തെരെഞ്ഞെടുപ്പ് നടത്തി ഓ.ഐ.സി.സി. യുടെ പ്രവർത്തനം ശക്തിപ്പെടുത്തും, വിഭാഗീയത അനുവദിക്കില്ല – കെ. സുധാകരൻ എം. പി.

നാദിർ ഷാ റഹിമാൻ

റിയാദ് : കാലത്തിന്റെ  ആവശ്യങ്ങൾക്ക് അനുസൃതമായി കോൺഗ്രസ്സ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്താൻ ഉതകുന്ന നിലക്ക് ഓ. ഐ.സി.സി. യുടെ പ്രവർത്തങ്ങൾ പുനരാവിഷ്‌ക്കരിക്കുമെന്നു  കെ.പി.സി.സി. പ്രസിഡണ്ട്  കെ. സുധാകരൻ പറഞ്ഞു. കണ്ണൂരിൽ തന്നെ സന്ദർശിച്ച ഓ.ഐ.സി.സി. റിയാദ്  സെൻട്രൽ കമ്മിറ്റി സംഘത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നേരിടുന്ന വെല്ലുവിളികൾ അതിന്റെ കാര്യകാരണങ്ങൾ  കണ്ടെത്തി പരിഹരിക്കുന്നതിന് പ്രവാസ ലോകത്ത് പ്രവർത്തിക്കുന്ന കോൺഗ്രസ് പ്രവർത്തകരുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പ്രവർത്തനങ്ങളും സഹായങ്ങളും അനിവാര്യമാണെന്നും അത് ക്രോഡീകരിക്കുന്നതിനു വേണ്ടിയുള്ള  തീരുമാനങ്ങൾ ഏറെ വൈകാതെ സ്വീകരിക്കുമെന്നും ഒരു തരത്തിലുമുള്ള വിഭാഗീയ പ്രവർത്തനവും  അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം അറിയിച്ചു.

തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന കമ്മിറ്റികൾ നടത്തുന്ന പ്രവർത്തങ്ങൾ ശ്ലാഘനീയമാണെന്നും അംഗത്വ ക്യാംമ്പയിനിലൂടെ പുതിയ നേതൃത്വം നിലവിൽ വരുത്താനുള്ള ആലോചനകൾ തകൃതിയായി നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.  

ഇപ്പോൾ നിലവിലുള്ള കമ്മിറ്റികൾ, പുതിയ   സംവിധാനം ഉണ്ടാകുന്നത് വരെ  “സ്റ്റാറ്റസ്കോ” നിലനിർത്തി മുന്നോട്ട് പോകുമെന്നും, ഓ.ഐ.സി.സി. തിരഞ്ഞെടുപ്പ് ഉടൻ ഉണ്ടാവുമെന്നും  സൂചന നൽകിയതായി സംഘത്തിലുളളവർ അറിയിച്ചു.

റിയാദ് സെൻട്രൽ കമ്മിറ്റി വൈസ്  പ്രസിഡന്റ് രഘുനാഥ്‌ പറശിനികടവ്, മുൻ  സൗദി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡണ്ട്  മുഹമ്മദലി കൂടാളി, റിയാദ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് ലതീഷ് പിണറായി തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.

Related posts

Leave a Comment