Connect with us
48 birthday
top banner (1)

Travel

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഡെസ്റ്റിനേഷനുകളുടെ എണ്ണം അന്‍പത് കടന്നു

Avatar

Published

on

കൊച്ചി-ഭുവനേശ്വര്‍ സര്‍വ്വീസ് ജനുവരി മൂന്നിന് ആരംഭിക്കും

കൊച്ചി: ഇന്ത്യ, ഗള്‍ഫ്, തെക്കന്‍ ഏഷ്യ എന്നിവിടങ്ങളിലായി 51 ഇടങ്ങളിലേക്ക് സേവനം വിപുലപ്പെടുത്തി എയര്‍ ഇന്ത്യ എക്സ്പ്രസ്. ഡിസംബര്‍ 20 മുതല്‍ ബാങ്കോക്കിലേക്കും പുതിയ സര്‍വ്വീസ് ആരംഭിക്കും. പുനെ, സൂറത്ത് എന്നിവിടങ്ങളില്‍ നിന്നാണ് ബാങ്കോക്കിലേക്ക് നേരിട്ടുള്ള സര്‍വ്വീസുകള്‍. കൊച്ചിയില്‍ നിന്നും ഭുവനേശ്വറിലേക്കുള്ള പുതിയ സര്‍വ്വീസ് ജനുവരി മൂന്നിന് ആരംഭിക്കും. കൊച്ചി- തിരുവനന്തപുരം റൂട്ടിലും എയര്‍ ഇന്ത്യ എക്സ്പ്രസ് പുതിയ വിമാന സര്‍വ്വീസിന് തുടക്കമിട്ടിട്ടുണ്ട്. എയര്‍ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍ മറ്റ് ബുക്കിംഗ് ചാനലുകള്‍ എന്നിവിടങ്ങളില്‍ നിന്നും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

Advertisement
inner ad

ബാങ്കോക്കിലേക്ക് പുതിയ സര്‍വ്വീസ് ആരംഭിക്കുന്നതോടെ തെക്ക് കിഴക്കന്‍ ഏഷ്യയിലെ തങ്ങളുടെ സാന്നിധ്യം അതിവേഗം വിപുലപ്പെടുത്തുകയാണെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് മാനേജിംഗ് ഡയറക്ടര്‍ അലോക് സിംഗ് പറഞ്ഞു. രാജ്യത്തെ വളര്‍ന്നു വരുന്ന സാമ്പത്തിക കേന്ദ്രങ്ങളായ പൂനെ, സൂറത്ത് എന്നിവിടങ്ങളില്‍ നിന്നും ഈ പുതിയ സര്‍വ്വീസുകള്‍ ആരംഭിക്കുന്നതില്‍ വളരെയധികം സന്തോഷമുണ്ട്. ഡല്‍ഹി, ബാംഗ്ലൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളെ ബന്ധിപ്പിച്ചും കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തുന്നത് വഴി ആഭ്യന്തര മേഖലയിലും മികച്ച യാത്രാ അനുഭവം ഒരുക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിദിനം 400 ലധികം സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിനുള്ളത്. കേരളത്തിലെ നാല് വിമാനത്താവളങ്ങളില്‍ നിന്ന് മാത്രം 344 വിമാന സര്‍വീസുകളാണ് ആഴ്ച തോറും എയര്‍ ഇന്ത്യ എക്‌സ്പ്രസിനുള്ളത്. കൊച്ചിയില്‍ നിന്നും 128, തിരുവനന്തപുരത്ത് നിന്നും 66, കോഴിക്കോട് നിന്നും 91, കണ്ണൂരില്‍ നിന്നും 59 എന്നിങ്ങനെയാണ് വിമാന സര്‍വീസുകളുടെ എണ്ണം.

Advertisement
inner ad

Travel

ദുബായ് യാത്ര ഇനി അത്ര എളുപ്പമല്ല; വിസ നിരസിക്കല്‍ വര്‍ധിക്കുന്നു

Published

on

യുഎഇ ടൂറിസ്റ്റ് വിസ നടപടികള്‍ കര്‍ശനമാക്കുന്നതിനാല്‍ ദുബായിലേക്ക് യാത്ര ചെയ്യാനിരിക്കുന്ന ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ വെല്ലുവിളികള്‍ നേരിടുന്നുവെന്ന് റിപ്പോർട്ട്. വിസ നിരസിക്കലുകളില്‍ കുത്തനെ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. അംഗീകാര നിരക്ക് ഏകദേശം 99% ല്‍ നിന്ന് ഏകദേശം 94-95% ആയി കുറഞ്ഞു. പുതിയ നിയന്ത്രണങ്ങള്‍ പ്രകാരം, സ്ഥിരീകരിക്കപ്പെട്ട ഹോട്ടല്‍ ബുക്കിംഗുകള്‍, റിട്ടേണ്‍ ഫ്‌ലൈറ്റ് ടിക്കറ്റുകള്‍, ബന്ധുക്കള്‍ക്കൊപ്പം താമസിക്കുന്നവര്‍ക്ക് അവരുടെ ഹോസ്റ്റുകളില്‍ നിന്നുള്ള താമസത്തിന്റെ തെളിവുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള സമഗ്രമായ ഡോക്യുമെന്റേഷന്‍ യാത്രക്കാര്‍ നല്‍കണം. ഈ ഷിഫ്റ്റ് ഏകദേശം 100 അപേക്ഷകളില്‍ നിന്ന് 5-6% പ്രതിദിന നിരസിക്കല്‍ നിരക്കിലേക്ക് നയിച്ചു. ഇത് മുമ്പത്തെ വെറും 1-2% നിരക്കില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്.

വിസ നിരസിക്കലിലൂടെ ഉണ്ടാകുന്ന സാമ്പത്തിക ആഘാതം വലുതാണ്. വിസ ഫീസ് മാത്രമല്ല, മുന്‍കൂട്ടി ബുക്ക് ചെയ്ത ഫ്‌ലൈറ്റുകളിലും ഹോട്ടല്‍ താമസങ്ങളിലും യാത്രക്കാര്‍ക്ക് നഷ്ടം സംഭവിക്കുന്നു. വിസ നിരസിക്കുന്നത് ഭാവിയില്‍ യുഎഇയിലേക്കുള്ള യാത്രയ്ക്ക് ദീര്‍ഘകാല സങ്കീര്‍ണതകള്‍ക്ക് കാരണമാകുമെന്ന് പൂനെയിലെ ട്രാവല്‍ ഏജന്റ്‌സ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി. ഡോക്യുമെന്റേഷന്‍ ആവശ്യകതകള്‍ക്ക് പുറമേ, യുഎഇയുടെ പുതിയ നയം വിനോദസഞ്ചാരികള്‍ അവരുടെ താമസത്തിന് മതിയായ സാമ്പത്തിക മാര്‍ഗങ്ങളുടെ തെളിവുകളും നല്‍കണമെന്ന് നിര്‍ബന്ധിക്കുന്നു. ദുബായ് സന്ദർശിക്കാൻ പദ്ധതിയിടുന്ന പലര്‍ക്കും അനിശ്ചിതത്വത്തിലേക്കും സാമ്പത്തിക ബുദ്ധിമുട്ടിലേക്കും നയിക്കുന്നു.

Advertisement
inner ad
Continue Reading

News

മറുനാടൻ മലയാളികൾക്ക് തിരിച്ചടി; വിമാന നിരക്കിൽ മൂന്നിരട്ടി വർധന

Published

on

ക്രിസ്തുമസ് – ന്യൂ ഇയർ ആഘോഷങ്ങൾക്കായി നാട്ടിലെത്താൻ കാത്തിരിക്കുന്നമലയാളികൾക്ക് തിരിച്ചടിയുമായി വിമാന കമ്പനികൾ. നിലവിലെ വിമാന നിരക്കിനേക്കാൾ മൂന്നിരട്ടിയാണ് ജനുവരി ആറുവരെ പല വിമാന കമ്പനികളും വർധിപ്പിച്ചിരിക്കുന്നത്.

ഡൽഹിയിൽ നിന്ന് കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാനത്തിന് ടിക്കറ്റ് നിരക്ക് 22000 രൂപ മുതൽ 29000 രൂപ വരെയാണ്. ഏറ്റവും കുറഞ്ഞ നിരക്കാണ് 22,000. പുലർച്ചയുള്ള ഒന്നോ രണ്ടോ വിമാനത്തിന് മാത്രമാണ് ഈ നിരക്കിൽ ടിക്കറ്റിൽ ലഭിക്കുക. ബാക്കി സമയങ്ങളിൽ ടിക്കറ്റ് നിരക്ക് 29,000 രൂപ വരെ ആകും. കേരളത്തിലേക്ക് ഏറ്റവും നിരക്ക് കുറഞ്ഞത് തിരുവനന്തപുരത്തേക്കുള്ള വിമാനങ്ങളിലാണ്. 13000 രൂപ ടിക്കറ്റി ലഭിക്കുമെങ്കിലും വിമാനങ്ങൾ കുറവാണ്. ചെന്നൈ വഴിയോ ബാംഗ്ലൂർ വഴിയോ പോകാൻ ആണെങ്കിലും 16000 രൂപ വരെയാകും. കോഴിക്കോട് കണ്ണൂർ എന്നിവിടങ്ങളിലേക്കുള്ള നിരക്കും വർദ്ധിപ്പിച്ചിട്ടുണ്ട്. ട്രെയിൻ മാർഗ്ഗം നാട്ടിലേക്ക് എത്താൻ ശ്രമിച്ചാൽ ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണ്.

Advertisement
inner ad
Continue Reading

Travel

ലോകത്തെ ഏറ്റവും കരുത്തുള്ള പാസ്‌പോര്‍ട്ട് ഇനി യുഎഇക്ക്

Published

on

ലോകത്തെ ഏറ്റവും കരുത്തുള്ള പാസ്‌പോര്‍ട്ട് യു.എ.ഇക്ക് സ്വന്തം. വീസ ഇല്ലാതെ 180 രാജ്യങ്ങളിലേക്ക് പറക്കാന്‍ യുഎഇ പാസ്‌പോര്‍ട്ട് കയ്യിലുള്ളവർക്ക് സാധിക്കും. ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്‍സിയായ ആര്‍ടണ്‍ ക്യാപിറ്റലിന്റെ ഏറ്റവും പുതിയ പാസ്‌പോര്‍ട്ട് സൂചിക പ്രകാരമാണ് യുഎഇ ഒന്നാം സ്ഥാനത്ത് എത്തിയത്. 180 രാജ്യങ്ങളിലേക്ക് മുന്‍കൂര്‍ വീസ ആവശ്യമില്ല. 127 രാജ്യങ്ങള്‍ യുഎഇ പൗരന്‍മാര്‍ക്ക് ഫ്രീ വീസ പ്രവേശനമുണ്ട്. അമ്പതിലേറെ രാജ്യങ്ങളിലേക്ക് വീസ ഓണ്‍ അറൈവല്‍ സൗകര്യവും ലഭ്യമാണ്. ഇതോടെ ലോകത്തെ 90 ശതമാനം രാജ്യങ്ങളിലേക്കും മുന്‍കൂട്ടി വീസ എടുക്കാതെ തന്നെ യാത്ര ചെയ്യാം. 18 രാജ്യങ്ങളിലേക്ക് മാത്രമാണ് മുന്‍കൂര്‍ വീസ ആവശ്യമായുള്ളത്. അടുത്തിടെയാണ് യുഎഇയുടെ പാസ്‌പോര്‍ട്ടിന്റെ കാലാവധി പത്ത് വര്‍ഷമായി വര്‍ധിപ്പിച്ചത്.

Continue Reading

Featured