ഒഐസിസി ഖമ്മീസ് മിലിട്ടറി സിറ്റി യൂണിറ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് സമാപിച്ചുനാദിർ ഷാ റഹിമാൻ

അബഹ: ഒഐസിസി  ഖമ്മീസ് മിലിട്ടറി സിറ്റി യൂണിറ്റ് യൂണിറ്റ് സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ കേരളം ടീമിനെ അട്ടിമറിച്ചു  രാജസ്ഥാൻ റോയൽസിന് ചാമ്പ്യൻഷിപ്പ്.  ഒന്നരമാസം കൊണ്ട് പൂർത്തിയാക്കിയ ടൂർണ്ണമെന്റിൽ പത്തോളം ടീമുകളാണ് പങ്കെടുത്തത്.   ആംഡ് ഫോഴ്‌സസ് ഗ്രൗണ്ടിൽ നടന്ന ഫൈനൽ മൽസരത്തിൽ മേഖലാ പ്രസിഡന്റ് അഷ്റഫ് കുറ്റിച്ചൽ, ജനറൽ സെക്രട്ടറി മനാഫ് പരപ്പിൽ, ഖമ്മീസ് ടൗൺ കമ്മറ്റി പ്രസിഡണ്ട് റോയി മൂത്തേടം, ജനറൽ സെക്രട്ടറി ദിനേശ് നിലമ്പൂർ  മുഖ്യ അതിഥികളായിരുന്നു .

ടൂർണ്ണമന്റ് ജേതാക്കളായ ടീം രാജസ്ഥാൻ റോയൽസിന് അഷ്റഫ് കുറ്റിച്ചൽ ഒഐസിസി ചാമ്പ്യൻസ്  ട്രോഫി സമ്മാനിച്ചു. കേരള ടീം ഫസ്റ്റ് റണ്ണേഴ്‌സ് അപ്പ് ട്രോഫിയും കരസ്ഥമാക്കി.ഫിനാലെയിൽ ഒഐസിസി മദീന അസ്കരി യൂണിറ്റ്  പ്രസിഡന്റ് ശ്രീ ബിജു യാക്കോബ്, മദീന അസ്കരി യൂണിറ്റ്  വൈസ് പ്രസിഡന്റ് ശ്രീ ജോർജ് അഗസ്റ്റിൻ സെക്രട്ടറി  അജിത് തോമസ് ,ജോയിന്റ് സെക്രെട്ടറി സനൽ ഏലിയാസ് , തുടങ്ങിയവർ പങ്കെടുത്തു.

ഒ. ഐ. സി. ഭാരവാഹികളായ ഷൈജു അബ്രഹാം ,ഷബീർ അലി ,ടിന്റോ ജോർജ് ,ജെവിൻ ജെയിംസ് ,തോമസ് ജോസഫ് ,ഡെന്നിസ് ആന്റണി ,ബിജു ആംബ്രോസ് ,ബെൻസിൻ ,അജു ,നെബു ,ഷെരിന്‍ ,ജിനേഷ് ,ജോൺ ,നിബിൻ ,പൗലോസ് ,ബിനോയ് ,ആന്റോ ബേബി ,തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. 

Related posts

Leave a Comment