രാജ്യത്തിൻ്റെ പ്രതീക്ഷ ഗാന്ധിയൻ മൂല്യങ്ങളിൽ:വി ഡി സതീശൻ

ദുബായ് : വർഗ്ഗിയതയെ രാഷ്ടിയ നിലനിൽപ്പിനായി ഉപയോഗിക്കുന്നവർ രാജ്യത്തെ ശിഥില മാക്കി നേട്ടങ്ങൾ കൊയ്യാമെന്ന് വ്യാ മോഹിക്കുകയാണെന്നും ഇനിയുള്ള രാജ്യത്തിൻ്റെ പ്രതീക്ഷഗാന്ധിയൻ മൂല്യങ്ങളിലാണെന്നും പ്രതിപക്ഷ നേതാവ്   വി.ഡി.സതീശൻ .
മഹാത്മാഗാന്ധിയുടെ 152മത്ജന്മദിനത്തോടനു ബന്ധിച്ച്ദുബായ് ഇൻകാസ്  കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധിജയന്തി ഓൺലൈൻ ആഘോഷ പരിപാടി ഉൽഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇൻകാസ് പ്രസിഡണ്ട് നദീർകാപ്പാട്  അധ്യക്ഷ ത വഹിച്ചു. ജനറൽ സിക്രട്ടറിബി.എ. നാസർ സ്വാഗതം പറഞ്ഞു.ഇൻകാസ് യു.എ.ഇ കമ്മിറ്റി സീനിയർവൈസ് പ്രസിഡണ്ട് എൻ.പി.രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.ഒ.ഐ.സി.സി ഗ്ലോബൽ സിക്രട്ടറി അഡ്വ: ഹാഷിഖ്
തൈക്കണ്ടി, ജേക്കബ് പത്തനാപുരം,സി .മോഹൻദാസ്,മുഹമ്മദ് ഹാരിസ്,ബി.പവിത്രൻ, പ്രതീപ് കോശി, ശിവകുമാർ മേനോൻ, ബശീർ നരണിപുഴ,സുജിത്ത് മുഹമ്മദ്,റഫീക്ക് മട്ടന്നൂർ, ഇഖ്ബാൽ ചെക്യാട്, ഷൈജു അമ്മാനപാറ, റിയാസ് ചെന്ദ്രാപ്പിന്നി ,ദിലീപ്പ് ഡി.കെ.പി എന്നിവർ സംസാരിച്ചു.

Related posts

Leave a Comment