Connect with us
48 birthday
top banner (1)

News

തരംഗമായി മുംബൈ ഇന്ത്യന്‍സിന്റെ പുതിയ ടീം വീഡിയോ

രോഹിത്തും ഹാര്‍ദ്ദിക്കും ഒരു ഫ്രെയിമില്‍

Avatar

Published

on

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് മുന്നോടിയായി മുംബൈ ഇന്ത്യന്‍സ് പുറത്തിറക്കിയ പുതിയ ടീം വീഡിയോ വൈറലാകുന്നു. ‘ഹര്‍ ധഡ്കന്‍, ഹര്‍ ദില്‍ യേ ബോലേ മുംബൈ മേരി ജാന്‍’ (ഓരോ ഹൃദയവും ഹൃദയമിടിപ്പും പറയുന്നു, മുംബൈ എന്റെ ജീവനാണ്) എന്ന ക്യാപ്ഷനോടെയാണ് മുംബൈ ഇന്ത്യന്‍സ് വീഡിയോ പങ്കുവെച്ചിട്ടുള്ളത്. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറിനും ടീം ഉടമ നിതാ അംബാനിക്കുമൊപ്പം ഫ്രാഞ്ചൈസിലെ എല്ലാ താരങ്ങളും അണിനിരന്ന വീഡിയോ നിമിഷങ്ങള്‍ക്കുള്ളിലാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ഒരു മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോയുടെ അവസാന 32 സെക്കന്‍ഡുകളാണ് ഇപ്പോള്‍ ആരാധകശ്രദ്ധ പിടിച്ചുപറ്റുന്നത്. മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും പുതിയ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും ഒരൊറ്റ ഫ്രെയിമില്‍ വരുന്നതാണ് ആരാധകരെ ഏറെ ഹരംകൊള്ളിക്കുന്നത്. വിവാദമായ ക്യാപ്റ്റന്‍സി മാറ്റത്തിന് ശേഷം ആദ്യമായാണ് ഇരുവരും ഒരു ഫ്രെയിമില്‍ എത്തുന്നത്.

Advertisement
inner ad

News

കെഎസ്‌യു കലക്ട്രറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം
പത്തോളം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Published

on

മലപ്പുറം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വെട്ടിക്കുറച്ച നടപടി സര്‍ക്കാര്‍ പിന്‍വലിക്കുക,വിദ്യാര്‍ത്ഥികളില്‍ നിന്ന് പണം ഈടാക്കി പരീക്ഷ നടത്താനുള്ള തീരുമാനം പിന്‍വലിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ എസ് യു ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മലപ്പുറം കലക്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പത്തോളം പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തതിനു ശേഷമാണ് സംഘര്‍ഷമുണ്ടായത്. പ്രവര്‍ത്തകരെ പൊലീസ് കഴുത്തിനു പിടിച്ചു തള്ളി ബലമായി ബസ്സില്‍ കയറ്റാന്‍ ശ്രമിച്ചത് നേതാക്കള്‍ ചോദ്യം ചെയ്തു. ഇതോടെ പൊലീസുമാി ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകര്‍ പൊലീസ് ബസ്സില്‍ കെ എസ് യുവിന്റെ കൊടി നാട്ടുകയും ചെയ്തു. പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. ഇവരെയും പൊലീസ് ബലമായി നീക്കം ചെയ്തു.

Continue Reading

Idukki

ഇടുക്കിയില്‍ കാട്ടാനയാക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം

Published

on

കാന്തല്ലൂര്‍: ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. ചെമ്പക്കാട് സ്വദേശി ബിമല്‍(57) എന്നയാളാണ് മരിച്ചത്. ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം. വനം വകുപ്പിന്റെ പാമ്പാര്‍ ലോഗ് ഹൗസിലേക്കുള്ള വഴി വെട്ടിത്തെളിക്കുന്നതിനായി എത്തിയതായിരുന്നു ബിമൽ ഉൾപ്പെടെയുള്ള ഒമ്പതംഗ സംഘം. ഇക്കൂട്ടത്തിൽ രണ്ട സ്ത്രീകളും ഉണ്ടായിരുന്നു. സംഘം നടന്നുപോകുന്നതിനിടെയാണ് ആനയുടെ ആക്രമണമുണ്ടാകുന്നത്. ആനയുടെ മുന്നിൽ അകപ്പെട്ട ബിമലിന് രക്ഷപ്പെടാനായില്ലെന്നാണ് കൂടെയുണ്ടായവര്‍ പറയുന്നത്. ഗുരുതരമായി പരിക്കേറ്റ ബിമലിനെ വനം വകുപ്പിന്റെ വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

News

അഴിമതിക്കും ദുർഭരണവും; ഫോർട്ട്കൊച്ചി സൗത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി

Published

on

കൊച്ചി: കൊച്ചിൻ കോർപ്പറേഷന്റെ അഴിമതിക്കും ദുർഭരണത്തിനും കെടുകാര്യസ്ഥതയ്ക്കുമെതിരെ ഫോർട്ട്കൊച്ചി സൗത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫോർട്ട്കൊച്ചി കോർപ്പറേഷൻ ഓഫിസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തപ്പെട്ടു. മണ്ഡലം പ്രസിഡന്റ് സോളി ജോസഫ് മാങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു കെപിസിസി സെക്രട്ടറി ശ്രീ.തമ്പി സുബ്രഹ്മണ്യം ധർണ്ണ ഉദ്‌ഘാടനം ചെയ്തു. ഡിസിസി ജനറൽ സെകട്ടറി കെ എം റഹിം മുഖ്യപ്രഭാഷണം നടത്തി. കൊച്ചി നോർത്ത് ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ ടി പി ജാനേഷ്കുമാർ, ഗോപാലകൃഷ്ണൻ, പി എസ് സമദ്, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് പ്രശാന്ത് ബാബു എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ പി ഡി വിൻസെന്റ്, പി ബി ഷംസു, ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ മുഹമ്മദ് ബി, പി എ ശശി, ബ്ലോക്ക് എക്സിക്യൂട്ടീവുമാരായ സി പി ആന്റണി, ടി എ ജോൺ, ഷിഹാബ് കെ എസ്, മഹിളാ കോൺഗ്രസ്സ് ഭാരവാഹികളായ ബീന പോൾ, സരിത ജോൺസൺ, സിന്ധു മോഹൻ എന്നിവരും സതീശൻ, ബെൻസൺ ആന്റണി (ബിജു),സുബ്രമണ്യൻ, അനിൽകുമാർ, വില്യംസ്, കെ എം ജെൻസൺ എന്നിവരും സംബന്ധിച്ചു.

Continue Reading

Featured