അഫ്ഗാനിൽ സ്ത്രീകൾക്ക് നൽകാൻ കഴിയുന്ന ഏക ജോലി കക്കൂസ് കഴുകൽ ; കാബൂൾ മേയർ

കാബൂൾ : അഫ്ഗാനിൽ സ്ത്രീകൾക്ക് നൽകാൻ കഴിയുന്ന ഏക ജോലി കക്കൂസ് കഴുകൽ, അതും സ്ത്രീകൾ ഉപയോഗിക്കുന്നവ മാത്രം, നയം വ്യക്തമാക്കി കാബൂൾ മേയർ. ആൺകുട്ടികൾക്ക് മാത്രം സെക്കഡറി വിദ്യാഭ്യാസം ആരംഭിക്കുകയും, സ്ത്രീകളെ തൊഴിലിന് വരേണ്ട എന്ന അറിയിപ്പ് നൽകുകയും ചെയ്തു കഴിഞ്ഞു. ഇപ്പോൾ സാഹചര്യം സുരക്ഷിതമല്ലെന്നും, സ്ത്രീകൾ വീട്ടിൽ തന്നെ ഇരുന്നാൽ മതിയെന്നുമാണ് ഇതിനുള്ള ന്യായീകരണമായി പറയുന്നത്.

എന്നാൽ കാബൂളിന്റെ ആക്ടിംഗ് മേയർ ഹംദുള്ള നൊഹ്മാനി സ്ത്രീകൾക്ക് ചെയ്യാൻ ഒരു ജോലി മാത്രമേ ഉള്ളു എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. പൊതു ശൗചാലയങ്ങൾ വൃത്തിയാക്കുക മാത്രമാണ് അവർക്ക് ഇണങ്ങുന്ന ഏക ജോലി. അവിടെയും സ്ത്രീകൾ ഉപയോഗിക്കുന്ന ശൗചാലയങ്ങൾ മാത്രം അവർ വൃത്തിയാക്കിയാൽ മതിയെന്നും മേയർ വ്യക്തമാക്കുന്നു. പുരുഷന്മാർക്ക് ചെയ്യാൻ കഴിയാത്ത ജോലികളിൽ മാത്രമേ സ്ത്രീകളെ നിയോഗിക്കു എന്ന് മേയർ മുൻപ് വ്യക്തമാക്കിയിരുന്നു. ചന്തകളിലുള്ള പൊതു ശൗചാലയങ്ങളിലാണ് സ്ത്രീകളെ ജോലി ചെയ്യാനായി നിയോഗിക്കുക.

അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്ത ശേഷം, മതനിയമങ്ങൾക്ക് അനുസൃതമായി സ്ത്രീകളുടെ അവകാശങ്ങളെ മാനിക്കുമെന്നാണ് താലിബാൻ പറഞ്ഞിരുന്നത്. സ്ത്രീകൾക്ക് യൂണിവേഴ്സിറ്റിയിൽ ചേരാമെന്നും വാഗ്ദ്ധാനം ചെയ്തിരുന്നു.

Related posts

Leave a Comment