ഒരേയൊരു ഹിറ്റ് മാൻ : അപൂർവ്വ നേട്ടത്തിൽ രോഹിത് ശർമ്മ

ഇന്ത്യന്‍ പ്രീമിയര്‍ലീഗ്​ ചരിത്രത്തില്‍ ഏതെങ്കിലും ഒരു ടീമിനെതിരെ 1000 റണ്‍സ്​ തികക്കുന്ന ആദ്യ താരമെന്ന റെക്കോഡ്​ നേട്ടം മുംബൈ ഇന്ത്യന്‍സ്​ നായകന്‍ രോഹിത്​ ശര്‍മ സ്വന്തമാക്കി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് നേട്ടം. ആരാധകർ റൺവേട്ടക്കാരെന്ന് വാനോളം പുകഴ്ത്തുന്ന എല്ലാ ബാറ്റർമാരെയും പിന്നിലാക്കിയാണ് രോഹിത് അപൂർവ്വ നേട്ടത്തിലേക്കെത്തിയത്. കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് തോല്‍വി വഴങ്ങിയെങ്കിലും രോഹിത് ശര്‍മയുടെ നേട്ടം തിളങ്ങിനില്‍ക്കുന്നു. കൊല്‍ക്കത്തയ്‌ക്കെതിരെ നേടിയ ഒരു സെഞ്ചുറിയും ആറ് അര്‍ധ സെഞ്ചുറിയും ഇതിലുണ്ട്. ഇന്നലെ കൊല്‍ക്കത്തക്കെതിരെ നടന്ന മത്സരത്തില്‍ നാലാം ഓവറിലാണ് രോഹിത് റെക്കോര്‍ഡ് കുറിച്ചത്. വരുണ്‍ ചക്രവര്‍ത്തിയുടെ ആദ്യ രണ്ട് പന്തുകള്‍ ബൗണ്ടറി കടത്തിയ താരം നാലാം പന്തില്‍ സിംഗിള്‍ എടുത്താണ് 1000 റണ്‍സിലേക്ക് എത്തിയത്.

Related posts

Leave a Comment