മോന്‍സണുമായി ഉദ്യോഗസ്ഥരുടെ വഴിവിട്ട ബന്ധം അന്വേഷിക്കും

പുരാവസ്തു ഇടപാടില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിന് ഉന്നത ഉദ്യോഗസ്ഥരുമായുള്ള ബന്ധം ഇന്‍റലിജന്‍സ് പരിശോധിക്കുന്നു. ഐ.ജി ലക്ഷ്മണ്‍, ചേര്‍ത്തല സി.ഐ എന്നിവരും മോണ്‍സണും തമ്മിലുള്ള ബന്ധമാണ് ഇന്‍റലിജന്‍സ് പരിശോധിക്കുന്നത്. വഴിവിട്ട ഇടപാടുകള്‍ ഉണ്ടോ എന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ പരിശോധന. മുന്‍ ഡി.ഐ.ജി സുരേന്ദ്രനുമായുള്ള ബന്ധവും അന്വേഷണപരിധിയില്‍ വരും. അതേസമയം തട്ടിപ്പുകാരനെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിട്ടും മോന്‍സണ്‍ പൊലീസ് ആസ്ഥാനത്തെത്തിയതില്‍ ദുരൂഹത ഇപ്പോഴും തുടരുകയാണ്.

ഭൂമിതട്ടിപ്പ് കേസിലും പ്രതിയാണ് മോന്‍സണ്‍. വയനാട് ബീനാച്ചി എസ്റ്റേറ്റില്‍ ഭൂമി നല്‍കാമെന്ന് പറഞ്ഞ് പാലാ സ്വദേശി രാജീവ്‌ ശ്രീധരനെ വഞ്ചിച്ചെന്നാണ് കേസ് എടുത്തിരിക്കുന്നത്. ഒരു കോടി 72 ലക്ഷം മോണ്‍സണ്‍ തട്ടിയെടുത്തെന്ന് രാജീവ് ശ്രീധരന്‍ വ്യക്തമാക്കി. മോന്‍സന്‍റെ സഹായി ജോഷിയുടെ അക്കൗണ്ടിലേക്കാണ് പണം നല്‍കിയത്. 50 ലക്ഷം നല്‍കാമെന്ന് പറഞ്ഞ് 14 കാറുകളും തട്ടിയെടുത്തതായും പരാതി നല്‍കി.

Related posts

Leave a Comment