Connect with us
48 birthday
top banner (1)

Kerala

സംസ്ഥാനത്ത് പനി ബാധിച്ചവരുടെ എണ്ണം ഉയരുന്നു; കണക്കുകള്‍ പുറത്ത് വിടാതെ സര്‍ക്കാര്‍

Avatar

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിച്ചവരുടെ എന്നതിൽ വർദ്ധനവ് ഉണ്ടായിട്ടും കണക്കുകള്‍ പുറത്ത് വിടാതെ സര്‍ക്കാര്‍. കഴിഞ്ഞ മൂന്നു ദിവസമായി സംസ്ഥാനത്തെ പകര്‍ച്ചവ്യാധി കണക്കുകള്‍ ആരോഗ്യവകുപ്പ് ഇതുവരെ പുറത്തു വിട്ടിട്ടില്ല. ഏറ്റവും ഒടുവിലായി ജൂണ്‍ 30 നാണ് സംസ്ഥാനത്ത് വിവിധ പകര്‍ച്ചവ്യാധികള്‍ പിടിപ്പെട്ടവരുടെ കണക്കുകള്‍ പ്രസിദ്ധീകരിച്ചത്. എല്ലാ ദിവസവും ഡിഎച്ച്എസ് വെബ്സൈറ്റില്‍ രോഗബാധയുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.

Advertisement
inner ad

എന്നാല്‍, മൂന്നു ദിവസമായി വെബ്സൈറ്റില്‍ അപ്ഡേഷനില്ല. വെബ്സൈറ്റിന് സാങ്കേതിക തകരാർ ഇല്ല. കണക്കുകള്‍ പ്രസിദ്ധീകരിക്കാത്തതില്‍ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല. കഴിഞ്ഞ മാസം വരെയുള്ള കണക്കുകള്‍ മാത്രമാണ് നിലവില്‍ വെബ്സൈറ്റില്‍ ലഭ്യമായിട്ടുള്ളത്. ഇക്കഴിഞ്ഞ ജൂണില്‍ എച്ച്1എന്‍1, ഡെങ്കി, എലിപ്പനി കേസുകള്‍ കുത്തനെ ഉയര്‍ന്നിരുന്നു. ജൂലൈ മാസത്തെ കണക്കുകള്‍ പുറത്തുവിടാൻ വൈകുന്നതിന്‍റെ കാരണവും അധികൃതര്‍ വിശദീകരിച്ചിട്ടില്ല.

സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനം നിയമസഭയിൽ അടക്കം വലിയ ചർച്ചയാകുമ്പോഴാണ് കണക്കുകളിലെ ഒളിച്ചുകളി. മെയ് മാസത്തെ അപേക്ഷിച്ച് നാലിരട്ടി H1N1 കേസുകളും, രണ്ടിരട്ടി ഡെങ്കി കേസുകളുമായിരുന്നു ജൂണിൽ റിപ്പോർട്ട് ചെയ്തത്. ജൂലൈയിൽ രോഗകണക്ക് കുത്തനെ ഉയരാൻ സാധ്യത ഉണ്ടെന്നാണ് ആരോഗ്യവകുപ്പിന്‍റെ തന്നെ വിലയിരുത്തൽ.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Ernakulam

സംസ്ഥാന സ്കൂൾ കായികമേള സമാപന വേദിയിൽ പ്രതിഷേധം, സംഘർഷം; വിദ്യാർഥികൾക്ക് പൊലീസ് മർദ്ദനം

Published

on

കൊച്ചി: സംസ്ഥാന സ്കൂൾ കായികമേള സമാപന വേദിയിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം. പ്രതിഷേധിച്ച വിദ്യാർത്ഥികളെ പോലീസ് മർദ്ദിച്ചു എന്നും ആരോപണം.. സ്പോർട്സ് സ്കൂളുകളെ കിരീടത്തിന് പരി​ഗണിച്ചതിലാണ് പ്രതിഷേധമുണ്ടായിരിക്കുന്നത്. നാവാമുകുന്ദ, മാർ‌ ബേസിൽ സ്കൂളുകളാണ് പ്രതിഷേധവുമായി രം​ഗത്തെത്തിയത്. ജിവി രാജ സ്കൂളിന് രണ്ടാം സ്ഥാനം നൽകിയതിന് പിന്നിൽ ഉദ്യോ​ഗസ്ഥരുടെ കളിയുണ്ടെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. സംഘർഷത്തെ തുടർന്ന് പൊലീസും വിദ്യാർത്ഥികളും തമ്മിൽ കയ്യാങ്കളിയിലെത്തി. സമാപന ചടങ്ങിന്റെ വേദിയിൽ വിദ്യാഭ്യാസ മന്ത്രി ഇരിക്കെയാണ് വിദ്യാർത്ഥികൾ പ്രതിഷേധവുമായി എത്തിയത്. മന്ത്രിയെ തടഞ്ഞുള്ള പ്രതിഷേധമാണ് നടന്നത്. തുടര്‍ന്ന് മന്ത്രി വി ശിവന്‍കുട്ടിയെ പൊലീസ് വേദിയില്‍ നിന്ന് മാറ്റി. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് സമാപന ചടങ്ങ് വേ​ഗത്തിൽ അവസാനിപ്പിച്ചു. അതേ സമയം, പൊലീസ് മര്‍ദിച്ചെന്ന് പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തി. ലഭിച്ച ട്രോഫി തിരിച്ചു കൊടുക്കാമെന്ന് രണ്ടാം സ്ഥാനം ലഭിച്ച ജി വി രാജ സ്കൂള്‍ അറിയിച്ചു. സ്കൂള്‍ മേളയുടെ വെബ്സൈറ്റില്‍ രണ്ടാം സ്ഥാനം നാവാമുകുന്ദക്ക് എന്നാണ് നല്‍കിയിരിക്കുന്നത്. ജി വി രാജയെ ഉള്‍പ്പെടുത്തിയത് പ്രത്യേകമായിട്ടാണ്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ദേശീയ സ്കൂള്‍ കായിക മേള ബഹിഷ്കരിക്കുമെന്ന് മാര്‍ ബേസില്‍ സ്കൂള്‍ അറിയിച്ചു

Continue Reading

Kerala

ഐഎഎസ് ചേരിപ്പോരിൽ നടപടി; കെ ഗോപാലകൃഷ്ണനും, എൻ പ്രശാന്തിനും സസ്പെൻഷൻ

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിലെ വിവാദ വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിലും ചേരിപ്പോരിലും നടപടി. മല്ലു ഹിന്ദു വാട്സ്ആപ് ഗ്രൂപ്പ് വിവാദത്തിൽ കെ ഗോപാലകൃഷ്ണൻ ഐഎഎസിനെയും ഐഎഎസ് പോരിൽ എൻ പ്രശാന്ത് ഐഎഎസിനെയും സസ്പെന്‍റ് ചെയ്തു. അഡീഷണൽ ചീഫ് സെക്രട്ടറിക്കെതിരായ പരസ്യ അധിക്ഷേപത്തിലാണ് പ്രശാന്തിനെതിരായ അച്ചടക്ക നടപടി.

മല്ലു ഹിന്ദു വാട്സ് ആപ് ഗ്രൂപ്പ് വിവാദം ഏറെ ചർച്ചയായതിന് പിന്നാലെ മൊബൈൽ ഹാക്ക് ചെയ്തെന്നായിരുന്നു ഗോപാലകൃഷ്ണൻ്റെ വാദം. പൊലീസിൽ പരാതി നൽകിയ ഗോപാലകൃഷ്ണൻ മൊബൈലുകൾ ഫോർമാറ്റ് ചെയ്ത് നൽകിയതോടെ ഹാക്കിംഗ് വാദം പൊളിഞ്ഞു. മെറ്റയുടേയും ഫോറൻസിക് ലാബിലെയും പരിശോധനയും ഹാക്കിംഗ് വാദം തള്ളിയതോടെയാണ് നടപടി. അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകിനെ മനോരോഗി എന്ന് വരെ വിളിച്ചുള്ള പരസ്യ അധിക്ഷേപത്തിലാണ് എൻ പ്രശാന്തിനെതിരായ നടപടി. ഫേസ്ബുക്ക് പോസ്റ്റുള്ളതിനാൽ വിശദീകരണം പോലും തേടാതെയാണ് എൻ പ്രശാന്തിനെതിരെ ചീഫ് സെക്രട്ടറി നടപടിക്ക് ശുപാർശ ചെയ്തിരുന്നത്. പ്രശാന്തിൻ്റെ വിമർശനം സർവ്വീസ് ചട്ടങ്ങളുടെ ലംഘനമാണെന്നാണ് ശാരദാ മുരളീധരൻ്റെ വസ്തുതാ റിപ്പോർട്ട്

Advertisement
inner ad
Continue Reading

Kerala

സ്കൂൾ വിദ്യാർത്ഥികളെ മർദ്ദിക്കാൻ പോലീസിന് ആരാണ് ലൈസൻസ് നൽകിയത്; സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി കെ.എസ്.യു

Published

on

സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സമാപനത്തിനിടെ വിദ്യാര്‍ത്ഥികളെ മർദ്ദിച്ച പോലീസ് നടപടി പ്രതിഷേധാർഹമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. സ്കൂൾ വിദ്യാർത്ഥികളെ കായികമായി നേരിടാൻ കേരളാ പോലീസിന് ആരും ലൈസൻസ് നൽകിയിട്ടില്ല എന്ന് ഓർമ്മ വേണം, പൊയിൻ്റ് പട്ടികയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി പ്രതിഷേധം ഉണ്ടായെങ്കിൽ പക്വതയോടെ വിഷയത്തെ കൈകാര്യം ചെയ്യേണ്ട പോലീസ് അസത്യം പറയുകയും, മർദ്ദിക്കുകയും ചെയ്ത നടപടി എങ്ങനെ അംഗീകരിക്കാനാകുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് ചോദിച്ചു.

വിദ്യാർത്ഥികളെ വലിച്ചിഴച്ച് പുറത്തു കൊണ്ടുപോകാൻ ശ്രമിച്ചതിന് സ്ഥലത്തുണ്ടായിരുന്ന മാധ്യമ പ്രവർത്തകരും രക്ഷകർത്താക്കളും സാക്ഷികളാണ്. പോലീസിൻ്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ച്ചയാണെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് വ്യക്തമാക്കി.വിദ്യാർത്ഥികൾക്കു നേരെയുണ്ടായ പോലീസ് മർദ്ദനത്തെ തുടർന്ന് സ്കൂൾ അധികൃതർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും, കെ.എസ്.യു സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ബാലാവകാശ കമ്മീഷനെ സമീപിക്കുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് വ്യക്തമാക്കി.

Advertisement
inner ad
Continue Reading

Featured