മുഖ്യമന്ത്രിക്കെതിരെ ദമ്മാമില്‍ പ്രതിഷേധം സംഘടിപ്പിച്ച് ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി.

നാദിർ ഷാ റഹിമാൻ

ദമ്മാം : സ്വര്‍ണ്ണ കള്ളകടത്തിന് കൂട്ട് നിന്നു എന്നാരോപിക്കപ്പെടുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ഒഐസിസി ദമ്മാം മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി പിണറായിക്കെതിരെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെയും ഉയര്‍ന്നിട്ടുള അനധികൃത പണമിടപാടുകളെ കുറിച്ചും അവരുടെ അമേരിക്കന്‍ യാത്രകളെ കുറിച്ചും കറന്‍സി-സ്വര്‍ണ്ണ കള്ളകടത്തിനെ കുറിച്ചും ഇവരുടെ ബിനാമികളെ കുറിച്ചുമെല്ലാം വന്ന വെളിപ്പെടുത്തലുകളുടെ വെളിച്ചത്തില്‍ കേന്ദ്ര ഏജന്‍സിയുടെ സമഗ്രമായ അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ നടത്തണം എന്ന് ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപെട്ടു.

മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ വരെ സ്വര്‍ണ്ണക്കടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നുള്ള വെളിപ്പെടുത്തലുകള്‍ വരുന്നു. ആകാശത്തും പ്രതിഷേധം പടരുമ്പോൾ അധികാരത്തിന്റെ ഹുങ്കിൽ അടിച്ചമർത്താൻ ശ്രമിക്കുകയാണ് . എല്ലാ കൊള്ളരുതായ്മക്കും നേതൃത്വം നൽകിയും കൂട്ടു നിന്നും തനിക്കെതിരെ വരുന്ന ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യാനാണ് പിണറായി ശ്രമിക്കുന്നത്.പിടിച്ചു നിൽക്കാൻ കഴിയാതെ വരുമ്പോൾ സിപിഎം അവരുടെ അക്രമ സ്വഭാവം പുറത്തെടുക്കുക്കുന്നതിന്റെ ഭാഗമായാണ് കെപിസിസി ആസ്ഥാനത്തിന് നേരെയും കണ്ണൂർ ഡിസിസി ഓഫീസ് ഉൾപ്പെടെ കേരളത്തിലെ നിരവധി കോൺഗ്രസ്‌ ഓഫീസുകൾക്ക്‌ നേരെയും ഗുണ്ടകൾ അക്രമം അഴിച്ചു വിട്ടത്.

മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ കറുത്ത വസ്ത്രവും മാസ്കും പോലും അഴിപ്പിക്കുന്നു. കറുത്ത വസ്ത്രം ധരിച്ചവര്‍ക്ക് മുഖ്യമന്ത്രി സഞ്ചരിക്കുന്ന വഴികളില്‍ സഞ്ചരിക്കാനോ നില്‍ക്കാനോ ഉള്ള സ്വാതന്ത്ര്യം പോലും പോലീസ് നിഷേധിക്കുകയാണ്. തനിക്ക് നേരെയുള്ള ഏറ്റവും ചെറിയ പ്രതിഷേധം പോലും സഹിക്കാൻ പറ്റാത്ത വിധം ഭീരുവായി പിണറായിവിജയന്‍ മാറിയിരിക്കുന്നു.

ഇത്തരം അക്രമങ്ങൾക്കെതിരെ ജനങ്ങളെ അണിനിരത്തിയുള്ള ശക്തമായ പ്രതിഷേധം കേരളത്തിൽ ഉയർന്നു വരിക തന്നെ ചെയ്യുമെന്നും പിണറായി രാജിവെച്ച് അന്വേഷണം നേരിടുന്നില്ലെങ്കില്‍ പ്രതിഷേധത്തിന്‍റെ സമരതീച്ചൂളയായി കേരളം വരും നാളുകളില്‍ മാറും എന്നും ജില്ലാ കമ്മിറ്റി ഓര്‍മ്മിപ്പിച്ചു.

കെപിസിസിയും യു ഡി എഫും നടത്തുന്ന പ്രതിഷേധ സമരങ്ങള്‍ക്ക്‌ ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി പൂര്‍ണ്ണ പിന്തുണ അറിയിച്ചു.
ഒഐസിസി മലപ്പുറം ജില്ലാ പ്രസിഡണ്ട് ഗഫൂര്‍ വണ്ടൂര്‍ അധ്യക്ഷത വഹിച്ച പ്രതിഷേധസംഗമം റീജണല്‍ കമ്മിറ്റി ഓഡിറ്റര്‍ അബ്ദുല്‍ കരീം ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി മെംബര്‍മാരായ അഷ്‌റഫ്‌ കൊണ്ടോട്ടി,ഷൌക്കത്ത്, നഫീര്‍,ജില്ലാ യൂത്തുവിംഗ് പ്രസിഡണ്ട് ഷാഹിദ് കൊടിയങ്ങേല്‍ സെക്രട്ടറി സിദ്ധീക്ക്,ട്രഷറര്‍ അബ്ദുള്ള തൊടിക തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രതിഷേധ സംഗമത്തിന് ജില്ലാ ജനറല്‍സെക്രട്ടറി ഹമീദ് മരക്കാശ്ശേരി സ്വാഗതവും ജില്ലാ സെക്രട്ടറി അബ്ദുള്‍റഹ്മാന്‍ നന്ദിയും പറഞ്ഞു

Related posts

Leave a Comment