Connect with us
48 birthday
top banner (1)

Featured

ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് തുടക്കമാകും

Avatar

Published

on

അഹമ്മദാബാദ്: 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് ഇന്ത്യയിൽ തുടക്കമാകും. ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിന് ഇന്ന് അഹമ്മദാബാദിൽ തുടക്കമാകുമ്പോൾ 2019 ലോകകപ്പ് കലാശപ്പോരാട്ടത്തിലെ എതിരാളികളായ ഇംഗ്ലണ്ടും ന്യൂസിലൻ ആണ് നേർക്കുനേർ. 2019 ലോകകപ്പ് ഫൈനലിൽ ഏറെ വിവാദങ്ങൾക്കൊടിവിൽ കപ്പുയർത്തിയ ഇംഗ്ലണ്ട് ലോകകപ്പിലെ വിജയത്തുടർച്ച തേടുമ്പോൾ, കലാശപ്പോരാട്ടത്തിലെ പരാജയത്തിന് പകരം വീട്ടാനാണ് ന്യൂസിലൻഡ് ഇന്ന് ഇറങ്ങുന്നത്. എട്ടാം തീയതി ചെന്നൈയിലാണ് ഇന്ത്യയുടെ ആദ്യ മത്സരം ഓസ്ട്രേലിയയാണ് എതിരാളികൾ.

Featured

മണിപ്പൂരിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ:11 കുക്കി സായുധ സംഘാംഗങ്ങൾ കൊല്ലപ്പെട്ടു

Published

on

ഇംഫാൽ: മണിപ്പൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കുക്കി സായുധ സംഘാംഗങ്ങൾ എന്ന് സംശയിക്കുന്ന 11 പേർ കൊല്ലപ്പെട്ടു. ജിരിബാം ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത് എന്നാണ് വിവരം.
സിആർപിഎഫ് ജവാൻമാർക്കും ഏറ്റുമുട്ടലിൽ പരിക്കേറ്റതായാണ് വിവരം. ആക്രമണത്തിന്‌ ശേഷം കലാപകാരികൾ സമീപത്തെ ജനവാസമേഖലയിലെ വീടുകൾക്ക് തീയിടുകയും സുരക്ഷാസേനയ്ക്കു നേരെ വെടിയുതിർത്തെന്നുമാണ് റിപ്പോർട്ട്.

ജിരിബാമിലെ ബോറോബെക്രയിലുള്ള പോലീസ് സ്റ്റേഷൻ കലാപകാരികൾ ആക്രമിച്ച തോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. സമീപത്തെ ദുരുതാശ്വാസ ക്യാമ്പ് ആക്രമിക്കുകയാ യിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് സൂചന

Advertisement
inner ad
Continue Reading

Bengaluru

പ്രജ്വല്‍ രേവണ്ണയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

Published

on

ബംഗളൂരു: സ്ത്രീകളെ ലൈംഗികമായി ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന കർണാടക മുൻ എം.പി പ്രജ്വല്‍ രേവണ്ണയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി.ഒക്ടോബർ 21ന് കർണാടക ഹൈകോടതി ജാമ്യം നിഷേധിച്ചതോടെയാണ് മുൻപ്രധാനമന്ത്രിയും ജെ.ഡി.എസ് അധ്യക്ഷനുമായ എച്ച്‌.ഡി. ദേവഗൗഡയുടെ പേരക്കുട്ടി കൂടിയായ പ്രജ്വല്‍ രേവണ്ണ സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവരുടെ നേതൃത്വത്തിലുള്ള ബെഞ്ച് അദ്ദേഹത്തിനെതിരെയുള്ള കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടി ഹർജി തള്ളുകയായിരുന്നു.ഹാസനിലെ എം.പിയായിരുന്ന പ്രജ്വല്‍ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകർത്തിയെന്ന പരാതിയുമായി ഇക്കഴിഞ്ഞ ഏപ്രിലിലാണ് നിരവധി സ്ത്രീകള്‍ രംഗത്ത് വന്നത്. പ്രജ്വല്‍ ഉള്‍പ്പെട്ട അശ്ലീല വിഡിയോകള്‍ മണ്ഡലത്തില്‍ പ്രചരിച്ചതിനു പിന്നാലെയാണ് വനിതാ കമീഷനും പൊലീസിനും പരാതി ലഭിച്ചത്. മൂവായിരത്തോളം വീഡിയോ ക്ലിപ്പുകള്‍ അടങ്ങിയ പെൻഡ്രൈവുകള്‍ പാർക്കുകളിലും സ്റ്റേഡിയത്തിലുമുള്‍പ്പെടെ വിതറിയ നിലയില്‍ പലർക്കായി കിട്ടുകയായിരുന്നു.

പരാതിയില്‍ സെക്ഷൻ 376 (ബലാത്സംഗം) നേരിട്ട് പരാമർശിച്ചിട്ടില്ലെന്ന് രേവണ്ണയെ പ്രതിനിധീകരിച്ച്‌ മുതിർന്ന അഭിഭാഷകൻ മുകുള്‍ രോഹത്ഗി വാദിച്ചെങ്കിലും ഫലമുണ്ടായില്ല. 33കാരനായ രേവണ്ണയെ മെയ് 31ന് ജർമനിയില്‍ നിന്ന് ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ഉടൻ കർണാടക പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Advertisement
inner ad
Continue Reading

Featured

പാര്‍ലമെന്റില്‍ വയനാടിനെ പ്രതിനിധാനം ചെയ്യാന്‍ കഴിയുന്നത് വലിയ ആദരവ്: പ്രിയങ്ക ഗാന്ധി

Published

on

സുല്‍ത്താന്‍ ബത്തേരി: ഇന്ത്യന്‍ പാര്‍ലമെന്റില്‍ വയനാടിനെ പ്രതിനിധാനം ചെയ്യാന്‍ കഴിയുന്നത് വലിയ ആദരവായി കാണുന്നുവെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി കഠിനാധ്വാനം ചെയ്യും. ഏറ്റവും ബുദ്ധിമുട്ട് നേരിട്ട സമയത്ത് നിങ്ങള്‍ എന്റെ സഹോദരന് നല്‍കിയ സ്‌നേഹത്തിന് ഞാനെപ്പോഴും കടപ്പെട്ടിരിക്കും. കര്‍ഷകരെയും തൊഴിലുറപ്പ് തൊഴിലാളികളെയും യുവാക്കളെയും തുടങ്ങി നിരവധിപേരോട് ഞാന്‍ എന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിച്ചു. നിങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് ഞാന്‍ മനസിലാക്കി തുടങ്ങിയിരിക്കുന്നു. നിങ്ങളുടെ ജീവിതരീതിയെക്കുറിച്ചും പാരമ്പര്യത്തെ കുറിച്ചും ഞാന്‍ കുറെ കാര്യങ്ങള്‍ പഠിച്ചുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ.സി വേണുഗോപാല്‍, ദീപാ ദാസ് മുന്‍ഷി, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എ.പി അനില്‍കുമാര്‍ എം.എല്‍.എ, ഡീന്‍ കുര്യാക്കോസ് എം.പി, എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, ടി. സിദ്ദീഖ്, പി.സി വിഷ്ണുനാഥ്, ഡി.സി.സി പ്രസിഡന്റ് എന്‍.ഡി, അപ്പച്ചന്‍, കെ.എല്‍ പൗലോസ്, യു.ഡി.എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ മാടാക്കര അബ്ദുല്ല, കണ്‍വീനര്‍ ഡി.പി രാജശേഖരന്‍, കെ.ഇ വിനയന്‍, എം.എ അസൈനാര്‍, എടക്കല്‍ മോഹനന്‍ പങ്കെടുത്തു.

Advertisement
inner ad
Continue Reading

Featured