പത്ത് ദിവസം മുൻപ് വിവാഹിതയായ നവവധു ഭർതൃവീട്ടിൽ മരിച്ചനിലയിൽ

ബാലുശേരി: പത്ത് ദിവസം മുൻപ് വിവാഹിതയായ നവവധുവിനെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ഇയ്യാട് നീറ്റോറ ചാലിൽ ജിനു കൃഷ്ണന്റെ ഭാര്യ തേജ ലക്ഷ്മിയാണ് (18) ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. തേജ അനക്കമില്ലാതെ കിടക്കുന്നുവെന്ന് ഭർത്താവ് പറഞ്ഞതനുസരിച്ചാണ് വീട്ടുകാർ മുറിയിൽ എത്തിയത്. അവർ നോക്കുമ്പോൾ തേജയുടെ മൃതദേഹം കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു.
എന്നാൽ ജനൽ കമ്പിയിൽ തുണി കുരുക്കിട്ട് കെട്ടിയിരുന്നു. കഴിഞ്ഞ 9ന് ആണ് ഇരുവരും വിവാഹിതരായത്. തേജ ഓമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ലാബ് കോഴ്‌സിനു ചേർന്നിരുന്നു.
മാനിപുരം കാവിൽ മുണ്ടേംപുറത്ത് പരേതനായ സുനിലിന്റെയും ജിഷിയുടെയും മകളാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു. തഹസിൻദാറുടെ സാന്നിധ്യത്തിലാണ് ഇൻക്വിസ്റ്റ് നടപടികൾ നടത്തിയത്.

Related posts

Leave a Comment