ഒഐസിസി റിയാദ് സെൻട്രൽ കമ്മറ്റി ക്വിറ്റ് ഇന്ത്യ ദിനാചരണം സംഘടിപ്പിച്ചു

റിയാദ് :  1942 ൽ ബോംബയിൽ എ ഐ സി സി സമ്മേളനത്തിൽ വെച്ച് കോൺഗ്രസ് ഉയർത്തിയ ഏറ്റവും ശക്തമായ  മുദ്രാവാക്യമായിരുന്നു ക്വിറ്റ് ഇന്ത്യ. പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്നത് ബ്രിട്ടീഷ് രാജിനെതിരെ ഇന്ത്യൻ ദേശീയതയുടെ അടയാളമായി മാറിയ കാലഘട്ടം. എന്നാൽ അന്ന്  തള്ളിപ്പറഞ്ഞവർ , വ്യാജ ചരിത്ര നിർമിതിയിലൂടെ ഇന്ത്യയിൽ സ്വാതന്ത്ര്യ സമരം തന്നെ നടന്നിട്ടില്ല എന്ന് വരുത്തി തീർക്കാൻ ശ്രമിക്കുകയാണ്  . സ്വതന്ത്ര്യത്തിനായി നഷ്ട്ടപ്പെട്ട ജീവനുകളുടെയും പ്രധാനപ്പെട്ട സംഭവങ്ങളുടെയും ഓർമദിനങ്ങൾ  കോൺഗ്രസ് ആചരിക്കുമ്പോൾ , ഇന്ത്യയുടെ സ്വതന്ത്ര്യ സമരത്തെയും , സമര നായകരെയും , ഇന്ത്യയെത്തന്നെയും പുനർ വായിക്കപ്പെടുന്നു
എന്നതാണ് സംഘപരിവാറിന്റെ ഉറക്കം കെടുത്തുന്നത്  എന്ന് കോഴിക്കോട് ഡിസിസി ജെനെറൽ സെക്രട്ടറി  നിജേഷ് അരവിന്ദ് പറഞ്ഞു . ഒഐസിസി റിയാദ് സെൻട്രൽ കമ്മറ്റി ഓൺലൈനിൽ സംഘടിപ്പിച്ച ക്വിറ്റ് ഇന്ത്യ ദിനാചരണത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു .

സ്വതന്ത്ര്യ സമരത്തിന്റെ നേർസാക്ഷ്യങ്ങളുടെ തലമുറ  മണ്മറഞ്ഞ ഇക്കാലത്തു , കോൺഗ്രിസിന്റെ  ചരിത്രം ഇന്ത്യയുടെ ചരിത്രം തന്നെയാണെന്നും  പുതുതലമുറയെ ചരിത്രബോധമുള്ളവരാക്കി മാറ്റേണ്ടത്   നമ്മുടെ കടമയാണെന്നും സമ്മേളനം ഉത്ഘാടനം ചെയ്തു കൊണ്ട് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള  പറഞ്ഞു .

നവാസ് വെള്ളിമാട്കുന്നു അധ്യക്ഷത വഹിച്ചു. സലിം കളക്കര, ഷംനാദ് കരുനാഗപ്പള്ളി , ഷഫീഖ് കിനാലൂർ , കരിം കോഴിക്കോട് , സുഗതൻ നൂറനാട്, സകീർ ദാനത്ത് , വിൻസെന്റ് ജോർജ് , നാസ്സർ വലപ്പാട് എന്നിവർ പ്രസംഗിച്ചു.

അബ്ദുല്ല വല്ലാഞ്ചിറ ആമുഖ പ്രഭാഷണം നടത്തി. യഹിയ കൊടുങ്ങല്ലൂർ സ്വാഗതവും അമീർ പട്ടണം നന്ദിയും പറഞ്ഞു. 

Related posts

Leave a Comment