രാഷ്ട്ര ശില്പിയെ ഒഴിവാക്കിയത് അപലപനീയം, അംഗീകരിക്കാൻ കഴിയില്ല. – റിയാദ് ഓ.ഐ.സി.സി

നാദിർ ഷാ റഹിമാൻ

റിയാദ് : ആസാദി കേ അമൃത് മഹോത്സവ് എന്ന പേരിൽ രാജ്യത്തിൻറെ  എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യദിനാഘോഷങ്ങൾ നടത്തുമ്പോൾ ഇന്ത്യൻ ചരിത്ര ഗവേഷണ കൌൺസിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൻറെ ഹോം പേജിൽ പ്രമുഖരായ എട്ടു വ്യക്തികളുടെ  ചിത്രങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നു. അതിൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി,  രാഷ്ട്രശില്പി  പണ്ഡിറ്റ് ജവഹലാൽ നെഹ്രുവിന്റെ ചിത്രം  ഒഴിവാക്കപ്പെട്ടത് അങ്ങേയറ്റം അപലപനീയവും ഹീനവുമാണെന്ന് ഓ.ഐ.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റി .

ഇത് അംഗീകരിക്കാൻ കഴിയില്ല. എന്ത് മാനദണ്ഡമാണ്  ഐ.സി.എച് ആർ ഇതിനു സ്വീകരിച്ചിരിക്കുന്നത് എന്ന് വ്യക്തമാക്കണം.  രാജ്യത്തിൻറെ ചരിത്രം കൃത്യമായി അറിയുന്ന ഇന്ത്യൻ ജനത ഇത് അംഗീകരിക്കില്ല. രാജ്യം  കണ്ട ഏറ്റവും വലിയ സോഷ്യലിസ്റ്റ്, ജനാധിപത്യ  മതേതരവാദി പണ്ഡിറ്റ് ജവാഹർലാൽ നെഹ്‌റുവിനെ  ഇത്തരം കാര്യങ്ങളിലൂടെ ഇൿഴ്ത്താൻ ശ്രമിച്ചാലും,  ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ മനസ്സിൽ നെഹ്‌റു എന്നുമുണ്ടാവും എന്നുള്ളത് നിങ്ങൾ ഓർക്കുന്നത് നന്നായിരിക്കും.

ഇന്ത്യൻ സ്വാതന്ത്ര്യ  പ്രസ്ഥാനത്തിന്റെയും, മത നിരപേക്ഷ ജനാധിപത്യ രാഷ്ട്ര നിർമാണ പ്രക്രിയയുടെയും സമാനതകളില്ലാത്ത നേതാവാണ് ജവഹർലാൽ നെഹ്‌റു.  അദ്ദേഹത്തെ ഒഴിവാക്കി  ബ്രിട്ടീഷുകാർക്ക് മാപ്പെഴുതി കൊടുത്തു  ഇന്ത്യ രാജ്യത്തെ ഒറ്റികൊടുത്തവരുടെ ചിത്രം ഉൾപെടുത്തുവാനുണ്ടായ കാരണം കേന്ദ്ര സർക്കാർ വ്യക്തമാക്കേണ്ടതുണ്ട്. ഇത്രയും ലജ്ജയില്ലാത്തവരാണ് നമ്മുടെ രാജ്യം ഭരിക്കുന്നത് എന്നുളളത് നമ്മുക്ക് തന്നെ നാണക്കേടാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ജനാധിപത്യ  വിശ്വാസികളിൽ നിന്നുയർന്നു വരേണ്ടതുണ്ട് എന്ന് ഓ.ഐ.സി.സ്. റിയാദ് സെൻട്രൽ കമ്മിറ്റി വാർത്ത കുറിപ്പിൽ അറിയിച്ചു.

Related posts

Leave a Comment