച് മദ്യപാന തർക്കത്തിലാണ് വിദ്യാർത്ഥികളെ പിന്തുടർന്നെത്തി അപായപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്ന മണവാളനെ പൊലീസ് പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു

Continue Reading

Featured

പൊതുജനാരോഗ്യമേഖലയില്‍ ഗുണനിലവാരം കുറഞ്ഞുവെന്ന് സിഐജി റിപ്പോര്‍ട്ട്

Published

on

പൊതുജനാരോഗ്യ മേഖലയില്‍ ഗുണനിലവാരം കുറഞ്ഞുവെന്ന് സിഎജി റിപ്പോര്‍ട്ട്. കൂടാതെ ഡോക്ടര്‍മാരുടെ എണ്ണവും കുറഞ്ഞു. ആര്‍ദ്രം മിഷന്‍ ഉദ്ദേശ ലക്ഷ്യത്തിലെത്തിയില്ലെന്നും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് സ്റ്റാന്‍ഡേര്‍ഡ് നിർദേശപ്രകാരമുള്ള അവശ്യസേവനങ്ങള്‍ പോലും പല സംസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമല്ല. ആശുപത്രികളിൽ ഡോക്ടർമാരുടെ എണ്ണം കുറവാണ്. അതുകൂടാതെ ഫാര്‍മസിസ്റ്റ് അടക്കമുള്ള ആരോഗ്യപ്രവർത്തകരുടെ എണ്ണവും താരതമ്യേന കുറവാണ്. ചികിത്സയ്ക്കായിഎത്തുന്നവരുടെ എണ്ണം കൂടുതൽ ആയതിനാൽ ശെരിയായ രീതിയിൽ ചികിത്സ നടക്കുന്നില്ലായെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Continue Reading

Featured