അക്രമത്തിനല്ല അക്രമത്തിനെതിരെ നടന്ന പ്രകടനത്തിനാണ് എംഎൽഎ നേതൃത്വം കൊടുത്തതെന്ന് മൂവാറ്റുപുഴ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി

മൂവാറ്റുപുഴ : അക്രമത്തിനല്ല അക്രമത്തിനെതിരെ നടന്ന പ്രകടനത്തിനാണ് എംഎൽഎ നേതൃത്വം കൊടുത്തതെന്ന്   മൂവാറ്റുപുഴ കോൺഗ്രസ്ബ്ലോക്ക് കമ്മിറ്റി. കോൺഗ്രസ് ബ്ലോക്ക് ഓഫിസും കൊടിമരങ്ങളും തകർത്ത് അക്രമത്തിന് തുടക്കം കുറിച്ചത് സിപി എം ഓഫിസിൽ തമ്പടിച്ച ഗുണ്ടാ സംഘമാണ് , ഇതിൽ പ്രതിഷേധിച്ച് എം എൽ എയുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനത്തിന് നേരെയും ഇവർ അക്രമം അഴിച്ചു വിട്ടു. തുടർന്ന് എംഎൽഎ ഓഫീസും അക്രമി സംഘം പടക്കം എറിഞ്ഞ് തകർത്തു. പൊതു ജനത്തിന് എല്ലാം മനസിലായതിലുള്ള ജാള്യതമറക്കാനാണ് എം എൽ എയെ ഒറ്റ തിരിഞ്ഞ് അക്രമിക്കുന്നതെന്നും ഇതിനെ പാർട്ടി ഒറ്റക്കട്ടൊയി ചെറുക്കുമെന്നും ബ്ലോക്ക് പ്രസിഡന്റ് സലീം ഹാജി പറഞ്ഞു.
കോണ്‍ഗ്രസ് ഓഫിസിന് മുന്നിലെ കൊടിമരം നശിപ്പിച്ചതില്‍ നിന്നാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. തൊട്ടടുത്ത ദിവസം ഇതിൽ പ്രതിഷേധം നടത്താന്‍ പാർട്ടി തീരുമാനിച്ചിരുന്നു. എന്നാല്‍ വിലാപയാത്ര എത്തുന്നു എന്നതിനാല്‍ രാഷ്ട്രീയ മര്യാദയുടെ പേരിലാണ് പ്രതിഷേധ പരിപാടി മാറ്റിയതെന്നും പിറ്റേന്ന് സമാധാനമായി പ്രതിഷേധിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതെന്നും സലീം ഹാജി പറഞ്ഞു. മൂവാറ്റുപുഴയിൽ സ്വൈരജീവിതം ഉറപ്പാക്കണമെന്നും അക്രമങ്ങളിൽ നിന്നും സി പി എം പിന്തിരിയണമെന്നും കോൺഗ്രസ്  ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.
ഭരണത്തിന്റെ മറവിൽ കോൺഗ്രസ് ഓഫീസും കൊടിമരങ്ങളും വ്യാപകമായി തകർത്ത  ഡി വൈ എഫ് ഐ സി പി എം ഗുണ്ടകളെ നിലക്ക് നിർത്താൻ സിപിഎം തയ്യാറാവണമെന്ന്  ടൗൺ മണ്ഡലം പ്രസിഡന്റ് ഹിബ്സൺ ഏബ്രഹാം  ആവശ്യപ്പെട്ടു.

Related posts

Leave a Comment