റവന്യൂ വകുപ്പിലെ ഓൺലൈൻ സ്ഥലംമാറ്റം അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കണം – ചവറ ജയകുമാർ

തിരുവനന്തപുരം : റവന്യൂ വകുപ്പിൽ ഓൺലൈൻ സ്ഥലംമാറ്റം അടിയന്തരമായി നടപ്പിലാക്കണമെന്ന് കേരളം എൻ ജി ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ ചവറ ജയകുമാർ ആവിശ്യപ്പെട്ടു. റവന്യൂ വകുപ്പിലെ ഓൺലൈൻ ട്രാൻസ്ഫർ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ കേരള എൻജിഒ അസോസിയേഷന്റെ നേതൃത്വത്തിൽ ലാൻഡ് റവന്യൂ കമ്മീഷണറേറ്റിനു മുന്നിൽ നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീവനക്കാരുടെ അവകാശങ്ങളെ അട്ടിമറിച്ചുകൊണ്ട് സ്ഥലം മാറ്റത്തെ വിൽപ്പനച്ചരക്കാക്കുന്ന നയത്തിൽ മാറ്റം വരുത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. നിലവിലുള്ള തുറന്ന ഒഴിവുകളിൽ ഇഷ്ടക്കാരെ നിയമിച്ച ശേഷം മാത്രം ഓൺലൈൻ ട്രാൻസ്ഫർ നടത്താനുള്ള നീക്കത്തിൽ നിന്നും പിന്തിരിയണം. നിരവധി ഒഴിവുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ അടിയന്തരമായി കുറ്റമറ്റ സ്ഥലംമാറ്റ ചട്ടങ്ങൾക്ക് രൂപം നൽകണം. ജോൺ കെ സ്റ്റീഫൻ അധ്യക്ഷതവഹിച്ചു. ജഗ്ഫർ തേമ്പംമൂട്, വി മധു, വി എസ്‌ രാഗേഷ്, ആർ എസ്‌ പ്രശാന്ത് കുമാർ, ഇ എസ്‌ അജിത് കുമാർ, വി പി അരുൺ, റ്റി കെ ശക്തിധരൻ, അശോക് കുമാർ, പ്രശാന്ത്, ബാലാജി, ജോർജ് ആന്റണി, ശ്രീകുമാർ എന്നിവർ സംസാരിച്ചു.

Related posts

Leave a Comment