ഒ ഐ സി സി റിയാദ് സെൻട്രൽ കമ്മിറ്റി സൗദി ദേശിയ ദിനം ആഘോഷിച്ചു

നാദിർ ഷാ റഹിമാൻ

റിയാദ്: സൗദി അറേബ്യയുടെ തൊണ്ണൂറ്റിയൊന്നാമത് ദേശിയ ദിനാഘോഷം വിവിധ പരിപാടികളോട് കൂടി ഒ ഐ സി സി റിയാദ് സെൻട്രൽ കമ്മിറ്റി ആഘോഷിച്ചു. റിയാദ് ബത്ത അപ്പോളോ ഡെമോറ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ പൊതു സമൂഹത്തിലെ പ്രമുഖർ പങ്കെടുത്തു.

കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ദീർഘവീക്ഷണത്തോടെയുള്ള പുരോഗമനപാരായ പരിപാടികൾ രാജ്യത്തിന്റെ എല്ലാ മേഖലകളിലും കാണാൻ സാധിക്കും. വിഷന് 2030 ലക്ഷ്യമാക്കിയുള്ള വികസന പ്രവർത്തനങ്ങളാണ് രാജ്യത്തു നടന്നു കൊണ്ടിരിക്കുന്നത്. ഈ വികസന പദ്ധതികളിലൊക്കെ തന്നെ പ്രവാസി മലയാളികളുടെ പങ്ക് വളരെ വലുതാണ് എന്നും ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

ഒ ഐ സി സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞി കുമ്പള കേക്ക് മുറിച്ചു ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുള്ള വല്ലാഞ്ചിറ ആമുഖ പ്രഭാഷണം നടത്തി. മജീദ് ചിങ്ങോലി, ഷാജി സോണ, ഷിഹാബ് കൊട്ടുകാട്, സുരേഷ് ശങ്കർ, ലത്തീഫ് കാസർഗോഡ്, ഷാനവാസ് മുനമ്പത്ത്, ഷെഫീഖ് കിനാലൂർ , നിഷാദ് ആലംകോട്, നൗഷാദ് ആലുവ, സജീർ പൂന്തുറ, ബാലു കുട്ടൻ , സുഗതൻ നൂറനാട്, ശുകൂർ ആലുവ , റോയി വയനാട്, അബ്ദുൽ ജലീൽ തുടങ്ങിയവർ സംസാരിച്ചു.

തുടർന്ന് തങ്കച്ചൻ വർഗീസിന്റെ നേതൃത്വത്തിൽ ഗാന സന്ധ്യയും അരങ്ങേറി. സക്കീർ ദാനത്ത് , തോമസ് രാജു, ഹക്കിം പട്ടാമ്പി, മോഹന്ദാസ് വടകര തുടങ്ങിയവർ പരിപാടികൾക്ക് നേത്യത്വം നൽകി. സെൻട്രൽ കമ്മിറ്റി ട്രെഷറർ നവാസ് വെള്ളിമാട്കുന്ന് സ്വാഗതവും ജനറൽ സെക്രട്ടറി യഹിയ കൊടുങ്ങല്ലൂർ നന്ദിയും പറഞ്ഞു.

Related posts

Leave a Comment